< ന്യായാധിപന്മാർ 9 >

1 അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സർവ്വകുടുംബത്തോടും പറഞ്ഞത്:
וילך אבימלך בן ירבעל שכמה אל אחי אמו וידבר אליהם ואל כל משפחת בית אבי אמו לאמר
2 യെരുബ്ബാലിന്റെ എഴുപത് പുത്രന്മാർ എല്ലാവരും ചേർന്നോ ഒരുത്തൻ തന്നെയോ നിങ്ങളെ ഭരിക്കുന്നത്, ഏതാകുന്നു നിങ്ങൾക്ക് നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്ന് ശെഖേമിലെ സകലപൌരന്മാരോടും പറവിൻ.
דברו נא באזני כל בעלי שכם מה טוב לכם--המשל בכם שבעים איש כל בני ירבעל אם משל בכם איש אחד וזכרתם כי עצמכם ובשרכם אני
3 അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവനുവേണ്ടി സംസാരിച്ചപ്പോൾ, അവരുടെ ഹൃദയം അബീമേലെക്കിന് അനുകൂലമായി തിരിഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്ന് അവർ പറഞ്ഞു.
וידברו אחי אמו עליו באזני כל בעלי שכם את כל הדברים האלה ויט לבם אחרי אבימלך כי אמרו אחינו הוא
4 പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപത് വെള്ളിക്കാശ് എടുത്ത് അവന് കൊടുത്തു; അതുകൊണ്ട് അബീമേലെക്ക് കലഹക്കാരും ബുദ്ധിശൂന്യരുമായ ആളുകളെ കൂലിക്ക് വാങ്ങി അവർക്ക് നായകനായ്തീർന്നു.
ויתנו לו שבעים כסף מבית בעל ברית וישכר בהם אבימלך אנשים ריקים ופחזים וילכו אחריו
5 പിന്നെ അവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽചെന്ന് യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽവെച്ച് കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിവിൽ പോയതുകൊണ്ട് അവൻ മാത്രം ശേഷിച്ചു.
ויבא בית אביו עפרתה ויהרג את אחיו בני ירבעל שבעים איש על אבן אחת ויותר יותם בן ירבעל הקטן--כי נחבא
6 അതിന്‍റെശേഷം ശെഖേമിലെയും ബേത് മില്ലോവിലേയും സകലപൌരന്മാരും ഒരുമിച്ചുകൂടി ശെഖേമിലെ തൂണിന്നരികെ, കരുവേലകത്തിനടുത്തുവച്ച് അബീമേലെക്കിനെ രാജാവാക്കി.
ויאספו כל בעלי שכם וכל בית מלוא וילכו וימליכו את אבימלך למלך--עם אלון מצב אשר בשכם
7 ഇതിനെക്കുറിച്ച് യോഥാം അറിഞ്ഞപ്പോൾ, അവൻ ഗെരിസീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങൾക്ക് ചെവി തരേണ്ടതിന് നിങ്ങൾ എന്റെ വാക്ക് ശ്രദ്ധിപ്പിൻ
ויגדו ליותם וילך ויעמד בראש הר גרזים וישא קולו ויקרא ויאמר להם שמעו אלי בעלי שכם וישמע אליכם אלהים
8 ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‌വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
הלוך הלכו העצים למשח עליהם מלך ויאמרו לזית מלוכה (מלכה) עלינו
9 അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ തൈലം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.
ויאמר להם הזית החדלתי את דשני אשר בי יכבדו אלהים ואנשים והלכתי לנוע על העצים
10 ൧൦ പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ויאמרו העצים לתאנה לכי את מלכי עלינו
11 ൧൧ അതിന് അത്തിവൃക്ഷം: എന്റെ മധുരമുള്ള വിശേഷപ്പെട്ട പഴവും ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ ഞാൻ പോകുമോ എന്ന് പറഞ്ഞു.
ותאמר להם התאנה החדלתי את מתקי ואת תנובתי הטובה והלכתי לנוע על העצים
12 ൧൨ പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ויאמרו העצים לגפן לכי את מלוכי (מלכי) עלינו
13 ൧൩ മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ മുന്തിരിരസം ഞാൻ ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്ന് പറഞ്ഞു.
ותאמר להם הגפן החדלתי את תירושי המשמח אלהים ואנשים והלכתי לנוע על העצים
14 ൧൪ പിന്നെ വൃക്ഷങ്ങളെല്ലാം കൂടെ മുൾപടർപ്പിനോട്: നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്ക എന്ന് പറഞ്ഞു.
ויאמרו כל העצים אל האטד לך אתה מלך עלינו
15 ൧൫ മുൾപടർപ്പ് വൃക്ഷങ്ങളോട്: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്ന് തീ പുറപ്പെട്ട് ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്ന് പറഞ്ഞു.
ויאמר האטד אל העצים אם באמת אתם משחים אתי למלך עליכם באו חסו בצלי ואם אין--תצא אש מן האטד ותאכל את ארזי הלבנון
16 ൧൬ നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയത് വിശ്വസ്തമായും പരമാർത്ഥമായും ആയിരുന്നോ? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാണോ ചെയ്തത്? അവൻ അർഹിക്കുന്നതിന് തക്കവണ്ണമോ നിങ്ങൾ അവനോട് പ്രവർത്തിച്ചിട്ടുള്ളത്?
ועתה אם באמת ובתמים עשיתם ותמליכו את אבימלך ואם טובה עשיתם עם ירבעל ועם ביתו ואם כגמול ידיו עשיתם לו
17 ൧൭ എന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്ത് മിദ്യാന്റെ കയ്യിൽനിന്ന് നിങ്ങളെ രക്ഷിച്ചിരിക്കെ
אשר נלחם אבי עליכם וישלך את נפשו מנגד ויצל אתכם מיד מדין
18 ൧൮ നിങ്ങൾ ഇന്ന് എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റ് അവന്റെ പുത്രന്മാരായ എഴുപത് പേരെയും ഒരു കല്ലിന്മേൽവെച്ച് കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ട് അവനെ ശെഖേംപൌരന്മാർക്ക് രാജാവാക്കുകയും ചെയ്തുവല്ലോ.
ואתם קמתם על בית אבי היום ותהרגו את בניו שבעים איש על אבן אחת ותמליכו את אבימלך בן אמתו על בעלי שכם כי אחיכם הוא
19 ൧൯ ഇങ്ങനെ നിങ്ങൾ ഇന്ന് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാർത്ഥതയും ആണെങ്കിൽ നിങ്ങൾ അബീമേലെക്കിലും അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.
ואם באמת ובתמים עשיתם עם ירבעל ועם ביתו היום הזה--שמחו באבימלך וישמח גם הוא בכם
20 ൨൦ അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും, നിങ്ങളിൽനിന്ന് തീ പുറപ്പെട്ട് അവനെയും ദഹിപ്പിക്കട്ടെ.
ואם אין--תצא אש מאבימלך ותאכל את בעלי שכם ואת בית מלוא ותצא אש מבעלי שכם ומבית מלוא ותאכל את אבימלך
21 ൨൧ ഇങ്ങനെ പറഞ്ഞിട്ട് യോഥാം ഓടിപ്പോയി ബേരിലേക്ക് ചെന്ന് തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാർത്തു.
וינס יותם ויברח וילך בארה וישב שם מפני אבימלך אחיו
22 ൨൨ അബിമേലെക്ക് യിസ്രായേലിനെ മൂന്നു വർഷം ഭരിച്ചശേഷം
וישר אבימלך על ישראל שלש שנים
23 ൨൩ ദൈവം അബീമേലെക്കിനും ശെഖേംപൌരന്മാർക്കും തമ്മിൽ ഭിന്നത വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോട് വിശ്വാസവഞ്ചന കാണിക്കാൻ തുടങ്ങി;
וישלח אלהים רוח רעה בין אבימלך ובין בעלי שכם ויבגדו בעלי שכם באבימלך
24 ൨൪ അങ്ങനെ യെരുബ്ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത കുറ്റത്തിന് പ്രതികാരം വരികയും, അതിന്റെ ഫലം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും, അതിന് അവനെ സഹായിച്ച ശെഖേം പൌരന്മാരും അനുഭവിക്കുകയും ചെയ്തു.
לבוא חמס שבעים בני ירבעל ודמם לשום על אבימלך אחיהם אשר הרג אותם ועל בעלי שכם אשר חזקו את ידיו להרג את אחיו
25 ൨൫ ശെഖേംപൌരന്മാർ മലമുകളിൽ അവന് വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപോകുന്ന എല്ലാവരേയും കവർച്ച ചെയ്തു; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവുകിട്ടി.
וישימו לו בעלי שכם מארבים על ראשי ההרים ויגזלו את כל אשר יעבר עליהם בדרך ויגד לאבימלך
26 ൨൬ അപ്പോൾ ഏബേദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിലേക്ക് വന്നു; ശെഖേംപൌരന്മാർ അവനെ വിശ്വസിച്ചു.
ויבא געל בן עבד ואחיו ויעברו בשכם ויבטחו בו בעלי שכם
27 ൨൭ അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കൊല അറുത്ത് ആഘോഷിച്ചു; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന്, തിന്നുകുടിച്ച് അബീമേലെക്കിനെ ശപിച്ചു
ויצאו השדה ויבצרו את כרמיהם וידרכו ויעשו הלולים ויבאו בית אלהיהם ויאכלו וישתו ויקללו את אבימלך
28 ൨൮ ഏബേദിന്റെ മകനായ ഗാല്‍ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആര്? ശെഖേം ആര്? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? നാം അവനെ സേവിക്കുന്നത് എന്തിന്? ശെഖേമിന്റെ അപ്പനായ ഹമോരിന്റെ ആളുകളെ സേവിക്കാം
ויאמר געל בן עבד מי אבימלך ומי שכם כי נעבדנו--הלא בן ירבעל וזבל פקידו עבדו את אנשי חמור אבי שכם ומדוע נעבדנו אנחנו
29 ൨൯ ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയുമായിരുന്നു. പിന്നെ അവൻ അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വർദ്ധിപ്പിച്ച് പുറപ്പെട്ട് വരിക എന്ന് പറഞ്ഞു.
ומי יתן את העם הזה בידי ואסירה את אבימלך ויאמר לאבימלך רבה צבאך וצאה
30 ൩൦ ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകൾ നഗരാധിപനായ സെബൂൽ കേട്ടപ്പോൾ അവന്റെ കോപം ജ്വലിച്ചു.
וישמע זבל שר העיר את דברי געל בן עבד ויחר אפו
31 ൩൧ അവൻ രഹസ്യമായി അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: ഇതാ, ഏബേദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിനക്കെതിരായി ബലപ്പെടുത്തുന്നു.
וישלח מלאכים אל אבימלך בתרמה לאמר הנה געל בן עבד ואחיו באים שכמה והנם צרים את העיר עליך
32 ൩൨ ആകയാൽ നീയും നിന്നോടുകൂടെയുള്ള ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരിപ്പിൻ.
ועתה קום לילה אתה והעם אשר אתך וארב בשדה
33 ൩൩ രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്കുക; എന്നാൽ അവനും കൂടെയുള്ള ജനവും നിന്റെനേരെ പുറപ്പെടുമ്പോൾ, തക്കം പോലെ അവരോടു പ്രവർത്തിക്കാം എന്ന് പറയിച്ചു.
והיה בבקר כזרח השמש תשכים ופשטת על העיר והנה הוא והעם אשר אתו יצאים אליך ועשית לו כאשר תמצא ידך
34 ൩൪ അങ്ങനെ അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിന്നരികെ നാല് കൂട്ടമായി പതിയിരുന്നു.
ויקם אבימלך וכל העם אשר עמו לילה ויארבו על שכם ארבעה ראשים
35 ൩൫ ഏബേദിന്റെ മകൻ ഗാല്‍ പുറപ്പെട്ട് പട്ടണവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള ജനവും പതിയിരിപ്പിൽ നിന്ന് എഴുന്നേറ്റു.
ויצא געל בן עבד ויעמד פתח שער העיר ויקם אבימלך והעם אשר אתו מן המארב
36 ൩൬ ഗാല്‍ ജനത്തെ കണ്ടപ്പോൾ: അതാ, പർവ്വതങ്ങളുടെ മുകളിൽനിന്ന് ജനങ്ങൾ ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്ന് നിനക്ക് തോന്നുന്നതാകുന്നു എന്ന് പറഞ്ഞു.
וירא געל את העם ויאמר אל זבל הנה עם יורד מראשי ההרים ויאמר אליו זבל את צל ההרים אתה ראה כאנשים
37 ൩൭ ഗാല്‍ പിന്നെയും: അതാ, ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരുകൂട്ടം ലക്ഷണവിദ്യക്കാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്ന് പറഞ്ഞു.
ויסף עוד געל לדבר ויאמר הנה עם יורדים מעם טבור הארץ וראש אחד בא מדרך אלון מעוננים
38 ൩൮ സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്ന് പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇത് നീ പുച്ഛിച്ച ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോട് പൊരുതുക എന്ന് പറഞ്ഞു.
ויאמר אליו זבל איה אפוא פיך אשר תאמר מי אבימלך כי נעבדנו הלא זה העם אשר מאסתה בו צא נא עתה והלחם בו
39 ൩൯ അങ്ങനെ ഗാല്‍ ശെഖേം പൌരന്മാരെ നയിച്ച് അബീമേലെക്കിനോട് പടവെട്ടി.
ויצא געל לפני בעלי שכם וילחם באבימלך
40 ൪൦ അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു; പടിവാതിൽ വരെ അനേകർ മുറിവേറ്റ് വീണു.
וירדפהו אבימלך וינס מפניו ויפלו חללים רבים עד פתח השער
41 ൪൧ അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ അനുവദിക്കാതെ അവരെ നീക്കിക്കളഞ്ഞു.
וישב אבימלך בארומה ויגרש זבל את געל ואת אחיו משבת בשכם
42 ൪൨ പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ച് അറിവുകിട്ടിയപ്പോൾ,
ויהי ממחרת ויצא העם השדה ויגדו לאבימלך
43 ൪൩ അവൻ തന്റെ ജനത്തെ കൂട്ടി മൂന്നായി ഭാഗിച്ചു വയലിൽ പതിയിരുന്നു; പട്ടണത്തിൽനിന്ന് ജനം പുറപ്പെട്ടുവരുന്നത് കണ്ട് അവരുടെ നേരെ ചെന്ന് അവരെ ആക്രമിച്ചു.
ויקח את העם ויחצם לשלשה ראשים ויארב בשדה וירא והנה העם יצא מן העיר ויקם עליהם ויכם
44 ൪൪ പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.
ואבימלך והראשים אשר עמו פשטו ויעמדו פתח שער העיר ושני הראשים פשטו על כל אשר בשדה--ויכום
45 ൪൫ അബീമേലെക്ക് ആ ദിവസം മുഴുവനും പട്ടണത്തോട് പടവെട്ടി, പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു, അതിൽ ഉപ്പ് വിതറി.
ואבימלך נלחם בעיר כל היום ההוא וילכד את העיר ואת העם אשר בה הרג ויתץ את העיר ויזרעה מלח
46 ൪൬ ശെഖേംഗോപുരവാസികൾ എല്ലാവരും ഇത് കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
וישמעו כל בעלי מגדל שכם ויבאו אל צריח בית אל ברית
47 ൪൭ ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.
ויגד לאבימלך כי התקבצו כל בעלי מגדל שכם
48 ൪൮ അബീമേലെക്കും കൂടെയുള്ള ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്ത് ഒരു മരക്കൊമ്പ് വെട്ടി ചുമലിൽ വെച്ചു, തന്റെ ജനത്തോട്: ഞാൻ ചെയ്തത് നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്ന് പറഞ്ഞു.
ויעל אבימלך הר צלמון הוא וכל העם אשר אתו ויקח אבימלך את הקרדמות בידו ויכרת שוכת עצים וישאה וישם על שכמו ויאמר אל העם אשר עמו מה ראיתם עשיתי--מהרו עשו כמוני
49 ൪൯ ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പ് വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്ന് മണ്ഡപത്തിന്നരികെ ഇട്ട് തീ കൊടുത്തു, മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി.
ויכרתו גם כל העם איש שוכה וילכו אחרי אבימלך וישימו על הצריח ויציתו עליהם את הצריח באש וימתו גם כל אנשי מגדל שכם כאלף--איש ואשה
50 ൫൦ അനന്തരം അബീമേലെക്ക് തേബെസിലേക്ക് ചെന്ന് തേബെസിന് വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.
וילך אבימלך אל תבץ ויחן בתבץ וילכדה
51 ൫൧ പട്ടണത്തിന്നകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് സകലപുരുഷന്മാരും സ്ത്രീകളും, പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്ന് വാതിൽ അടെച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
ומגדל עז היה בתוך העיר וינסו שמה כל האנשים והנשים וכל בעלי העיר ויסגרו בעדם ויעלו על גג המגדל
52 ൫൨ അബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന് തീ കൊടുത്ത് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന്നടുത്ത് ചെന്നു.
ויבא אבימלך עד המגדל וילחם בו ויגש עד פתח המגדל לשרפו באש
53 ൫൩ അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകർത്തുകളഞ്ഞു.
ותשלך אשה אחת פלח רכב--על ראש אבימלך ותרץ את גלגלתו
54 ൫൪ ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ച്: ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് അവനോട് പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.
ויקרא מהרה אל הנער נשא כליו ויאמר לו שלף חרבך ומותתני--פן יאמרו לי אשה הרגתהו וידקרהו נערו וימת
55 ൫൫ അബീമേലെക്ക് മരിച്ചുപോയി എന്ന് കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.
ויראו איש ישראל כי מת אבימלך וילכו איש למקמו
56 ൫൬ അബീമേലെക്ക് തന്റെ എഴുപത് സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോട് ചെയ്ത ദുഷ്ടതയ്ക്ക് ദൈവം ഇങ്ങനെ പകരം നൽകി.
וישב אלהים את רעת אבימלך אשר עשה לאביו להרג את שבעים אחיו
57 ൫൭ ശെഖേംനിവാസികളുടെ സകല ദുഷ്ടതകൾക്കുമുള്ള അനുഭവം ദൈവം അവർക്ക് തിരികെ നൽകി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെ മേൽ വന്നു.
ואת כל רעת אנשי שכם השיב אלהים בראשם ותבא אליהם קללת יותם בן ירבעל

< ന്യായാധിപന്മാർ 9 >