< ഉല്പത്തി 44 >

1 അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: “നീ ഇവരുടെ ചാക്കിൽ അവർക്ക് എടുക്കാവുന്നിടത്തോളം ധാന്യം നിറച്ച്, ഓരോരുത്തന്റെ പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക.
I zapovjedi Josif èovjeku što upravljaše kuæom njegovom govoreæi: naspi ovijem ljudima u vreæe žita koliko mogu ponijeti, i svakome u vreæu metni ozgo novce njegove.
2 ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക” എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.
I èašu moju, èašu srebrnu, metni najmlaðemu u vreæu ozgo i novce za njegovo žito. I uèini kako mu Josif reèe.
3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.
A ujutru kad svanu, otpustiše ljude s magarcima njihovijem.
4 അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരെ എത്തുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: “എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്?
A kad izaðoše iz mjesta i još ne bijahu daleko, reèe Josif èovjeku što upravljaše kuæom njegovom: ustani, idi brže za onijem ljudima, i kad ih stigneš reci im: zašto vraæate zlo za dobro?
5 നിങ്ങൾ എന്റെ യജമാനന്റെ വെള്ളിപാത്രം മോഷ്ടിച്ചത് എന്തിന്? അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല’ എന്നു പറയുക” എന്നു കല്പിച്ചു.
Nije li to èaša iz koje pije moj gospodar? i neæe li po njoj zacijelo poznati kakvi ste? zlo ste radili što ste to uèinili.
6 അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.
I on ih stiže, i reèe im tako.
7 അവർ അവനോട് പറഞ്ഞത്: “യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്യുകയില്ല.
A oni mu rekoše: zašto govoriš, gospodaru, take rijeèi? Saèuvaj Bože da sluge tvoje uèine tako što!
8 ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
Eno smo ti donijeli natrag iz zemlje Hananske novce koje naðosmo ozgo u vreæama svojim, pa kako bismo ukrali iz kuæe gospodara tvojega srebro ili zlato?
9 അടിയങ്ങളിൽ ആരുടെ എങ്കിലും കൈവശം അത് കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം”.
U kojega se izmeðu sluga tvojih naðe, onaj neka pogine, i svrh toga mi æemo biti robovi gospodaru mojemu.
10 ൧൦ അതിന് അവൻ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ കൈവശം കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും”.
A on reèe: neka bude kako rekoste; ali u koga se naðe, onaj da mi bude rob, a vi ostali neæete biti krivi.
11 ൧൧ അവർ വേഗത്തിൽ ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.
I brže poskidaše svi na zemlju vreæe svoje, i razdriješiše svaki svoju vreæu.
12 ൧൨ അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ പരിശോധിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.
A on stade tražiti poèev od najstarijega, i kad doðe na najmlaðega, naðe se èaša u vreæi Venijaminovoj.
13 ൧൩ അപ്പോൾ അവർ വസ്ത്രം കീറി, ചുമട് കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്ക് മടങ്ങിച്ചെന്നു.
Tada razdriješe haljine svoje, i natovarivši svaki svoj tovar na svojega magarca vratiše se u grad.
14 ൧൪ യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
I doðe Juda s braæom svojom Josifu u kuæu, dok on još bijaše kod kuæe, i padoše pred njim na zemlju.
15 ൧൫ യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ഭാവി പ്രവചിക്കുവാൻ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ” എന്നു ചോദിച്ചു.
A Josif im reèe: šta ste to uèinili? zar nijeste znali da èovjek kao što sam ja može zacijelo doznati?
16 ൧൬ അതിന് യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്ത് പറയേണ്ടു? എന്ത് ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു.
Tada reèe Juda: šta da ti reèemo, gospodaru? šta da govorimo? kako li da se pravdamo? Bog je otkrio zloèinstvo tvojih sluga. Evo, mi smo svi robovi tvoji, gospodaru, i mi i ovaj u koga se našla èaša.
17 ൧൭ അതിന് യോസേഫ്: “അങ്ങനെ ഞാൻ ഒരുനാളും ചെയ്യുകയില്ല; ആരുടെ കൈവശം പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.
A Josif reèe: Bože saèuvaj! neæu ja to; u koga se našla èaša on neka mi bude rob, a vi idite s mirom ocu svojemu.
18 ൧൮ അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: “യജമാനനേ, അടിയൻ യജമാനനോട് ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
Ali Juda pristupiv k njemu reèe: èuj me, gospodaru; dopusti da progovori sluga tvoj gospodaru svojemu, i neka se gnjev tvoj ne raspali na slugu tvojega, jer si ti kao sam Faraon.
19 ൧൯ യജമാനൻ ഫറവോനെപ്പോലെയല്ലോ; ‘നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ?’ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
Gospodar moj zapita sluge svoje govoreæi: imate li oca ili brata?
20 ൨൦ അതിന് ഞങ്ങൾ യജമാനനോട്: ‘ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവന് വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുവനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ വത്സല പുത്രൻ ആകുന്നു എന്നു പറഞ്ഞു.
A mi rekosmo gospodaru svojemu: imamo stara oca i brata najmlaðega, koji mu se rodi u starosti; a njegov je brat umro, i on osta sam od matere svoje, i otac ga pazi.
21 ൨൧ അപ്പോൾ യജമാനൻ അടിയങ്ങളോട്: ‘എനിക്ക് കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു കല്പിച്ചുവല്ലോ.
A ti reèe slugama svojim: dovedite mi ga da ga vidim svojim oèima.
22 ൨൨ ഞങ്ങൾ യജമാനനോട്: ‘ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’ എന്നു പറഞ്ഞു.
I rekosmo gospodaru svojemu: neæe moæi dijete ostaviti oca svojega; da ostavi oca svojega, odmah æe otac umrijeti.
23 ൨൩ അതിന് യജമാനൻ അടിയങ്ങളോട്: ‘നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്നു കല്പിച്ചു.
A ti reèe slugama svojim: ako ne doðe s vama brat vaš najmlaði, neæete više vidjeti lica mojega.
24 ൨൪ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു.
A kad se vratismo k sluzi tvojemu a ocu mojemu, kazasmo mu rijeèi gospodara mojega.
25 ൨൫ അനന്തരം ഞങ്ങളുടെ അപ്പൻ: ‘നിങ്ങൾ ഇനിയും പോയി നമുക്കു കുറെ ധാന്യം വാങ്ങുവിൻ’ എന്നു പറഞ്ഞു.
Poslije reèe nam otac: idite opet, kupite nam hrane.
26 ൨൬ അതിന് ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു.
A mi rekosmo: ne možemo iæi, osim ako bude brat naš najmlaði s nama, onda æemo iæi, jer ne možemo vidjeti lica onoga èovjeka, ako ne bude s nama brat naš najmlaði.
27 ൨൭ അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: ‘എന്റെ ഭാര്യ റാഹേൽ എനിക്ക് രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ.
A sluga tvoj, otac moj, reèe nam: znate da mi je žena rodila dva sina.
28 ൨൮ അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്ന് പോയി; അവനെ വന്യമൃഗങ്ങൾ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
I jedan od njih otide od mene, i rekoh: zacijelo ga je raskinula zvjerka; i do sada ga ne vidjeh.
29 ൨൯ നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. (Sheol h7585)
Ako i ovoga odvedete od mene i zadesi ga kakvo zlo, svaliæete me stara u grob s tugom. (Sheol h7585)
30 ൩൦ അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അപ്പന്റെ പ്രാണൻ ബാലന്റെ പ്രാണനോടു പറ്റിയിരിക്കുകകൊണ്ട്,
Pa sada da otidem k sluzi tvojemu, ocu svojemu, a ovo dijete da ne bude s nama, kako je duša onoga vezana za dušu ovoga,
31 ൩൧ ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ തലനരച്ച അപ്പനെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. (Sheol h7585)
Umrijeæe kad vidi da nema djeteta, te æe sluge tvoje svaliti staroga slugu tvojega a oca svojega s tugom u grob. (Sheol h7585)
32 ൩൨ അടിയൻ അപ്പനോട്: ‘അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാം’ എന്നു പറഞ്ഞു, അപ്പനോട് ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
A tvoj se sluga podjemèio za dijete ocu svojemu rekav: ako ti ga ne dovedem natrag, da sam kriv ocu svojemu dovijeka.
33 ൩൩ ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിക്കുവാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കണമേ.
Zato neka sluga tvoj ostane mjesto djeteta da bude rob gospodaru mojemu a dijete neka ide s braæom svojom.
34 ൩൪ ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ”.
Jer kako bih se vratio k ocu svojemu bez djeteta, da gledam jade koji bi mi oca zadesili?

< ഉല്പത്തി 44 >