< ആവർത്തനപുസ്തകം 11 >

1 അതിനാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കണം.
Ljubi dakle Gospoda Boga svojega, i izvršuj jednako što je zapovjedio da izvršuješ, i uredbe njegove, i zakone njegove i zapovijesti njegove.
2 നിങ്ങളുടെ ദൈവമായ യഹോവയുടെ മഹാപ്രവൃത്തികൾ അറിയാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്.
I poznajte danas što vaši sinovi ne znaju niti vidješe, karanje Gospoda Boga svojega, velièanstvo njegovo, krjepku ruku njegovu i mišicu njegovu podignutu,
3 അവന്റെ ശിക്ഷണം, മഹത്വം, ബലമുള്ള കൈ, നീട്ടിയ ഭുജം, അവൻ ഈജിപ്റ്റിന്റെ മദ്ധ്യത്തിൽ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,
I znake njegove i djela njegova, što uèini usred Misira na Faraonu caru Misirskom i na svoj zemlji njegovoj,
4 അവൻ ഈജിപ്റ്റുകാരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചത്,
I što uèini vojsci Misirskoj, konjma i kolima njihovijem, kako uèini, te ih voda Crvenoga Mora potopi kad vas tjerahu, i zatr ih Gospod do današnjega dana,
5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു.
I što vama uèini u pustinji dokle ne doðoste do ovoga mjesta,
6 അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്റെ മദ്ധ്യത്തിൽ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്ന് ഓർത്തുകൊള്ളുവീൻ.
I što uèini Datanu i Avironu sinovima Elijava sina Ruvimova, kako zemlja otvori usta svoja i proždrije njih i porodice njihove i šatore njihove i sve blago njihovo što imahu, usred Izrailja.
7 യഹോവ ചെയ്ത മഹാപ്രവൃത്തികൾ നിങ്ങൾ കണ്ണ് കൊണ്ട് കണ്ടിരിക്കുന്നുവല്ലോ.
Jer vaše oèi vidješe sva djela Gospodnja velika, koja uèini.
8 ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം കീഴടക്കുവാനും
Zato držite sve zapovijesti koje vam ja danas zapovijedam, da biste se ukrijepili i naslijedili zemlju, u koju idete da je naslijedite;
9 യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതികൾക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശത്ത്, നിങ്ങൾ ദീർഘായുസ്സോടിരിക്കുവാൻ, ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ച് നടക്കുവിൻ.
I da bi vam se produljili dani u zemlji, za koju se zakle Gospod ocima vašim da æe je dati njima i sjemenu njihovu, zemlju, u kojoj teèe mlijeko i med.
10 ൧൦ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോന്ന ഈജിപ്റ്റ് ദേശംപോലെയല്ല; അവിടെ നീ വിത്ത് വിതച്ചിട്ട് പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു.
Jer zemlja u koju ideš da je naslijediš nije kao zemlja Misirska iz koje ste izišli, gdje si sijao svoje sjeme i zalijevao na svojima nogama kao vrt od zelja;
11 ൧൧ നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം, മലകളും താഴ്വരകളും ഉള്ളതും ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം ലഭിക്കുന്നതും
Nego je zemlja u koju idete da je naslijedite zemlja u kojoj su brda i doline, i natapa je dažd nebeski;
12 ൧൨ നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.
Zemlja kojom se stara Gospod Bog tvoj i na koju su jednako obraæene oèi Gospoda Boga tvojega od poèetka godine do kraja.
13 ൧൩ നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ
Zato ako dobro uzaslušate zapovijesti, koje vam ja zapovijedam danas, ljubeæi Gospoda Boga svojega i služeæi mu svijem srcem svojim i svom dušom svojom,
14 ൧൪ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും.
Tada æu davati dažd zemlji vašoj na vrijeme, i rani i pozni, i sabiraæeš žito svoje i vino svoje i ulje svoje;
15 ൧൫ ഞാൻ നിന്റെ നിലത്ത് നിന്റെ നാൽക്കാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
I za stoku æu tvoju dati travu u polju tvojem; i ješæeš i biæeš sit.
16 ൧൬ നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
Èuvajte se da se ne prevari srce vaše da se odmetnete i služite tuðim bogovima i poklanjate im se;
17 ൧൭ അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെനേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും.
Da se ne bi razgnjevio Gospod na vas i zatvorio nebo da ne bude dažda, i zemlja da ne da roda svojega, te biste brzo izginuli u dobroj zemlji koju vam Gospod daje.
18 ൧൮ ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം.
Nego složite ove rijeèi moje u srce svoje i u dušu svoju, i vežite ih za znak sebi na ruku, i neka vam budu kao poèeonik meðu oèima vašim.
19 ൧൯ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം.
I uèite ih sinove svoje govoreæi o njima kad sjediš u kuæi svojoj i kad ideš putem, i kad liježeš i kad ustaješ.
20 ൨൦ യഹോവ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്
I napiši ih na dovratnicima doma svojega i na vratima svojim,
21 ൨൧ അവ നിന്റെ വീടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതണം.
Da bi se umnožili dani vaši i dani sinova vaših po zemlji, za koju se zakleo Gospod ocima vašim da æe im je dati, kao dani nebu nad zemljom.
22 ൨൨ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവനോട് ചേർന്നിരിക്കുകയും ചെയ്താൽ
Jer ako dobro uzdržite sve ove zapovijesti koje vam ja zapovijedam da tvorite ljubeæi Gospoda Boga svojega, i hodeæi svijem putovima njegovijem i njega se držeæi,
23 ൨൩ യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളേക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
Tada æe otjerati Gospod sve ove narode ispred vas, i naslijediæete narode veæe i jaèe nego što ste sami.
24 ൨൪ നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും. നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദിമുതൽ പടിഞ്ഞാറെ കടൽ വരെയും ആകും.
Svako mjesto na koje stupi stopalo noge vaše vaše æe biti; od pustinje do Livana, i od rijeke, rijeke Efrata, do mora zapadnoga biæe meða vaša.
25 ൨൫ ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്‍ക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
Neæe se niko održati pred vama; strah i trepet vaš pustiæe Gospod Bog vaš na svu zemlju na koju stupite, kao što vam kaza.
26 ൨൬ ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.
Gle, iznosim danas pred vas blagoslov i prokletstvo:
27 ൨൭ ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും
Blagoslov, ako uzaslušate zapovijesti Gospoda Boga svojega, koje vam ja danas zapovijedam;
28 ൨൮ അവിടുത്തെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
A prokletstvo, ako ne uzaslušate zapovijesti Gospoda Boga svojega nego siðete s puta, koji vam ja danas zapovijedam, te poðete za drugim bogovima, kojih ne poznajete.
29 ൨൯ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവച്ച് അനുഗ്രഹവും ഏബാൽ മലയിൽവച്ച് ശാപവും പ്രസ്താവിക്കണം.
I kad te uvede Gospod Bog tvoj u zemlju u koju ideš da je naslijediš, tada izreci blagoslov ovaj na gori Garizimu a prokletstvo na gori Evalu.
30 ൩൦ ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികിൽ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാന്‍ നദിക്കക്കരെ പടിഞ്ഞാറുഭാഗത്താണല്ലോ ഉള്ളത്.
One su s onu stranu Jordana, iduæi k zapadu, u zemlji Hananeja koji žive u ravni prema Galgalu kod ravnice Moreške.
31 ൩൧ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ നദി കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ വസിക്കും.
Jer æete prijeæi preko Jordana da uðete u zemlju koju vam daje Gospod Bog vaš da je naslijedite, i naslijediæete je i nastavaæete u njoj.
32 ൩൨ ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കണം.
Gledajte dakle da tvorite sve ove uredbe i zakone koje ja danas iznosim pred vas.

< ആവർത്തനപുസ്തകം 11 >