< യെഹെസ്കേൽ 10 >

1 അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണപ്പെട്ടു.
Potom vidjeh, i gle, na nebu koje bijaše nad glavama heruvimima pokaza se nad njima kao kamen safir na oèi kao prijesto.
2 അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: “നീ കെരൂബിന്റെ കീഴിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്ന് കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു.
I progovori èovjeku obuèenom u platno, i reèe: uði meðu toèkove pod heruvimima, i uzmi pune pregršti žeravice izmeðu heruvima i razaspi na grad. I uðe na moje oèi.
3 ആ പുരുഷൻ അകത്ത് ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു; മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു.
A heruvimi stajahu s desne strane doma kad uðe èovjek, i oblak napuni unutrašnji trijem.
4 എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി, ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു.
I slava Gospodnja podiže se s heruvima na prag od doma, i napuni se dom oblaka, a trijem se napuni svjetlosti slave Gospodnje.
5 കെരൂബുകളുടെ ചിറകുകളുടെ ശബ്ദം പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾക്കുന്നുണ്ടായിരുന്നു.
I lupa krila u heruvima èujaše se do spoljašnjega trijema kao glas Boga svemoguæega kad govori.
6 എന്നാൽ അവിടുന്ന് ശണവസ്ത്രം ധരിച്ച പുരുഷനോട്: “നീ കെരൂബുകളുടെ ഇടയിൽനിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്കുക” എന്ന് കല്പിച്ചപ്പോൾ അവൻ ചെന്ന് ചക്രങ്ങളുടെ അരികിൽ നിന്നു.
I kad zapovjedi èovjeku obuèenome u platno govoreæi: uzmi ognja izmeðu toèkova izmeðu heruvima; on uðe i stade kod toèkova.
7 ഒരു കെരൂബ്, കെരൂബുകളുടെ ഇടയിൽനിന്ന് തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്ക് നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അത് വാങ്ങി പുറപ്പെട്ടുപോയി.
I jedan heruvim pruži ruku svoju izmeðu heruvima k ognju koji bijaše meðu heruvimima, i uze i metnu u pregršti obuèenome u platno, i on primi i izide.
8 കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ മനുഷ്യന്റെ കൈപോലെ ഒന്ന് കാണപ്പെട്ടു.
A viðaše se u heruvima kao ruka èovjeèija pod krilima.
9 ഞാൻ കെരൂബുകളുടെ അരികിൽ നാല് ചക്രം കണ്ടു; ഓരോ കെരൂബിനരികിലും ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
I vidjeh, i gle, èetiri toèka kod heruvima, po jedan toèak kod jednoga heruvima, i toèkovi bijahu na oèi kao kamen hrisolit.
10 ൧൦ അവയുടെ കാഴ്ചയോ നാലിനും ഒരുപോലെയുള്ള രൂപം ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ.
I na oèi bijahu sva èetiri toèka jednaka, i kao da je toèak u toèku.
11 ൧൧ അവയ്ക്കു നാല് ഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ലാതെ, തലതിരിയുന്ന ഭാഗത്തേക്ക് അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരിയുകയുമില്ല.
Kad iðahu, iðahu sva èetiri, svaki na svoju stranu, i iduæi ne skretahu, nego kuda gledaše glava onamo iðahu i iduæi ne skretahu.
12 ൧൨ അവയുടെ ശരീരം മുഴുവനും പിൻഭാഗത്തും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണുകൾ ഉണ്ടായിരുന്നു.
A sve im tijelo i leða i ruke i krila i toèkovi, sva èetiri toèka njihova, bijahu puna oèiju svuda unaokolo.
13 ൧൩ ചക്രങ്ങൾക്ക്, ഞാൻ കേൾക്കെ “ചുഴലികൾ” എന്ന് പേര് വിളിച്ചു.
A toèkovi se zvahu kako èuh: kola.
14 ൧൪ ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേത് മാനുഷമുഖവും മൂന്നാമത്തേത് സിംഹമുഖവും നാലാമത്തേത് കഴുകുമുഖവും ആയിരുന്നു.
A èetiri lica imaše svaka životinja: jedno lice heruvimsko, drugo lice èovjeèije i treæe lice lavovo i èetvrto lice orlovo.
15 ൧൫ കെരൂബുകൾ മുകളിലേക്ക് പൊങ്ങി; ഇത് ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവി തന്നെ.
I podigoše se heruvimi u vis; to bijahu iste životinje koje vidjeh na rijeci Hevaru.
16 ൧൬ കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വത്തിൽനിന്ന് വിട്ടുമാറുകയില്ല.
A kad iðahu heruvimi, iðahu i toèkovi uz njih, i kad heruvimi mahahu krilima svojim da se podignu od zemlje, toèkovi se ne odmicahu od njih.
17 ൧൭ ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
Kad se oni ustavljahu, ustavljahu se i toèkovi; a kad se oni podizahu, podizahu se i toèkovi; jer bijaše duh životinjski u njima.
18 ൧൮ പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ട് പുറപ്പെട്ട് കെരൂബുകളിൻ മീതെ വന്നുനിന്നു.
I slava Gospodnja otide iznad praga od doma, i stade nad heruvime.
19 ൧൯ അപ്പോൾ കെരൂബുകൾ ചിറകുവിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മുകളിലേക്കുപൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; എല്ലാംകൂടി യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവയ്ക്കു മീതെ നിന്നു.
I heruvimi mahnuvši krilima podigoše se od zemlje preda mnom polazeæi, i toèkovi prema njima; i stadoše na istoènijem vratima doma Gospodnjega, i slava Boga Izrailjeva bijaše ozgo nad njima.
20 ൨൦ ഇത് ഞാൻ കെബാർനദീതീരത്തുവച്ച് യിസ്രായേലിന്റെ ദൈവത്തിന്റെ കീഴിൽ കണ്ട ജീവി തന്നെ; അവ ‘കെരൂബുകൾ’ എന്ന് ഞാൻ ഗ്രഹിച്ചു.
To bijahu iste životinje koje vidjeh pod Bogom Izrailjevijem na rijeci Hevaru, i poznah da su heruvimi.
21 ൨൧ ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴിൽ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
Svaka imaše èetiri lica i èetiri krila, i kao ruka èovjeèija bješe im pod krilima.
22 ൨൨ അവയുടെ മുഖരൂപം ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ രൂപവും അപ്രകാരം തന്നെ; അവ ഓരോന്നും നേരെ മുമ്പോട്ടു തന്നെ പോകും.
I lica im bijahu ista koja vidjeh na rijeci Hevaru; oblièja bijahu ista, isti bijahu; svaki iðaše pravo naprema se.

< യെഹെസ്കേൽ 10 >