< ഇയ്യോബ് 35 >

1 എലീഹൂ പിന്നെയും പറഞ്ഞത്:
Elihu lausui ja sanoi:
2 “എന്റെ നീതി ദൈവത്തിന്റെ നീതിയിലും വലിയത് എന്ന് നീ പറയുന്നു; ഇത് ന്യായം എന്ന് നീ നിരൂപിക്കുന്നുവോ?
"Pidätkö sitä oikeutena, sanotko sitä vanhurskaudeksi Jumalan edessä,
3 അതിനാൽ നിനക്ക് എന്ത് പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനേക്കാൾ അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
että kysyt, mitä se sinua hyödyttää: 'Hyödynkö siitä sen enempää, kuin jos syntiä teen?'
4 നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ മറുപടി പറയാം.
Siihen minä vastaan sinulle sekä ystävillesi, jotka luonasi ovat.
5 നീ ആകാശത്തേക്ക് നോക്കി കാണുക; നിനക്ക് മീതെയുള്ള മേഘങ്ങളെ ദർശിക്കുക;
Luo silmäsi taivaalle ja näe, katsele pilviä, jotka ovat korkealla pääsi päällä.
6 നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്ത് പ്രവർത്തിക്കുന്നു? നിന്റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു?
Jos sinä syntiä teet, mitä sillä hänelle teet; ja vaikka sinulla paljonkin rikoksia olisi, mitä sillä hänelle mahdat?
7 നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്ത് കൊടുക്കുന്നു? അല്ലെങ്കിൽ അവിടുത്തേക്ക് നിന്റെ കയ്യിൽനിന്ന് എന്ത് ലഭിക്കുന്നു?
Jos olet vanhurskas, mitä sillä hänelle annat, tahi ottaako hän mitään sinun kädestäsi?
8 നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മറ്റൊരു മനുഷ്യനെയും ബാധിക്കുന്നു.
Ihmistä, kaltaistasi, koskee jumalattomuutesi ja ihmislasta sinun vanhurskautesi.
9 പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
Sorron suuruutta valitetaan, huudetaan apua suurten käsivartta vastaan,
10 ൧൦ എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങൾ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളേക്കാൾ നമ്മളെ പഠിപ്പിക്കുന്നവനും
ei kysytä: 'Missä on Jumala, minun Luojani, joka yöllä saa viriämään ylistysvirret,
11 ൧൧ ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുവനും ചോദിക്കുന്നില്ല.
joka opettaa meille enemmän kuin metsän eläimille ja antaa meille viisautta enemmän kuin taivaan linnuille?'
12 ൧൨ അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.
Valittakoot sitten pahojen ylpeyttä; ei hän vastaa.
13 ൧൩ വ്യര്‍ത്ഥമായുള്ളത് ദൈവം കേൾക്കുകയില്ല; സർവ്വശക്തൻ അത് ശ്രദ്ധിക്കുകയുമില്ല, നിശ്ചയം.
Ei, turhia ei Jumala kuule, eikä Kaikkivaltias niihin katso,
14 ൧൪ പിന്നെ നീ അവിടുത്തെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? നിന്റെ വാദം അവിടുത്തെ മുമ്പിൽ ഇരിക്കുന്നതുകൊണ്ട് നീ അവിടുത്തേക്കായി കാത്തിരിക്കുക.
saati jos sanot, ettet voi häntä nähdä; asia on hänen edessänsä: odota häntä.
15 ൧൫ ഇപ്പോൾ, അവിടുത്തെ കോപം സന്ദർശിക്കാത്തതുകൊണ്ടും അവിടുന്ന് അഹങ്കാരത്തെ അധികം ഗണ്യമാക്കാത്തതുകൊണ്ടും
Mutta nyt, kun hänen vihansa ei kosta eikä hän ylvästelystä suuresti välitä,
16 ൧൬ ഇയ്യോബ് വെറുതെ തന്റെ വായ് തുറക്കുന്നു; അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു”.
niin Job avaa suunsa joutaviin ja syytää suuria sanoja taitamattomasti."

< ഇയ്യോബ് 35 >