< എസ്രാ 3 >

1 യിസ്രായേൽ മക്കൾ പ്രവാസത്തില്‍ നിന്ന് മടങ്ങിവന്നു പട്ടണങ്ങളിൽ പാർക്കുമ്പോൾ ഏഴാം മാസം അവർ ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി.
Kad nu septītais mēnesis atnāca, un Israēla bērni bija savās pilsētās, tad tie ļaudis sapulcējās Jeruzāleme tā kā viens vienīgs vīrs.
2 യോസാദാക്കിന്റെ മകൻ യേശുവയും, അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും, ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്, യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
Un Ješuūs, Jocadaka dēls, cēlās ar saviem brāļiem, tiem priesteriem un Zerubabels, Šealtiēļa dēls, ar saviem brāļiem, un uzcēla Israēla Dieva altāri, uz viņa upurēt dedzināmos upurus, kā stāv rakstīts Mozus, Tā Dieva vīra, bauslībā.
3 അവർ ദേശനിവാസികളെ ഭയപ്പെട്ടെങ്കിലും, യാഗപീഠത്തെ അതിന്റെ പഴയ അടിസ്ഥാനത്തിൽ പണിതു; യഹോവയ്ക്ക് കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങൾ, അതിൽ അർപ്പിച്ചു.
Un tie uzcēla to altāri savā vietā, gan bīdamies no tās zemes tautām, un uz tā upurēja dedzināmos upurus Tam Kungam, dedzināmos upurus rītos un vakaros,
4 ന്യായപ്രമാണത്തില്‍ എഴുതിയിരുന്ന ചട്ടപ്രകാരം അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം, എണ്ണം അനുസരിച്ച് അവർ ഹോമയാഗം അർപ്പിച്ചു.
Un turēja lieveņu svētkus, kā stāv rakstīts, un upurēja ikdienas dedzināmos upurus pēc tā skaita, kā pienācās, ikdienas savus;
5 അതിനുശേഷം അവർ നിരന്തരഹോമയാഗങ്ങളും, അമാവാസ്യകൾക്കും, യഹോവയ്ക്ക് വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കും, യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.
Un pēc tam arī tos nemitējamos dedzināmos upurus un kā nākas jaunos mēnešos un visos, Tam Kungam svētītos svētkos un priekš ikviena, kas Tam Kungam atnesa kādu labprātības dāvanu.
6 ഏഴാം മാസം ഒന്നാം തിയ്യതി മുതൽ അവർ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കുവാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
No septītā mēneša pirmās dienas tie iesāka Tam Kungam upurēt dedzināmos upurus; bet Tā Kunga nama pamats vēl nebija likts.
7 അവർ കല്പണിക്കാർക്കും, ആശാരികൾക്കും പണമായിട്ടും, പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം, ലെബാനോനിൽനിന്ന് ദേവദാരു കടൽവഴി യാഫോവിലേക്ക് കൊണ്ടുവരേണ്ടതിന്, സീദോന്യർക്കും സോര്യർക്കും ഭക്ഷണവും, പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
Un tie deva naudu akmeņu cirtējiem un amatniekiem un ēst un dzert un eļļu Sidoniešiem un Tiriešiem, lai tie vestu ciedru kokus no Lībanus jūrmalā uz Jazu, kā Kirus, Persiešu ķēniņš, tiem bija vēlējis.
8 അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരുംകൂടി പണി തുടങ്ങി; ഇരുപത് വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു.
Tad nu otrā gadā pēc viņu atnākšanas pie Dieva nama Jeruzālemē, otrā mēnesī, Zerubabels, Šealtiēļa dēls, un Ješuūs, Jocadaka dēls, un tie atlikušie no viņu brāļiem, priesteri un leviti un visi, kas no cietuma zemes bija pārnākuši Jeruzālemē, iesāka un iecēla tos levitus, kas divdesmit gadus veci un pāri, par uzraugiem pie Tā Kunga nama darba.
9 അങ്ങനെ യേശുവയും, അവന്റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്റെ പുത്രന്മാരും, യൂദായുടെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും, അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിക്കുവാൻ ഒരുമനപ്പെട്ടു നിന്നു.
Un Ješuūs, viņa dēli un viņa brāļi, Kadmiēls un viņa dēli, un Jūda dēli stāvēja kā viens vienīgs vīrs, uzraugi būdami pār tiem, kas to darbu pie Tā Kunga nama darīja, tāpat Henadada bērni, viņu dēli un viņu brāļi, tie leviti.
10 ൧൦ പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽ രാജാവായ ദാവീദിന്റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി.
Kad nu tie amatnieki Tā Kunga namam lika pamatu, tad nostādīja priesterus amata drēbēs ar bazūnēm un levitus, Asafa dēlus, ar pulkstenīšiem, To Kungu teikt ar Dāvida, Israēla ķēniņa dziesmām.
11 ൧൧ “അവിടുന്ന് നല്ലവൻ; യിസ്രായേലിനോട് അവിടുത്തെ ദയ എന്നേക്കും ഉള്ളത്” എന്നിങ്ങനെ ഗാനപ്രതിഗാനം ചെയ്തുകൊണ്ട് അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ അങ്ങനെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു.
Un tie dziedāja viens par otru, To Kungu teikdami un slavēdami, ka Tas ir labs, un Viņa žēlastība paliek mūžīgi pār Israēli. Un visi ļaudis gavilēja ar lielu gavilēšanu, To Kungu teikdami, ka pamats bija likts Tā Kunga namam.
12 ൧൨ എന്നാൽ, പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടത് നേരിട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.
Bet daudz priesteru un levitu un cilts tēvu, kas bija veci, kas bija redzējuši to pirmo namu, kad tie šim namam redzēja pamatu liekam, tad tie raudāja gauži. Bet daudz atkal pacēla savas balsis ar gavilēšanu un ar prieku,
13 ൧൩ അങ്ങനെ അവർ അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട്, ജനത്തിന് സന്തോഷത്തിന്റെയും കരച്ചലിന്റെയും ശബ്ദം തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ഘോഷസ്വരം ബഹുദൂരം കേട്ടു.
Tā ka tie ļaudis nevarēja izšķirt to gaviļu un prieka balsi no ļaužu raudāšanas, jo tie ļaudis gavilēja ar skaņu gavilēšanu, un tā skaņa bija tālu dzirdama.

< എസ്രാ 3 >