< ഉല്പത്തി 46 >

1 അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.
Tada poðe Izrailj sa svijem što imaše, i došav u Virsaveju prinese žrtvu Bogu oca svojega Isaka.
2 ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ സംസാരിച്ചു: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.
I Bog reèe Izrailju noæu u utvari: Jakove! Jakove! A on odgovori: evo me.
3 അപ്പോൾ അവിടുന്ന്: “ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; ഈജിപ്റ്റിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
I Bog mu reèe: ja sam Bog, Bog oca tvojega; ne boj se otiæi u Misir; jer æu ondje naèiniti od tebe narod velik.
4 “ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരും; ഞാൻ നിന്നെ മടക്കിവരുത്തും; യോസേഫ് സ്വന്ത കൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും” എന്നും അരുളിച്ചെയ്തു.
Ja æu iæi s tobom u Misir, i ja æu te odvesti onamo, i Josif æe metnuti ruku svoju na oèi tvoje.
5 പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
I poðe Jakov od Virsaveje; i sinovi Izrailjevi posadiše Jakova oca svojega i djecu svoju i žene svoje na kola koja posla Faraon po nj.
6 തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം ഈജിപ്റ്റിൽ എത്തി.
I uzeše stoku svoju i blago svoje što bijahu stekli u zemlji Hananskoj; i doðoše u Misir Jakov i sva porodica njegova.
7 അവന്റെ പുത്രന്മാർ, പുത്രന്മാരുടെ പുത്രന്മാർ, തന്റെ പുത്രിമാർ, പുത്രന്മാരുടെ പുത്രിമാർ എന്നിങ്ങനെ തന്റെ സന്തതികൾ എല്ലാവരേയും കൂട്ടി ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
Sinove svoje i sinove sinova svojih, kæeri svoje i kæeri sinova svojih, i svu porodicu svoju dovede sa sobom u Misir.
8 ഈജിപ്റ്റിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
A ovo su imena djece Izrailjeve što doðoše u Misir: Jakov i sinovi njegovi. Prvenac Jakovljev Ruvim;
9 രൂബേന്റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
I sinovi Ruvimovi: Enoh, Faluj, Esron i Harmija.
10 ൧൦ ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരിയുടെ മകനായ ശൌല്‍.
A sinovi Simeunovi: Jemuilo, Jamin, Aod, Jahin, Soar i Saul, sin jedne Hananejke.
11 ൧൧ ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
Sinovi Levijevi: Girson, Kat i Merarije.
12 ൧൨ യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരെഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
Sinovi Judini: Ir, Avnan, Silom, Fares i Zara; a umrli bjehu Ir i Avnan u zemlji Hananskoj, ali bijahu sinovi Faresovi Esrom i Jemuilo.
13 ൧൩ യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
Sinovi Isaharovi: Tola, Fuva, Jov i Simron.
14 ൧൪ സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലേയേൽ.
Sinovi Zavulonovi: Sered, Alon, i Ahojilo.
15 ൧൫ ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന് പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടി മുപ്പത്തിമൂന്നു പേർ ആയിരുന്നു.
To su sinovi Lijini, koje rodi Jakovu u Padan-Aramu, i jošte Dina kæi njegova. Svega duša, sinova njegovijeh i kæeri njegovijeh bješe trideset i tri.
16 ൧൬ ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലി.
Sinovi Gadovi: Sifon, Agije, Sunije, Esvon, Irije, Arodije i Arilije.
17 ൧൭ ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:
Sinovi Asirovi: Jemna, Jesva, Jesvija i Verija, i sestra njihova Sara. A sinovi Verijini Hovor i Melhilo.
18 ൧൮ ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയാക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.
To su sinovi Zelfe, koju dade Lavan Liji kæeri svojoj, i ona ih rodi Jakovu, šesnaest duša.
19 ൧൯ യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.
A sinovi Rahilje žene Jakovljeve: Josif i Venijamin.
20 ൨൦ യോസേഫിന് ഈജിപ്റ്റുദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന് പ്രസവിച്ചു.
A Josifu se rodiše u Misiru od Asenete kæeri Potifere sveštenika Onskoga: Manasija i Jefrem.
21 ൨൧ ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, അർദ്.
A sinovi Venijaminovi: Vela, Veher, Asvil, Gira, Naman, Ihije, Ros, Mupim, Upim i Arad.
22 ൨൨ ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിനാല് പേർ.
To su sinovi Rahiljini što se rodiše Jakovu, svega èetrnaest duša.
23 ൨൩ ദാന്റെ പുത്രൻ: ഹൂശീം.
I sin Danov: Asom.
24 ൨൪ നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.
A sinovi Neftalimovi: Asilo, Gunije, Jeser i Silim.
25 ൨൫ ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.
To su sinovi Vale, koju dade Lavan Rahilji kæeri svojoj i ona ih rodi Jakovu; svega sedam duša.
26 ൨൬ യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്ന് ജനിച്ചവരായി അവനോടുകൂടെ ഈജിപ്റ്റിൽ വന്നവർ ആകെ അറുപത്താറു പേർ.
A svega duša što doðoše s Jakovom u Misir a izaðoše od bedara njegovijeh, osim žena sinova Jakovljevijeh, svega duša bješe šezdeset i šest.
27 ൨൭ യോസേഫിനു ഈജിപ്റ്റിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; ഈജിപ്റ്റിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപത് പേർ.
I dva sina Josifova koji mu se rodiše u Misiru; svega dakle duša doma Jakovljeva, što doðoše u Misir, bješe sedamdeset.
28 ൨൮ എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസേഫിന്റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി.
A Judu posla Jakov naprijed k Josifu, da mu javi da izaðe preda nj u Gesem. I doðoše u zemlju Gesemsku.
29 ൨൯ യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേൽക്കുവാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.
A Josif upreže u kola svoja, i izaðe na susret Izrailju ocu svojemu u Gesem; i kad ga vidje Jakov, pade mu oko vrata, i plaka dugo o vratu njegovu.
30 ൩൦ യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു.
I reèe Izrailj Josifu: sada ne marim umrijeti kad sam te vidio da si jošte živ.
31 ൩൧ പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.
A Josif reèe braæi svojoj i domu oca svojega: idem da javim Faraonu; ali æu mu kazati: braæa moja i dom oca mojega iz zemlje Hananske doðoše k meni;
32 ൩൨ അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്’ എന്ന് ഫറവോനോട് പറയും.
A ti su ljudi pastiri i svagda su se bavili oko stoke, i dovedoše ovce svoje i goveda svoja i što god imaju.
33 ൩൩ അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ:
A kad vas Faraon dozove, reæi æe vam: kakvu radnju radite?
34 ൩൪ ‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ ഗോശെനിൽ വസിക്കുവാൻ നിങ്ങളെ അനുവദിക്കും; ഇടയന്മാരെല്ലാം ഈജിപ്റ്റുകാർക്കു വെറുപ്പല്ലോ”.
A vi kažite: pastiri su bile sluge tvoje od mladosti, i mi i stari naši; da biste ostali u zemlji Gesemskoj; jer su Misircima svi pastiri neèisti.

< ഉല്പത്തി 46 >