< പുറപ്പാട് 9 >

1 യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറയേണ്ടത്: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
Tada reèe Gospod Mojsiju: idi k Faraonu, i reci mu: ovako veli Gospod Bog Jevrejski: pusti narod moj da mi posluži;
2 വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
Ako li ih ne pustiš nego ih još staneš zadržavati,
3 യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും.
Evo, ruka Gospodnja doæi æe na stoku tvoju u polju, na konje, na magarce, na kamile, na volove i na ovce, s pomorom vrlo velikim.
4 യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജിപ്റ്റുകാരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽ മക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല.
A odvojiæe Gospod stoku Izrailjsku od stoke Misirske; te od svega što je sinova Izrailjevijeh neæe poginuti ništa.
5 യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു.
I postavio je Gospod rok rekavši: sjutra æe to uèiniti na zemlji Gospod.
6 അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. ഈജിപ്റ്റുകാരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.
I Gospod uèini to sjutradan, i sva stoka Misirska uginu; a od stoke sinova Izrailjevijeh ne uginu nijedno.
7 ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്ന് കണ്ടെങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.
I posla Faraon da vide, i gle, od stoke Izrailjske ne uginu nijedno; ipak otvrdnu srce Faraonu, i ne pusti naroda.
8 പിന്നെ യഹോവ മോശെയോടും അഹരോനോടും: “അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ.
Tada reèe Gospod Mojsiju i Aronu: uzmite pepela iz peæi pune pregršti, i Mojsije neka ga baci u nebo pred Faraonom;
9 അത് ഈജിപ്റ്റിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും” എന്ന് കല്പിച്ചു.
I postaæe prah po svoj zemlji Misirskoj, a od njega æe postati kraste pune gnoja i na ljudima i na stoci po svoj zemlji Misirskoj.
10 ൧൦ അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.
I uzeše pepela iz peæi, i stadoše pred Faraona, i baci ga Mojsije u nebo, i postaše kraste pune gnoja po ljudima i po stoci.
11 ൧൧ പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ ഈജിപ്റ്റുകാർക്കും ഉണ്ടായിരുന്നു.
I vraèari ne mogoše stajati pred Mojsijem od krasta; jer bijahu kraste i na vraèarima i na svijem Misircima.
12 ൧൨ എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
I Gospod uèini te otvrdnu srce Faraonovo, i ne posluša ih, kao što bješe kazao Gospod Mojsiju.
13 ൧൩ അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.
Poslije reèe Gospod Mojsiju: ustani rano i izaði pred Faraona, i reci mu: ovako veli Gospod Bog Jevrejski: pusti narod moj da mi posluži.
14 ൧൪ സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്ന് നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.
Jer æu sada pustiti sva zla svoja na srce tvoje i na sluge tvoje i na narod tvoj, da znaš da niko nije kao ja na cijeloj zemlji.
15 ൧൫ ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയുമായിരുന്നു.
Jer sada kad pružih ruku svoju, mogah i tebe i narod tvoj udariti pomorom, pa te ne bi više bilo na zemlji;
16 ൧൬ എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
Ali te ostavih da pokažem na tebi silu svoju, i da se pripovijeda ime moje po svoj zemlji.
17 ൧൭ എന്റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞുനിർത്തുന്നു.
I ti se još podižeš na moj narod, i neæeš da ga pustiš?
18 ൧൮ ഈജിപ്റ്റ് സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും.
Evo, sjutra æu u ovo doba pustiti grad vrlo velik, kakoga nije bilo u Misiru otkako je postao pa do sada.
19 ൧൯ അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും.
Zato sada pošlji, te skupi stoku svoju i što god imaš u polju, jer æe pasti grad na sve ljude i na stoku što se zateèe u polju i ne bude skupljeno u kuæu, i izginuæe.
20 ൨൦ ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.
Koji se god izmeðu sluga Faraonovijeh poboja rijeèi Gospodnje, on brže skupi sluge svoje i stoku svoju u kuæu;
21 ൨൧ എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു.
A koji ne maraše za rijeè Gospodnju, on ostavi sluge svoje i stoku svoju u polju.
22 ൨൨ പിന്നെ യഹോവ മോശെയോട്: “ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും ഈജിപ്റ്റിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.
I Gospod reèe Mojsiju: pruži ruku svoju k nebu, neka udari grad po svoj zemlji Misirskoj, na ljude i na stoku i na sve bilje po polju u zemlji Misirskoj.
23 ൨൩ മോശെ തന്റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ ഈജിപ്റ്റിന്മേൽ കല്മഴ പെയ്യിച്ചു.
I Mojsije pruži štap svoj k nebu, i Gospod pusti gromove i grad, da oganj skakaše na zemlju. I tako Gospod uèini, te pade grad na zemlju Misirsku.
24 ൨൪ ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; ഈജിപ്റ്റിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല.
A bješe grad i oganj smiješan s gradom silan veoma, kakoga ne bješe u svoj zemlji Misirskoj otkako je ljudi u njoj.
25 ൨൫ ഈജിപ്റ്റിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു.
I pobi grad po svoj zemlji Misirskoj što god bješe u polju od èovjeka do živinèeta; i sve bilje u polju potr grad, i sva drveta u polju polomi.
26 ൨൬ യിസ്രായേൽ മക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല.
Samo u zemlji Gesemskoj, gdje bijahu sinovi Izrailjevi, ne bješe grada.
27 ൨൭ അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്: “ഈ പ്രാവശ്യം ഞാൻ പാപംചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.
Tada posla Faraon, te dozva Mojsija i Arona, i reèe im: sada zgriješih; Gospod je pravedan, a ja i moj narod jesmo bezbožnici.
28 ൨൮ യഹോവയോട് പ്രാർത്ഥിക്കുവിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്ന് പറഞ്ഞു.
Molite se Gospodu, jer je dosta, neka prestanu gromovi Božji i grad, pa æu vas pustiti, i više vas neæe niko ustavljati.
29 ൨൯ മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്ന് നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല.
A Mojsije mu reèe: kad izaðem iza grada, raširiæu ruke svoje ka Gospodu, a gromovi æe prestati i grada neæe više biti, da znaš da je Gospodnja zemlja.
30 ൩൦ എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
A ti i sluge tvoje znam da se još neæete bojati Gospoda Boga.
31 ൩൧ അങ്ങനെ ചണവും യവവും നശിച്ചുപോയി; യവകൃഷി കതിരിടുകയും ചണം പുഷ്പിക്കുകയും ചെയ്തിരുന്നു.
I propade lan i jeèam, jer jeèam bješe klasao, a lan se glavièio.
32 ൩൨ എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല.
A pšenica i krupnik ne propade, jer bješe pozno žito.
33 ൩൩ മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ട് യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല.
I Mojsije otišav od Faraona iza grada raširi ruke svoje ka Gospodu, i prestaše gromovi i grad, i dažd ne padaše na zemlju.
34 ൩൪ എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്ന് ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപംചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
Ali Faraon vidjev gdje presta dažd i grad i gromovi, stade opet griješiti, i srce mu otvrdnu i njemu i slugama njegovijem.
35 ൩൫ യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല.
Otvrdnu srce Faraonu, te ne pusti sinova Izrailjevijeh, kao što bješe kazao Gospod preko Mojsija.

< പുറപ്പാട് 9 >