< യെശയ്യാവ് 3 >

1 സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരൂശലേമിൽ നിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
Јер гле, Господ, Господ над војскама узеће Јерусалиму и Јуди потпору и помоћ, сваку потпору у хлебу и сваку потпору у води,
2 വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
Јунака и војника, судију и пророка и мудраца и старца,
3 അമ്പതുപേർക്ക് അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
Педесетника и угледног човека, и саветника и вештог уметника и човека речитог.
4 “ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും”.
И даћу им кнезове младиће, и деца ће им бити господари.
5 ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
И чиниће силу у народу један другом и сваки ближњем свом; дете ће устајати на старца и непоштен човек на поштеног.
6 ഒരുവൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്ക് മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.
И човек ће ухватити брата свог из куће оца свог говорећи: Имаш хаљину, буди нам кнез, овај расап нека је под твојом руком.
7 അവൻ അന്ന് കൈ ഉയർത്തിക്കൊണ്ട്: “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും.
А он ће се заклети у онај дан говорећи: Нећу бити лекар, нити имам код куће хлеба ни хаљину, не постављајте ме кнезом народу.
8 യഹോവയുടെ തേജസ്സുള്ള കണ്ണിന് വെറുപ്പുതോന്നുവാൻ തക്കവിധം അവരുടെ നാവുകളും പ്രവൃത്തികളും അവന് വിരോധമായിരിക്കുകയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
Јер се обори Јерусалим и Јуда паде, јер се језик њихов и дела њихова противе Господу да драже очи славе Његове.
9 അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു.
Шта се види на лицу њиховом сведочи на њих, разглашују грех свој као Содом, не таје; тешко души њиховој! Јер сами себи чине зло.
10 ൧൦ നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
Реците праведнику да ће му добро бити, јер ће јести плод од дела својих.
11 ൧൧ ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
Тешко безбожнику! Зло ће му бити, јер ће му се наплатити руке његове.
12 ൧൨ എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.
Народу мом чине силу деца, и жене су им господари. Народе мој! Који те воде, заводе те, и кваре пут хода твог.
13 ൧൩ യഹോവ വാദിക്കുവാൻ എഴുന്നേറ്റു വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.
Устаје Господ на парбу, стоји да суди народима.
14 ൧൪ യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;
Господ ће доћи на суд са старешинама народа свог и с кнезовима његовим, јер ви потрсте виноград, грабеж од сиромаха у вашим је кућама.
15 ൧൫ എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Зашто газите народ мој и лице сиромасима сатирете? Говори Господ, Господ над војскама.
16 ൧൬ യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും കാൽ കൊണ്ട് ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
Још говори Господ: Што се понеше кћери сионске и иду опруженог врата и намигујући очима, ситно корачају и звекећу ногама,
17 ൧൭ ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
Зато ће Господ учинити да оћелави теме кћерима сионским, и откриће Господ голотињу њихову.
18 ൧൮ അന്ന് കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
Тада ће Господ скинути накит с обуће и везове и месечиће,
19 ൧൯ അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
Низове и ланчиће и трепетљике,
20 ൨൦ തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
Укоснике и подвезе и појасе и стакалца мирисна и обоце,
21 ൨൧ ഏലസ്സ്, മോതിരം, മൂക്കുത്തി,
Прстене и почеонике,
22 ൨൨ ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
Свечане хаљине и огртаче и привесе и тобоце,
23 ൨൩ കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.
И огледала и кошуљице и оглавља и покривала.
24 ൨൪ അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പിന്നിയ തലമുടിക്കു പകരം കഷണ്ടിയും വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.
И место мириса биће смрад, и место појаса распојасина, место плетеница ћела, место широких скута припасана врећа, и место лепоте огорелина.
25 ൨൫ നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
Твоји ће људи пасти од мача и јунаци твоји у рату.
26 ൨൬ സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അവൾ ശൂന്യമായി നിലത്തു ഇരിക്കും.
И тужиће и плакаће врата његова, а он ће пуст лежати на земљи.

< യെശയ്യാവ് 3 >