< ഇയ്യോബ് 5 >

1 വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
Взывай, если есть отвечающий тебе. И к кому из святых обратишься ты?
2 നീരസം ഭോഷനെ കൊല്ലുന്നു; അസൂയ മൂഢനെ കൊല്ലുന്നു.
Так, глупца убивает гневливость, и несмысленного губит раздра-жительность.
3 മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.
Видел я, как глупец укореняется, и тотчас проклял дом его.
4 അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.
Дети его далеки от счастья, их будут бить у ворот, и не будет заступника.
5 അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.
Жатву его съест голодный и из-за терна возьмет ее, и жаждущие поглотят имущество его.
6 അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;
Так, не из праха выходит горе, и не из земли вырастает беда;
7 തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
но человек рождается на страдание, как искры, чтобы устремляться вверх.
8 ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;
Но я к Богу обратился бы, предал бы дело мое Богу,
9 അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
Который творит дела великие и неисследимые, чудные без числа,
10 ൧൦ അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.
дает дождь на лице земли и посылает воды на лице полей;
11 ൧൧ അവിടുന്ന് താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
униженных поставляет на высоту, и сетующие возносятся во спасение.
12 ൧൨ അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.
Он разрушает замыслы коварных, и руки их не довершают предприятия.
13 ൧൩ അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
Он уловляет мудрецов их же лукавством, и совет хитрых становится тщетным:
14 ൧൪ പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
днем они встречают тьму и в полдень ходят ощупью, как ночью.
15 ൧൫ അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
Он спасает бедного от меча, от уст их и от руки сильного.
16 ൧൬ അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.
И есть несчастному надежда, и неправда затворяет уста свои.
17 ൧൭ ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
Блажен человек, которого вразумляет Бог, и потому наказания Вседержителева не отвергай,
18 ൧൮ അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.
ибо Он причиняет раны и Сам обвязывает их; Он поражает, и Его же руки врачуют.
19 ൧൯ ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
В шести бедах спасет тебя, и в седьмой не коснется тебя зло.
20 ൨൦ ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
Во время голода избавит тебя от смерти, и на войне - от руки меча.
21 ൨൧ നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
От бича языка укроешь себя и не убоишься опустошения, когда оно придет.
22 ൨൨ നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.
Опустошению и голоду посмеешься и зверей земли не убоишься,
23 ൨൩ വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
ибо с камнями полевыми у тебя союз, и звери полевые в мире с тобою.
24 ൨൪ നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും. അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
И узнаешь, что шатер твой в безопасности, и будешь смотреть за домом твоим, и не согрешишь.
25 ൨൫ നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
И увидишь, что семя твое многочисленно, и отрасли твои, как трава на земле.
26 ൨൬ തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
Войдешь во гроб в зрелости, как укладываются снопы пшеницы в свое время.
27 ൨൭ ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക.
Вот, что мы дознали; так оно и есть: выслушай это и заметь для себя.

< ഇയ്യോബ് 5 >