< യോശുവ 6 >

1 എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരിഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.
Un Jērikus aizslēdza vārtus un bija aizslēgts priekš Israēla bērniem; tur neviens ne izgāja, ne iegāja.
2 യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
Tad Tas Kungs sacīja uz Jozua: redzi, Jēriku ar viņa ķēniņu un stipriem karavīriem Es dodu tavā rokā.
3 നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ദിവസം ഒരുവട്ടം വീതം ആറ് ദിവസം പട്ടണത്തെ ചുറ്റിനടക്കേണം;
Un ejat ap pilsētu, visi kara vīri visapkārt ap pilsētu vienreiz; tā dari sešas dienas.
4 ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
Un septiņi priesteri lai nes septiņas gaviles bazūnes tā šķirsta priekšā, un septītā dienā ejat septiņas reizes ap pilsētu un tie priesteri lai pūš bazūnes.
5 പുരോഹിതന്മാർ നീട്ടിയൂതുന്ന കാഹളനാദം കേൾക്കുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; പടയാളികൾ ഓരോരുത്തൻ നേരെ കയറി ആക്രമിക്കുകയുംവേണം.
Un kad tie pūtīs gaviles bazūni un jūs dzirdēsiet bazūnes skaņu, tad lai visi ļaudis kliedz lielā kliegšanā, un pilsētas mūri sagrūs, un tie ļaudis lai kāpj iekšā, kur katrs stāvēdams.
6 നൂനിന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: “നിയമപെട്ടകം എടുപ്പിൻ; ഏഴ് പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന് മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് നടക്കേണം” എന്ന് പറഞ്ഞു.
Tad Jozuas, Nuna dēls, aicināja tos priesterus un uz tiem sacīja: nesiet derības šķirstu, un lai septiņi priesteri nes septiņas gaviles bazūnes Tā Kunga šķirsta priekšā.
7 ജനത്തോട് അവൻ: “നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം” എന്ന് പറഞ്ഞു.
Un uz tiem ļaudīm viņš sacīja: ejat apkārt ap pilsētu, un tie apbruņotie lai iet Tā Kunga šķirsta priekšā.
8 യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
Un kā Jozuas uz tiem ļaudīm bija sacījis, tā tie septiņi priesteri gāja nesdami septiņas gaviles bazūnes Tā Kunga priekšā, tie gāja un pūta bazūnes, un Tā Kunga derības šķirsts tiem gāja pakaļ.
9 ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
Un tie apbruņotie gāja to priesteru priekšā, kas bazūnes pūta, un tas pulks gāja tam šķirstam pakaļ, ejot bazūnes pūzdami.
10 ൧൦ യോശുവ ജനത്തോട്: “ആർപ്പിടുവിൻ എന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്” എന്ന് കല്പിച്ചു.
Un Jozuas tiem ļaudīm bija pavēlējis sacīdams: jums nebūs kliegt, un lai jūsu balss netop dzirdēta, un lai ne vārds neiziet no jūsu mutes līdz tai dienai, kad es jums sacīšu: kliedzat! Tad jums būs kliegt.
11 ൧൧ അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്ക് വന്ന് രാപാർത്തു.
Un Tā Kunga šķirsts gāja ap pilsētu apkārt vienreiz; tad tie nāca atkal lēģerī un palika par nakti lēģerī.
12 ൧൨ യോശുവ അതികാലത്ത് എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
Un Jozuas cēlās no rīta agri, un tie priesteri nesa Tā Kunga šķirstu.
13 ൧൩ ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു.
Un tie septiņi priesteri, kas tās septiņas gaviles bazūnes nesa Tā Kunga šķirsta priekšā, gāja un ejot pūta bazūnes un tie apbruņotie gāja viņiem pa priekšu, un tas pulks gāja Tā Kunga šķirstam pakaļ, un ejot pūta bazūnes.
14 ൧൪ രണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റി പാളയത്തിലേക്ക് മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറ് ദിവസം ചെയ്തു;
Un otrā dienā tie gāja ap pilsētu vienreiz un griezās atkal lēģerī; tā tie darīja sešas dienas.
15 ൧൫ ഏഴാം ദിവസമോ അവർ അതികാലത്ത് എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
Un septītā dienā tie cēlās agri, gaismai austot, un gāja ap pilsētu tādā pašā kārtā septiņas reizes; tik vien šai dienā tie gāja ap pilsētu septiņas reizes.
16 ൧൬ ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോട് പറഞ്ഞതെന്തെന്നാൽ: “ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്ക് തന്നിരിക്കുന്നു.
Un septītā reizē, kad tie priesteri bazūnes pūta, Jozuas sacīja uz tiem ļaudīm: kliedzat, jo Tas Kungs jums to pilsētu ir devis.
17 ൧൭ ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
Un tā pilsēta un viss, kas tur ir, Tam Kungam lai top izdeldēts; Rahaba tikai, tā mauka, lai paliek dzīva, un visi, kas pie viņas ir namā, jo viņa ir paslēpusi tos vīrus, ko bijām izsūtījuši.
18 ൧൮ എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
Tikai sargājaties no tā izdeldējamā, ka jūs paši netopat izdeldēti, un neņemat no tā izdeldējamā, un nedarāt, ka Israēla lēģeris netop izdeldēts, un nevedat to postā.
19 ൧൯ വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്ക് വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണം.
Bet viss sudrabs un zelts un vara un dzelzs rīki, - tas lai Tam Kungam ir svēts, tam būs nākt pie Tā Kunga mantas.
20 ൨൦ അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.
Tad nu tie ļaudis kliedza, un bazūnes tapa pūstas. Un notikās, kad tie ļaudis dzirdēja bazūnes skaņu, tad tie ļaudis kliedza lielā kliegšanā, un tas mūris sagruva, un tie ļaudis kāpa pilsētā, kur katrs stāvēdams,
21 ൨൧ പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.
Un tie uzņēma to pilsētu un izdeldēja ar zobena asmeni visu, kas pilsētā bija, vīrus un sievas, bērnus un vecos līdz ar vēršiem un sīkiem lopiem un ēzeļiem.
22 ൨൨ എന്നാൽ രാജ്യം ഒറ്റുനോക്കിയ രണ്ട് പുരുഷന്മാരോട് യോശുവ: “വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോട് സത്യം ചെയ്തതുപോലെ പുറത്തുകൊണ്ടുവരുവീൻ” എന്ന് പറഞ്ഞു.
Tad Jozuas sacīja tiem diviem vīriem, tās zemes izlūkiem: ejat tās sievas, tās maukas, namā, un izvediet no turienes to sievu un visu, kas tai pieder, kā jūs tai esat zvērējuši.
23 ൨൩ അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്ന് രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്ത് കൊണ്ടുവന്ന് യിസ്രായേൽപാളയത്തിന് പുറത്ത് പാർപ്പിച്ചു.
Tad tie jaunekļi, tie izlūki, gāja un izveda Rahabu un viņas tēvu un viņas māti un viņas brāļus un visu, kas tai piederēja; tie izveda arī visus viņas radus un lika tiem palikt ārā priekš Israēla lēģera.
24 ൨൪ പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ച് ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചു.
Un to pilsētu tie sadedzināja ar uguni, un visu, kas tur bija; bet to sudrabu un zeltu līdz ar tiem vara un dzelzs rīkiem, to tie lika pie Tā Kunga nama mantas.
25 ൨൫ യെരിഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
Bet to mauku Rahabu un viņas tēva namu, un visu, kas tai piederēja, Jozuas pameta dzīvu, un tā dzīvo Israēla vidū līdz šai dienai, tāpēc ka viņa bija paslēpusi tos vīrus, ko Jozuas bija izsūtījis, Jēriku izlūkot.
26 ൨൬ അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരിഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.
Un tanī laikā Jozuas zvērēja un sacīja: nolādēts lai ir tas vīrs Tā Kunga priekšā, kas celsies un uztaisīs šo pilsētu Jēriku! Pamatu tas lai liek par savu pirmdzimto un vārtus lai ceļ par savu jaunāko!
27 ൨൭ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.
Tā Tas Kungs bija ar Jozua, un viņa slava izpaudās pa visu zemi.

< യോശുവ 6 >