< പുറപ്പാട് 14 >

1 യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ:
I reèe Gospod Mojsiju govoreæi:
2 “നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽ മക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം.
Kaži sinovima Izrailjevijem neka saviju i stanu u oko pred Pi-Airot izmeðu Migdola i mora prema Vel-Sefonu; prema njemu neka stanu u oko pokraj mora.
3 എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.
Jer æe Faraon reæi za sinove Izrailjeve: zašli su u zemlju, zatvorila ih je pustinja.
4 ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും”.
I uèiniæu da otvrdne srce Faraonu, te æe poæi u potjeru za vama, i ja æu se proslaviti na njemu i na svoj vojsci njegovoj, i Misirci æe poznati da sam ja Gospod. I uèiniše tako.
5 അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ്?” എന്ന് അവർ പറഞ്ഞു.
A kad bi javljeno caru Misirskom da je pobjegao narod, promijeni se srce Faraonovo i sluga njegovijeh prema narodu, te rekoše: šta uèinismo, te pustismo Izrailja da nam ne služi?
6 പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി.
I upreže u kola svoja, i uze narod svoj sa sobom.
7 വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി.
I uze šest stotina kola izabranih i što još bješe kola Misirskih, i nad svjema vojvode.
8 യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽ മക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽ മക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
I Gospod uèini, te otvrdnu srce Faraonu caru Misirskom, i poðe u potjeru za sinovima Izrailjevijem, kad sinovi Izrailjevi otidoše pod rukom visokom.
9 ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു.
I tjeravši ih Misirci stigoše ih, sva kola Faraonova, konjici njegovi i vojska njegova, kad bjehu u okolu na moru kod Pi-Airota prema Vel-Sefonu.
10 ൧൦ ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽ മക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു.
I kad se približi Faraon, podigoše sinovi Izrailjevi oèi svoje a to Misirci idu za njima, i uplašiše se vrlo, i povikaše sinovi Izrailjevi ka Gospodu.
11 ൧൧ അവർ മോശെയോട്: “ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്?
I rekoše Mojsiju: zar ne bješe grobova u Misiru, nego nas dovede da izginemo u pustinji? Šta uèini, te nas izvede iz Misira?
12 ൧൨ ഈജിപ്റ്റുകാർക്ക് വേലചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു.
Nijesmo li ti govorili u Misiru i rekli: proði nas se, neka služimo Misircima? jer bi nam bolje bilo služiti Misircima nego izginuti u pustinji.
13 ൧൩ അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല.
A Mojsije reèe narodu: ne bojte se, stanite pa gledajte kako æe vas Gospod izbaviti danas; jer Misirce koje ste vidjeli danas, neæete ih nigda više vidjeti dovijeka.
14 ൧൪ യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.
Gospod æe se biti za vas, a vi æete muèati.
15 ൧൫ അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു: “നീ എന്നോട് നിലവിളിക്കുന്നത് എന്തിന്? മുമ്പോട്ടു പോകുവാൻ യിസ്രായേൽ മക്കളോടു പറയുക.
A Gospod reèe Mojsiju: što vièeš k meni? kaži sinovima Izrailjevijem neka idu.
16 ൧൬ വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽ മക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
A ti digni štap svoj i pruži ruku svoju na more, i rascijepi ga, pa neka idu sinovi Izrailjevi posred mora suhim.
17 ൧൭ എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽ മക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.
I gle, ja æu uèiniti da otvrdne srce Misircima, te æe poæi za njima; i proslaviæu se na Faraonu i na svoj vojsci njegovoj, na kolima njegovijem i na konjicima njegovijem.
18 ൧൮ ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും”.
I Misirci æe poznati da sam ja Gospod, kad se proslavim na Faraonu, na kolima njegovijem i na konjicima njegovijem.
19 ൧൯ അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു.
I podiže se anðeo Gospodnji, koji iðaše pred vojskom Izrailjskom, i otide im za leða; i podiže se stup od oblaka ispred njih, i stade im za leða.
20 ൨൦ രാത്രിമുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്തവിധം അത് അവരുടെ മദ്ധ്യേ വന്നു; ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
i došav meðu vojsku Misirsku i vojsku Izrailjsku bješe onijem oblak mraèan a ovijem svijetljaše po noæi, te ne pristupiše jedni drugima cijelu noæ.
21 ൨൧ മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്ന് രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
I pruži Mojsije ruku svoju na more, a Gospod uzbi more vjetrom istoènijem, koji jako duvaše cijelu noæ, i osuši more, i voda se rastupi.
22 ൨൨ യിസ്രായേൽ മക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
I poðoše sinovi Izrailjevi posred mora suhim, i voda im stajaše kao zid s desne strane i s lijeve strane.
23 ൨൩ ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു.
I Misirci tjerajuæi ih poðoše za njima posred mora, svi konji Faraonovi, kola i konjici njegovi.
24 ൨൪ പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.
A u stražu jutrenju pogleda Gospod na vojsku Misirsku iz stupa od ognja i oblaka, i smete vojsku Misirsku.
25 ൨൫ അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ: “നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.
I pozbaca toèkove kolima njihovijem, te ih jedva vucijahu. Tada rekoše Misirci: bježimo od Izrailja, jer se Gospod bije za njih s Misircima.
26 ൨൬ അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന് കടലിന്മേൽ കൈ നീട്ടുക” എന്ന് കല്പിച്ചു.
A Gospod reèe Mojsiju: pruži ruku svoju na more, neka se vrati voda na Misirce, na kola njihova i na konjike njihove.
27 ൨൭ മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.
I Mojsije pruži ruku svoju na more, i doðe opet more na silu svoju pred zoru, a Misirci nagoše bježati prema moru; i Gospod baci Misirce usred mora.
28 ൨൮ വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയേയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻപോലും ശേഷിച്ചില്ല.
A vrativši se voda potopi kola i konjike sa svom vojskom Faraonovom, što ih god bješe pošlo za njima u more, i ne osta od njih nijedan.
29 ൨൯ യിസ്രായേൽ മക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.
I sinovi Izrailjevi iðahu posred mora suhim; i stajaše im voda kao zid s desne strane i s lijeve strane.
30 ൩൦ ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു.
I izbavi Gospod Izrailja u onaj dan iz ruku Misirskih; i vidje Izrailj mrtve Misirce na brijegu morskom.
31 ൩൧ യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
I vidje Izrailj silu veliku, koju pokaza Gospod na Misircima, i narod se poboja Gospoda, i vjerova Gospodu i Mojsiju sluzi njegovu.

< പുറപ്പാട് 14 >