< എസ്ഥേർ 8 >

1 അന്ന് അഹശ്വേരോശ്‌ രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേർരാജ്ഞിക്ക് കൊടുത്തു; മൊർദെഖായിക്ക് എസ്ഥേറിനോടുള്ള ബന്ധം എന്തെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.
At that time King Ahasuerus gave the property of Haman the Jews’ enemy to Queen Esther. Mordecai was made one of the king’s personal advisers, for Esther had disclosed his relationship to her.
2 രാജാവ് ഹാമാന്റെ കയ്യിൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊർദെഖായിക്ക് കൊടുത്തു; എസ്ഥേർ മൊർദെഖായിയെ ഹാമാന്റെ വീടിന് മേൽവിചാരകനാക്കിവച്ചു.
The king also drew off his signet ring, which he had taken from Haman. He gave it to Mordecai, and Esther placed Mordecai in charge of Haman’s property.
3 എസ്ഥേർ പിന്നെയും രാജാവിനോട് സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്ക് വിരോധമായി നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചു.
Then Esther sought another audience with the king and fell at his feet and with tears begged him to avert the evil planned by Haman the Agagite and to frustrate his designs against the Jews.
4 രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്റെ നേരെ നീട്ടി; എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽനിന്ന് ഇപ്രകാരം പറഞ്ഞു:
The king held out to her the golden sceptre, and she arose and stood before him.
5 “രാജാവിന് തിരുവുള്ളമുണ്ടായി, എനിക്ക് കൃപ ലഭിച്ച്, കാര്യം ന്യായമെന്ന് തോന്നുകയും, അങ്ങയ്ക്ക് ഞാൻ പ്രിയ ആയിരിക്കുകയും ചെയ്യുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ഉള്ള യെഹൂദന്മാരെ നശിപ്പിക്കണമെന്ന് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ പൂർണ്ണമായി നശിപ്പിക്കേണ്ടതിന് കല്പന അയക്കണമേ.
‘If it seems best to the king,’ she said, ‘and if I have won his favour and he thinks it right, and if I please him, let written orders be given to revoke the dispatches devised by Haman son of Hammedatha the Agagite, which he wrote ordering the destruction of the Jews who are in all the king’s provinces.
6 എന്റെ ജനത്തിന് വരുന്ന ദോഷവും എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ സഹിക്കും.
For how can I bear to look upon the evil that will come to my people? How can I bear to see their destruction?’
7 അപ്പോൾ അഹശ്വേരോശ്‌ രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദെഖായിയോടും കല്പിച്ചത്: “ഞാൻ ഹാമാന്റെ വീട് എസ്ഥേറിന് കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്യുവാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കൊന്നു.
Then King Ahasuerus said to Queen Esther and to Mordecai the Jew, ‘See, I have given Esther the property of Haman, and they have hanged him on the gallows, because he laid hands upon the Jews.
8 നിങ്ങളുടെ ഇഷ്ടംപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി കല്പന എഴുതി രാജാവിന്റെ മോതിരംകൊണ്ട് മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖ തള്ളിക്കളയുവാൻ ആർക്കും സാധ്യമല്ല.
Now you write on behalf of the Jews, as seems best to you, in the king’s name and seal it with the king’s signet ring. For a document that is written in the king’s name and sealed with the king’s signet ring cannot be revoked.’
9 അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നേ രാജാവിന്റെ എഴുത്തുകാരെ വിളിച്ചു; മൊർദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്ക് ഹിന്ദുദേശംമുതൽ കൂശ്‌വരെയുള്ള നൂറ്റിരുപത്തേഴ് സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും ഓരോ സംസ്ഥാനത്തിലേക്ക് അവരുടെ അക്ഷരത്തിലും ഓരോ ജാതിക്കും അതത് ഭാഷയിലും യെഹൂദന്മാർക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
On the twenty-third day of the third month (that is the month of Sivan), the king’s secretaries were summoned and as Mordecai instructed an edict was issued to the Jews, to the satraps and provincial governors and the rulers of each of the one hundred twenty-seven provinces from India to Ethiopia in their own script and their own language, and to the Jews in their own script and language.
10 ൧൦ അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ട് ലേഖനങ്ങൾ രാജാവിന്റെ അശ്വഗണത്തിൽ വളർന്ന് രാജാവിന്റെ സേവനത്തിനായി വേഗത്തില്‍ ഓടുന്ന കുതിരയുടെ പുറത്ത് കയറി ഓടിക്കുന്ന സന്ദേശവാഹകരുടെ കൈവശം കൊടുത്തയച്ചു.
Mordecai wrote in the name of King Ahasuerus. He sealed it with the king’s signet ring. Dispatches were sent by mounted couriers who rode the swift, noble steeds, bred of the royal studs.
11 ൧൧ അവയിൽ രാജാവ് അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നേ,
In this way the king permitted the Jews who were in every city to gather together and make a stand for their life, to destroy, to kill, and annihilate all the armed forces of any people or province that might be hostile to them, including their children and women, and to take their goods as plunder
12 ൧൨ ഓരോ പട്ടണത്തിലെ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്ക് വേണ്ടി പൊരുതി തങ്ങളെ ഉപദ്രവിക്കുവാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ച് കൊന്നുമുടിക്കുവാനും അവരുടെ സമ്പത്ത് കൊള്ളയിടുവാനും യെഹൂദന്മാർക്ക് അധികാരം കൊടുത്തു.
throughout all the provinces of King Ahasuerus on that thirteenth day of the twelfth month (which is called Adar).
13 ൧൩ അന്ന് യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പകരം ചെയ്യുവാൻ ഒരുങ്ങിയിരിക്കണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത കല്പനയുടെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
A copy of the edict was to be published as a decree in every province – publicly displayed so that the Jews might be ready for that day and avenge themselves.
14 ൧൪ അങ്ങനെ സന്ദേശവാഹകർ രാജകീയതുരഗങ്ങളുടെ പുറത്ത് കയറി രാജാവിന്റെ കല്പനയാൽ നിർബന്ധിതരായി അതിവേഗം ഓടിച്ചുപോയി. ശൂശൻ രാജധാനിയിലും കല്പന പരസ്യം ചെയ്തു.
So the couriers who rode the swift, noble steeds went out, hastened and impelled by the king’s commands! Meantime the decree had been given out in the royal palace at Susa;
15 ൧൫ എന്നാൽ മൊർദെഖായി നീലയും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു; ശൂശൻപട്ടണം ആർത്ത് സന്തോഷിച്ചു.
and Mordecai had gone out from the presence of the king in royal garments of violet and white and with a great crown of gold and with a robe of fine linen and purple. The people of Susa shouted and were glad.
16 ൧൬ യെഹൂദന്മാർക്ക് പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.
To the Jews there came light and gladness and joy and honour.
17 ൧൭ രാജാവിന്റെ കല്പനയും വിളംബരവും ചെന്നെത്തിയ സകലസംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർക്ക് ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെ ഭയപ്പെട്ടിരുന്നതിനാൽ ദേശത്തെ ജാതികൾ പലരും യെഹൂദന്മാരായിത്തീർന്നു.
And in every province and city, wherever the king’s command and decree came, there was gladness and joy among the Jews and a holiday. Many of the peoples of the earth professed to be Jews, for fear of the Jews took possession of them.

< എസ്ഥേർ 8 >