< ഉല്പത്തി 10 >

1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.
A ovo su plemena sinova Nojevijeh, Sima, Hama i Jafeta, kojima se rodiše sinovi poslije potopa.
2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
Sinovi Jafetovi: Gamer i Magog i Madaj i Javan i Tovel i Meseh i Tiras.
3 ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
A sinovi Gamerovi: Ashanas i Rifat i Togarma.
4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
A sinovi Javanovi: Elisa i Tarsis, Kitim i Dodanim.
5 ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ. അവർ താന്താങ്ങളുടെ ദേശങ്ങളിൽ വെവ്വേറെ ഭാഷകൾ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി കുടുംബമായി പാർത്തു വരുന്നു.
Od njih se razdijeliše ostrva narodna na zemljama svojim, svako po jeziku svojemu i po porodicama svojim, u narodima svojim.
6 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
A sinovi Hamovi: Hus i Mesrain, Fud i Hanan.
7 കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
A sinovi Husovi: Sava i Evila i Savata i Regma i Savataka. A sinovi Regmini: Sava i Dadan.
8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
Hus rodi i Nevroda; a on prvi bi silan na zemlji;
9 അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.
Bješe dobar lovac pred Gospodom; zato se kaže: dobar lovac pred Gospodom kao Nevrod.
10 ൧൦ ആരംഭത്തിൽ അവന്റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
A poèetak carstvu njegovu bješe Vavilon i Oreh i Arhad i Halani u zemlji Senaru.
11 ൧൧ ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബൊത്ത് ഇർ, കാലഹ്,
Iz te zemlje izaðe Asur, i sazida Nineviju i Rovot grad i Halah,
12 ൧൨ നീനെവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
I Dasem izmeðu Ninevije i Halaha; to je grad velik.
13 ൧൩ മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
A Mesrain rodi Ludeje i Enemeje i Laveje i Neftaleje,
14 ൧൪ പത്രൂസീം, കസ്ലൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു.
I Patroseje i Hasmeje, odakle izaðoše Filisteji i Gaftoreji.
15 ൧൫ കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
A Hanan rodi Sidona, prvenca svojega, i Heta,
16 ൧൬ യെബൂസ്യൻ, അമോര്യൻ,
I Jevuseja i Amoreja i Gergeseja,
17 ൧൭ ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
I Eveja i Arukeja i Aseneja,
18 ൧൮ അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.
I Aradeja i Samareja i Amateja. A poslije se rasijaše plemena Hananejska.
19 ൧൯ കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.
I bjehu meðe Hananejske od Sidona iduæi na Gerar pa do Gaze, i iduæi na Sodom i Gomor i Adamu i Sevojim pa do Dasa.
20 ൨൦ അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്‍റെ പുത്രന്മാർ.
To su sinovi Hamovi po porodicama svojim i po jezicima svojim, u zemljama svojim i u narodima svojim.
21 ൨൧ യാഫെത്തിന്റെ ജ്യേഷ്ഠനും ഏബെരിന്റെ സന്തതികൾക്കെല്ലാം പിതാവുമായ ശേമിനും മക്കൾ ജനിച്ചു.
I Simu rodiše se sinovi, najstarijemu bratu Jafetovu, ocu svijeh sinova Everovijeh.
22 ൨൨ ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
Sinovi Simovi bjehu: Elam i Asur i Arfaksad i Lud i Aram.
23 ൨൩ അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
A sinovi Aramovi: Uz i Ul i Gater i Mas.
24 ൨൪ അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
A Arfaksad rodi Salu, a Sala rodi Evera.
25 ൨൫ ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്നു പേർ.
A Everu se rodiše dva sina: jednom bješe ime Falek, jer se u njegovo vrijeme razdijeli zemlja, a bratu njegovu ime Jektan.
26 ൨൬ യൊക്താന്‍റെ പുത്രന്‍ അല്മോദാദ്,
A Jektan rodi Elmodada i Saleta i Sarmota i Jaraha,
27 ൨൭ ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
I Odora i Evila i Deklu,
28 ൨൮ ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
I Evala i Avimaila i Savu,
29 ൨൯ ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
I Ufira i Evilu i Jovava; ti svi bjehu sinovi Jektanovi.
30 ൩൦ അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
I življahu od Mase, kako se ide na Safir do gora istoènijeh.
31 ൩൧ ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ശേമിന്റെ സന്തതിപരമ്പര.
To su sinovi Simovi po porodicama svojim i po jezicima svojim, u zemljama svojim i u narodima svojim;
32 ൩൨ ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരിൽനിന്നാണ് ജലപ്രളയത്തിനുശേഷം ജനതകൾ ഭൂമിയിലാകെ വ്യാപിച്ചത്.
To su porodice sinova Nojevijeh po plemenima svojim, u narodima svojim; i od njih se razdijeliše narodi po zemlji poslije potopa.

< ഉല്പത്തി 10 >