< ആവർത്തനപുസ്തകം 14 >

1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കുകയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.
Vi ste sinovi Gospoda Boga svojega; nemojte se rezati niti brijati meðu oèima za mrtvacem.
2 നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് തനിക്ക് സ്വന്ത ജനമായിരിക്കുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
Jer si narod svet Gospodu Bogu svojemu, i tebe izabra Gospod da si mu narod osobit izmeðu svijeh naroda na zemlji.
3 മ്ലേച്ഛമായതൊന്നിനെയും തിന്നരുത്.
Ne jedi ništa gadno.
4 നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവ ആകുന്നു:
Ovo su životinje koje æete jesti: goveèe, ovcu, kozu,
5 കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.
Jelena, srnu, bivola, divokozu, jednoroga i kozu kamenjaèu;
6 കുളമ്പ് പിളർന്ന് രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങൾക്ക് തിന്നാം.
I sve životinje koje imaju papke rascijepljene na dvoje, i koje preživaju izmeðu životinja, njih jedite.
7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നവയിലും തിന്നരുതാത്തവ ശ്രദ്ധിക്കുക. ഒട്ടകം, മുയൽ, കുഴിമുയൽ, ഇവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം.
Ali ne jedite onijeh koje samo preživaju ili koje samo imaju papke rascijepljene na dvoje, kao: kamile, zeca, pitomoga zeca, jer preživaju a nemaju papaka razdvojenijeh; da vam je neèisto;
8 പന്നിയുടെ കുളമ്പ് പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; ജഡം തൊടുകയും അരുത്.
Ni svinjèeta, jer ima razdvojene papke ali ne preživa; da vam je neèisto; mesa od njega ne jedite, i strva se njegova ne dohvatajte.
9 വെള്ളത്തിൽ ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്ക് തിന്നാം.
A izmeðu onijeh što su u vodi, jedite ove: što god ima pera i ljuske, jedite;
10 ൧൦ എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങൾക്ക് അശുദ്ധം.
A što nema pera i ljusaka, ne jedite; da vam je neèisto.
11 ൧൧ ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്ക് തിന്നാം.
Sve ptice èiste jedite;
12 ൧൨ പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ,
A ovijeh ne jedite: orla, ni jastrijeba, ni morskoga orla,
13 ൧൩ ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, അതതുവിധം പരുന്ത്
Ni sokola, ni eje, ni kraguja po vrstama njihovijem,
14 ൧൪ അതതുവിധം കാക്ക,
Ni gavrana po vrstama njegovijem,
15 ൧൫ ഒട്ടകപക്ഷി, പുള്ള്, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,
Ni æuka, ni sovuljage, ni liske, ni kopca po vrstama njegovijem,
16 ൧൬ നത്ത്, കൂമൻ, മൂങ്ങാ, വേഴാമ്പൽ,
Ni buljine, ni ražnja, ni labuda,
17 ൧൭ കുടുമ്മച്ചാത്തൻ, നീർക്കാക്ക,
Ni gema, ni svrake, ni gnjurca,
18 ൧൮ പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ, എന്നിവയാകുന്നു.
Ni rode, ni èaplje po vrstama njezinijem, ni pupavca, ni ljiljka.
19 ൧൯ ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്ക് അശുദ്ധം; അവ തിന്നരുത്.
I sve bubine krilate da su vam neèiste; ne jedite ih.
20 ൨൦ ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്ക് തിന്നാം.
I sve ptice èiste jedite.
21 ൨൧ തനിയെ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്ക് തിന്നുവാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന് വില്‍ക്കാം; നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
Ništa mrcino ne jedite; došljaku koji je kod tebe podaj neka jede ili prodaj tuðinu; jer si narod svet Gospodu Bogu svojemu. Ne kuhaj jareta u mlijeku matere njegove.
22 ൨൨ ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവയ്ക്കണം.
Desetak daji od svega roda usjeva svojega, što doðe s njive tvoje, svake godine.
23 ൨൩ നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ച് തിന്നണം.
I jedi pred Gospodom Bogom svojim na mjestu koje izbere da ondje nastani ime svoje, desetak od žita svojega, od vina svojega i od ulja svojega, i prvine od stoke svoje krupne i sitne, da se uèiš bojati se Gospoda Boga svojega svagda.
24 ൨൪ നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാത്തവണ്ണം വഴി അതിദൂരവുമായിരുന്നാൽ
Ako bi ti bio put dalek, te ne bi mogao odnijeti zato što je daleko od tebe mjesto, koje izbere Gospod Bog tvoj da ondje namjesti ime svoje, kad te Gospod Bog tvoj blagoslovi,
25 ൨൫ അത് വിറ്റ് പണമാക്കി പണം കയ്യിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുപോകണം.
Onda uèini u novac, i uzev novac u ruku svoju otidi u mjesto koje izbere Gospod Bog tvoj,
26 ൨൬ നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കണം.
I za te novce uzmi što zaželi duša tvoja, goveda, ovaca, vina ili drugog jakog piæa, i što god bi zaželjela duša tvoja, pa jedi ondje pred Gospodom Bogom svojim, i veseli se ti i dom tvoj.
27 ൨൭ നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
Ali Levita koji bi bio u mjestu tvom, nemoj ostaviti, jer nema dijela ni našljedstva s tobom.
28 ൨൮ മൂന്ന് വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിന്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കണം.
Svake treæe godine odvoj sav desetak od dohodaka svojih one godine, i ostavi ga u svom mjestu.
29 ൨൯ നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകണം.
Pa neka doðu Leviti jer nemaju dijela ni našljedstva s tobom) i došljaci i sirote i udovice što su u mjestu tvojem, i neka jedu i nasite se, da bi te blagoslovio Gospod Bog tvoj u svakom poslu ruku tvojih, koji bi radio.

< ആവർത്തനപുസ്തകം 14 >