< യെഹെസ്കേൽ 40 >

1 ഞങ്ങളുടെ ബാബിലോന്യ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അതേ ദിവസം തന്നെ, യഹോവയുടെ കൈ എന്റെ മേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
Meidän pakkosiirtolaisuutemme kahdentena-kymmenentenä viidentenä vuotena, vuoden alussa, kuukauden kymmenentenä päivänä, neljäntenätoista vuotena kaupungin valloituksen jälkeen, juuri sinä päivänä tuli minun päälleni Herran käsi, ja hän vei minut sinne.
2 ദിവ്യദർശനങ്ങളിൽ അവിടുന്ന് എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുഭാഗത്ത് ഒരു നഗരത്തിന്റെ രൂപംപോലെ ഒന്ന് കാണുവാനുണ്ടായിരുന്നു.
Jumalan näyissä hän vei minut Israelin maahan ja laski minut hyvin korkealle vuorelle, jolla oli ikäänkuin kaupunki rakennettuna, etelään päin.
3 അവിടുന്ന് എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചക്ക് താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽ നിന്നു.
Hän vei minut sinne. Ja katso, oli mies, näöltänsä vasken kaltainen, ja pellavanuora oli hänellä kädessänsä sekä mittaruoko, ja hän seisoi portilla.
4 ആ പുരുഷൻ എന്നോട്: “മനുഷ്യപുത്രാ, നീ കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേട്ട്, ഞാൻ നിന്നെ കാണിക്കുവാൻ പോകുന്നതെല്ലാം ശ്രദ്ധിച്ചുകൊള്ളുക; അവ നിനക്ക് കാണിച്ചുതരുവാനായിട്ടാകുന്നു ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നത് സകലവും യിസ്രായേൽ ഗൃഹത്തോട് അറിയിക്കുക” എന്നു കല്പിച്ചു.
Ja mies puhui minulle: "Ihmislapsi, katso silmilläsi, kuule korvillasi ja ota huomioosi kaikki, mitä minä sinulle näytän; sillä sinut on tuotu tänne sitä varten, että nämä sinulle näytettäisiin. Ilmoita kaikki, mitä näet, Israelin heimolle.
5 എന്നാൽ ആലയത്തിന് പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറ് മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; ഓരോ മുഴവും, ഒരു മുഴത്തോട് നാല് വിരലിന്റെ വീതിയും കൂടിയതായിരുന്നു; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്;
Ja katso, oli muuri temppelin ulkopuolella, yltympäri sen. Ja miehen kädessä oli mittaruoko, kuusikyynäräinen, kyynärään luettuna kyynärä ja kämmenenleveys. Ja hän mittasi muurirakennuksen leveyden: yksi ruoko, ja korkeuden: yksi ruoko.
6 പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ ചെന്ന്, അതിന്റെ പടികളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്;
Sitten hän meni portille, jonka etupuoli oli itää kohden, nousi ylös sen portaita ja mittasi portin kynnyksen: se oli yhden ruovon levyinen-ensimmäinen kynnys: yhden ruovon levyinen.
7 ഓരോ കാവൽമാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; കാവൽമാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്ത് ഗോപുരത്തിന്റെ പൂമുഖത്തിനരികിൽ ഒരു ദണ്ഡായിരുന്നു.
Sivuhuone oli aina yhden ruovon pituinen ja yhden ruovon levyinen, ja sivuhuoneitten väliä oli viisi kyynärää. Portin kynnys porttieteisen laidassa, sisäpuolella: yksi ruoko.
8 അവൻ ഗോപുരത്തിന്റെ പൂമുഖം അകവശം അളന്നു; ഒരു ദണ്ഡ്.
Ja hän mittasi porttieteisen, joka oli sisäpuolella: yksi ruoko.
9 അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അത് എട്ട് മുഴവും അതിന്റെ കട്ടിളക്കാലുകൾ ഈ രണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
Ja hän mittasi porttieteisen: kahdeksan kyynärää, ja sen seinäpatsaat: kaksi kyynärää. Ja porttieteinen oli sisemmällä puolen.
10 ൧൦ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ കാവൽമാടങ്ങൾ ഒരു വശത്ത് മൂന്നും മറുവശത്ത് മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവായിരുന്നു; ഇരുവശത്തും ഉള്ള കട്ടിളക്കാലുകൾക്കും ഒരേ അളവായിരുന്നു.
Itää kohden antavan portin sivuhuoneita oli kolme kummallakin puolella. Ne kolme olivat yhtä suuria, ja niiden seinäpatsaat kummallakin puolella olivat yhtä suuria.
11 ൧൧ അവൻ ഗോപുരദ്വാരത്തിന്റെ വീതി അളന്നു; പത്തുമുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.
Ja hän mittasi portin oviaukon leveyden: kymmenen kyynärää, ja portin pituuden: kolmetoista kyynärää.
12 ൧൨ കാവൽമാടങ്ങളുടെ മുമ്പിൽ ഇരുവശത്തും ഓരോ മുഴം വീതമുള്ള അഴികൾ കൊണ്ട് അതിരിട്ടിരുന്നു; ഇരുവശത്തെയും കാവൽമാടങ്ങൾ ആറ് മുഴം വീതമായിരുന്നു.
Mutta sivuhuoneitten edessä oli aitaus: yksi kyynärä, samoin toisella puolella oleva aitaus: yksi kyynärä; ja kukin sivuhuone kummallakin puolella: kuusi kyynärää.
13 ൧൩ അവൻ ഒരു കാവൽമാടത്തിന്റെ മേല്പുര മുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ച് മുഴമായിരുന്നു.
Ja hän mittasi portin, yhden sivuhuoneen katosta toisen kattoon: leveys oli kaksikymmentä viisi kyynärää, ovet vastatusten.
14 ൧൪ അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ കാവൽമാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
Sitten hän otti mitan seinäpatsaista: kaksikymmentä kyynärää. Seinäpatsaisiin liittyi esipiha portin ympärillä.
15 ൧൫ പ്രവേശനദ്വാരത്തിന്റെ മുൻഭാഗംതുടങ്ങി അകത്തെ വാതില്‍ക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പത് മുഴമായിരുന്നു.
Ja sisäänkäyntiportin edestä sisäportin eteisen eteen oli viisikymmentä kyynärää.
16 ൧൬ ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്ക് ചുറ്റിലും കാവൽമാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്ത് ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
Portissa yltympäri oli sisäänpäin, sivuhuoneisiin ja niitten seinäpatsaisiin päin, avartuvia ikkuna-aukkoja; samoin eteisissä. Ikkuna-aukot ympärinsä laajenivat sisäänpäin. Ja seinäpatsaissa oli palmukoristeita.
17 ൧൭ പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിൽ മുപ്പതു മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
Sitten hän vei minut ulompaan esipihaan. Ja katso: ympäri esipihan oli kammioita ja kivillä laskettu permanto. Kivillä lasketun permannon laidassa oli kolmekymmentä kammiota.
18 ൧൮ കല്ത്തളം ഗോപുരങ്ങളുടെ നീളത്തിനൊത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അത് താഴത്തെ കല്ത്തളം.
Kivillä laskettu permanto oli porttien sivuseinämillä, porttien pituuden mukaisesti; tämä oli alempi kivillä laskettu permanto.
19 ൧൯ പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള ദൂരം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം വീതമായിരുന്നു.
Ja hän mittasi leveyden alemman portin edestä sisemmän esipihan edustalle, ulkopuolelle: sata kyynärää sekä itä-että pohjoispuolella.
20 ൨൦ വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
Sitten hän mittasi sen portin pituuden ja leveyden, jonka etupuoli oli pohjoista kohden ja joka vei ulompaan esipihaan.
21 ൨൧ അതിന്റെ കാവൽമാടങ്ങൾ ഇരുവശവും മൂന്നു വീതം ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ച് മുഴവുമായിരുന്നു.
Siinä oli kolme sivuhuonetta kummallakin puolella, ja sen seinäpatsaat ja eteinen olivat yhtä suuret kuin ensimmäisessä portissa. Sen pituus oli viisikymmentä kyynärää ja leveys kaksikymmentä viisi kyynärää.
22 ൨൨ അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിലേക്ക് കയറാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്ത് ഭാഗത്തായിരുന്നു.
Ja sen ikkuna-aukot, eteinen ja palmukoristeet olivat yhtä suuret kuin portin, jonka etupuoli oli itää kohden, ja sinne noustiin seitsemää porrasta, ja niistä eteenpäin oli sen eteinen.
23 ൨൩ അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറുമുഴം.
Sisemmällä esipihalla oli portti porttia vastassa pohjoista ja itää kohden. Ja hän mittasi portista porttiin: sata kyynärää.
24 ൨൪ പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നെ അളന്നു.
Sitten hän kuljetti minua etelää kohden, ja katso, tuli portti, joka antoi etelää kohden. Ja hän mittasi sen seinäpatsaat ja eteisen: ne olivat yhtä suuret kuin nuo toiset.
25 ൨൫ ആ ജാലകങ്ങൾപോലെ ഇതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ച് മുഴവും ആയിരുന്നു.
Ja siinä ja sen eteisessä oli ikkuna-aukkoja ympärinsä, samanlaisia kuin nuo toiset ikkuna-aukot. Pituus oli viisikymmentä kyynärää ja leveys kaksikymmentä viisi kyynärää.
26 ൨൬ അതിലേക്ക് കയറുവാൻ ഏഴു പടികൾ ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇരുവശവും ഓരോന്നുവീതം ഉണ്ടായിരുന്നു.
Sen ylöskäytävässä oli seitsemän porrasta, ja niistä eteenpäin oli sen eteinen. Ja siinä oli palmukoristeet, yksi kummallakin puolella, sen seinäpatsaissa.
27 ൨൭ അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടുള്ള ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറുമുഴം.
Sisemmässä esipihassa oli portti etelää kohden. Ja hän mittasi portista porttiin etelää kohden: sata kyynärää.
28 ൨൮ പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.
Sitten hän vei minut sisempään esipihaan eteläportin kautta. Ja hän mittasi eteläportin: se oli yhtä suuri kuin nuo toiset.
29 ൨൯ അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പത് മുഴം നീളവും ഇരുപത്തഞ്ച് മുഴം വീതിയും ഉള്ളതായിരുന്നു.
Ja sen sivuhuoneet, seinäpatsaat ja eteinen olivat yhtä suuret kuin nuo toiset. Ja siinä ja sen eteisessä oli ikkuna-aukkoja ympärinsä. Pituus oli viisikymmentä kyynärää ja leveys kaksikymmentä viisi kyynärää.
30 ൩൦ പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ച് മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
Ja eteisiä oli ympärinsä; pituus kaksikymmentä viisi kyynärää, leveys viisi kyynärää.
31 ൩൧ അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്ക് കയറുവാൻ എട്ട് പടികൾ ഉണ്ടായിരുന്നു.
Sen eteinen oli ulompaan esipihaan päin, ja sen seinäpatsaissa oli palmukoristeita. Sen portaissa oli kahdeksan porrasta.
32 ൩൨ പിന്നെ അവൻ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു.
Sitten hän vei minut sisempään esipihaan itää kohden. Ja hän mittasi portin: se oli yhtä suuri kuin nuo toiset.
33 ൩൩ അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിന്റെ പൂമുഖത്തിനു ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പത് മുഴം നീളവും ഇരുപത്തഞ്ച് മുഴം വീതിയും ഉള്ളതായിരുന്നു;
Ja sen sivuhuoneet, seinäpatsaat ja eteinen olivat yhtä suuret kuin nuo toiset. Ja siinä ja sen eteisessä oli ikkuna-aukkoja ympärinsä. Pituus oli viisikymmentä kyynärää ja leveys kaksikymmentä viisi kyynärää.
34 ൩൪ അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇരുവശത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്ക് കയറുവാൻ എട്ട് പടികൾ ഉണ്ടായിരുന്നു.
Sen eteinen oli ulompaan esipihaan päin, ja sen seinäpatsaissa oli palmukoristeita kummallakin puolella. Sen portaissa oli kahdeksan porrasta.
35 ൩൫ പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു.
Sitten hän vei minut pohjoisportille ja mittasi: yhtä suuret kuin nuo toiset
36 ൩൬ അവൻ അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന് ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പത് മുഴവും വീതി ഇരുപത്തഞ്ച് മുഴവും ആയിരുന്നു.
olivat sen sivuhuoneet, seinäpatsaat ja eteinen. Ja ikkuna-aukkoja oli siinä ympärinsä. Pituus oli viisikymmentä kyynärää ja leveys kaksikymmentä viisi kyynärää.
37 ൩൭ അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇരുവശത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്ക് കയറുവാൻ എട്ട് പടികൾ ഉണ്ടായിരുന്നു.
Sen eteinen oli ulompaan esipihaan päin, ja sen seinäpatsaissa oli palmukoristeita kummallakin puolella. Sen portaissa oli kahdeksan porrasta.
38 ൩൮ അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകിയിരുന്നു.
Ja oli kammio, jonka ovi oli seinäpatsaissa, porteissa. Siellä oli polttouhri huuhdottava.
39 ൩൯ ഗോപുരത്തിന്റെ പൂമുഖത്ത് ഒരു വശത്ത് രണ്ടു മേശകളും, മറുവശത്ത് രണ്ടു മേശകളും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുത്തിരുന്നു.
Ja porttieteisessä oli kaksi pöytää kummallakin puolella; niillä oli polttouhri, syntiuhri ja vikauhri teurastettava.
40 ൪൦ ഗോപുരപ്രവേശനത്തിൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്ത് രണ്ടുമേശയും ഉണ്ടായിരുന്നു.
Ja ulkopuolisella sivuseinämällä, portin ovelle noustessa, pohjoispuolella, oli kaksi pöytää; samoin porttieteisen toisella sivuseinämällä kaksi pöytää:
41 ൪൧ ഗോപുരത്തിന്റെ പാർശ്വഭാഗത്ത് ഇരുവശത്തും നാലുവീതം, ഇങ്ങനെ എട്ട് മേശകൾ ഉണ്ടായിരുന്നു; അവയുടെമേൽ അവർ യാഗങ്ങളെ അറുത്തിരുന്നു.
neljä pöytää portin sivuseinämillä kummallakin puolella, siis kahdeksan pöytää. Niillä oli teurastettava.
42 ൪൨ ഹോമയാഗത്തിനുള്ള നാല് മേശകളും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; ഹോമയാഗവും ഹനനയാഗവും അറുക്കുവാനുള്ള ആയുധങ്ങൾ, അവയുടെമേൽ അവർ വച്ചിരുന്നു.
Ja ylöskäytävän ääressä oli neljä pöytää hakatuista kivistä. Ne olivat puolentoista kyynärän pituisia, puolentoista kyynärän levyisiä ja yhden kyynärän korkuisia. Niille oli laskettava ne aseet, joilla teurastettiin polttouhri ja teurasuhri.
43 ൪൩ അകത്ത് ചുറ്റിലും നാല് വിരൽ നീളമുള്ള കൊളുത്തുകൾ തറച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ യാഗമാംസം വച്ചിരുന്നു.
Ja haarukkakoukkuja, kämmenenleveyttä pitkiä, oli kiinnitetty ympäri huonetta, mutta uhriliha pantiin pöydille.
44 ൪൪ അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപങ്ങൾ ഉണ്ടായിരുന്നു; ഒന്ന് വടക്കെ ഗോപുരത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേത് തെക്കെഗോപുരത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതായിരുന്നു.
Sisemmän portin ulkopuolella oli kaksi kammiota sisemmässä esipihassa, toinen pohjoisen portin sivuseinämällä, etupuoli etelää kohden, ja toinen eteläisen portin sivuseinämällä, etupuoli pohjoista kohden.
45 ൪൫ അവൻ എന്നോട് കല്പിച്ചത്: “തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്.
Ja hän puhui minulle: "Tämä kammio, jonka etupuoli on etelää kohden, on pappeja varten, jotka hoitavat temppelitehtäviä.
46 ൪൬ വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ ചുമതലക്കാരായ പുരോഹിതന്മാർക്കുള്ളത്; ഇവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
Ja kammio, jonka etupuoli on pohjoista kohden, on pappeja varten, jotka hoitavat alttaritehtäviä. Ne ovat Saadokin jälkeläiset, ne leeviläisistä, jotka saavat lähestyä Herraa häntä palvellakseen."
47 ൪൭ അവൻ പ്രാകാരം അളന്നു; അത് നൂറുമുഴം നീളവും നൂറുമുഴം വീതിയും ഇങ്ങനെ സമചതുരമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.
Ja hän mittasi esipihan: pituus oli sata kyynärää ja leveys sata kyynärää; se oli neliön muotoinen. Ja alttari oli temppelin edustalla.
48 ൪൮ പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ കട്ടിളപ്പടി അളന്നു, ഇരുവശത്തും അഞ്ച് മുഴം വീതം; കട്ടിളപ്പടിയുടെ വീതിയോ ഇരുവശവും മൂന്നു മുഴം വീതം ആയിരുന്നു.
Sitten hän vei minut temppelin eteiseen ja mittasi eteisen seinäpatsaan: viisi kyynärää kummallakin puolella, ja portin leveyden: kolme kyynärää kummallakin puolella.
49 ൪൯ പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ട് മുഴം, അതിലേക്ക് കയറുവാനുള്ള പടികൾ പത്ത്; കട്ടിളപ്പടികൾക്കരികിൽ ഇരുവശത്തും ഓരോ തൂണുകൾ ഉണ്ടായിരുന്നു.
Eteisen pituus oli kaksikymmentä kyynärää ja leveys yksitoista kyynärää. Sinne noustiin kymmentä porrasta. Ja seinäpatsaitten ääressä oli pylväät, yksi kummallakin puolella.

< യെഹെസ്കേൽ 40 >