< 2 രാജാക്കന്മാർ 3 >

1 യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിന് രാജാവായി; അവൻ പന്ത്രണ്ട് സംവത്സരം വാണു.
A Joram sin Ahavov zacari se nad Izrailjem u Samariji osamnaeste godine carovanja Josafatova nad Judom, i carova dvanaest godina.
2 തന്റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും, അവനും യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പൻ ഉണ്ടാക്കിയ ബാല്‍ വിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
I èinjaše što je zlo pred Gospodom, ali ne kao otac njegov i kao mati njegova, jer obori lik Valov koji bješe naèinio otac njegov.
3 എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നിന്നു വിട്ടുമാറാതെ അവയിൽ തുടർന്ന്.
Ali osta u grijesima Jerovoama sina Navatova, kojima navede na grijeh Izrailja, i ne otstupi od njih.
4 മോവാബ്‌രാജാവായ മേശെക്ക് നിരവധി ആട്ടിൻകൂട്ടങ്ങൾ ഉണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നിരുന്നു.
A Misa car Moavski imaše mnogo stoke, i davaše caru Izrailjevu sto tisuæa jaganjaca i sto tisuæa ovnova pod runom.
5 എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‌രാജാവ് യിസ്രായേൽ രാജാവിനോട് മത്സരിച്ചു.
Ali kad umrije Ahav, odmetnu se car Moavski od cara Izrailjeva.
6 ആ കാലത്ത് യെഹോരാംരാജാവ് ശമര്യയിൽനിന്ന് പുറപ്പെട്ട് യിസ്രായേൽ ജനത്തിന്റെ എണ്ണം എടുത്തു.
A car Joram izide u to vrijeme iz Samarije i prebroji svega Izrailja.
7 പിന്നെ അവൻ: “മോവാബ്‌രാജാവ് എന്നോട് മത്സരിച്ചിരിക്കുന്നു; മോവാബ്യരോട് യുദ്ധത്തിന് നീ എന്നോടൊപ്പം പോരുമോ?” എന്ന് യെഹൂദാ രാജാവായ യെഹോശാഫാത്തിനോട് ആളയച്ച് ചോദിച്ചു. അതിന് അവൻ: “ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ” എന്ന് പറഞ്ഞു.
I otide, te posla k Josafatu caru Judinu i poruèi mu: car Moavski odmetnu se od mene; hoæeš li iæi sa mnom na vojsku na Moavce? A on reèe: hoæu, ja kao ti, moj narod kao tvoj narod, moji konji kao tvoji konji.
8 നാം ഏതു വഴിക്ക് പോകണം എന്ന് അവൻ ചോദിച്ചതിന്: “ഏദോംമരുഭൂമി വഴിയായി തന്നേ” എന്ന് അവൻ പറഞ്ഞു.
Iza toga reèe: a kojim æemo putem iæi? A on reèe: preko pustinje Edomske.
9 അങ്ങനെ യിസ്രായേൽ രാജാവ് യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും ഒപ്പം പുറപ്പെട്ടു; അവർ ഏഴു ദിവസം ചുറ്റിത്തിരിഞ്ഞശേഷം, സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
I tako izide car Izrailjev i car Judin i car Edomski, i idoše putem sedam dana, i ne bijaše vode vojsci ni stoci, koja iðaše za njima.
10 ൧൦ അപ്പോൾ യിസ്രായേൽ രാജാവ്: “അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്ന് പറഞ്ഞു.
I reèe car Izrailjev: jaoh! dozva Gospod ova tri cara da ih preda u ruke Moavcima.
11 ൧൧ എന്നാൽ യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാട് ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്ന് ചോദിച്ചു. അപ്പോൾ യിസ്രായേൽ രാജാവിന്റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിന് ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്ന് പറഞ്ഞു.
A Josafat reèe: ima li tu koji prorok Gospodnji da upitamo Gospoda preko njega? A jedan izmeðu sluga cara Izrailjeva odgovori i reèe: ovdje je Jelisije sin Safatov, koji je Iliji poljevao vodom ruke.
12 ൧൨ “അവൻ യഹോവയുടെ അരുളപ്പാട് ഉള്ളവൻ” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവും യെഹോശാഫാത്തും ഏദോംരാജാവും ഒരുമിച്ച് അവന്റെ അടുക്കൽ ചെന്നു.
Tada reèe Josafat: u njega je rijeè Gospodnja. I otidoše k njemu car Izrailjev i Josafat i car Edomski.
13 ൧൩ എലീശാ യിസ്രായേൽ രാജാവിനോട്: “എന്റെ അടുക്കൽ വരുവാൻ നിനക്കെന്തു കാര്യം? നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുക്കൽ ചെല്ലുക” എന്ന് പറഞ്ഞു. അതിന് യിസ്രായേൽ രാജാവ് അവനോട്: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കുവാൻ യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു” എന്ന് പറഞ്ഞു.
A Jelisije reèe caru Izrailjevu: šta je meni do tebe? idi ka prorocima oca svojega i ka prorocima matere svoje. A car Izrailjev reèe mu: ne, jer Gospod dozva ova tri cara da ih preda u ruke Moavcima.
14 ൧൪ അതിന്ന് എലീശാ: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാ രാജാവായ യെഹോശാഫാത്ത് നിന്നോടൊപ്പം ഇല്ലായിരുന്നില്ലെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ശ്രദ്ധിക്കയോ ഇല്ലായിരുന്നു;
A Jelisije reèe: tako da je živ Gospod nad vojskama, pred kojim stojim, da ne gledam na Josafata cara Judina, ne bih mario za te niti bih te pogledao.
15 ൧൫ എന്നാൽ ഇപ്പോൾ ഒരു വീണവാദ്യക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. വീണവാദ്യക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ എലീശയുടെമേൽ വന്നു.
Nego sada dovedite mi gudaèa. I kad gudaè guðaše, doðe ruka Gospodnja nada nj;
16 ൧൬ അവൻ പറഞ്ഞത് എന്തെന്നാൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
I reèe: ovako veli Gospod: naèinite po ovoj dolini mnogo jama.
17 ൧൭ നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ട് നിറയും.
Jer ovako veli Gospod: neæete osjetiti vjetra niti æete vidjeti dažda, ali æe se dolina ova napuniti vode, te æete piti i vi i ljudi vaši i stoka vaša.
18 ൧൮ ഇത് യഹോവയ്ക്ക് നിസ്സാര കാര്യം അത്രേ. കൂടാതെ അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
Pa i to je malo Gospodu, nego i Moavce æe vam predati u ruke.
19 ൧൯ നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളും ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ല് വാരിയിട്ടു നശിപ്പിക്കയും ചെയ്യും”.
I raskopaæete sve tvrde gradove, i sve izabrane gradove, i posjeæi æete sva dobra drveta i zaroniti sve izvore vodene, i svaku njivu dobru potræete kamenjem.
20 ൨൦ പിറ്റെന്ന് രാവിലെ ഭോജനയാഗത്തിന്റെ സമയത്ത് വെള്ളം പെട്ടെന്ന് ഏദോംവഴിയായി വരികയും; ദേശം വെള്ളംകൊണ്ട് നിറഞ്ഞു.
A ujutru kad se prinosi dar, gle, doðe voda od Edomske, i napuni se zemlja vode.
21 ൨൧ എന്നാൽ ഈ രാജാക്കന്മാർ തങ്ങളോട് യുദ്ധം ചെയ്‌വാൻ വന്നിരിക്കുന്നു എന്ന് മോവാബ്യർ കേട്ടപ്പോൾ, അവർ ആയുധം എടുക്കാൻ പ്രായമായ എല്ലാവരേയും വിളിച്ചുകൂട്ടി ദേശത്തിന്റെ അതിർത്തിയിൽ ചെന്നുനിന്നു.
A svi Moavci èuvši da su izišli carevi da udare na njih, sazvaše sve koji se poèinjahu pasati i starije i stadoše na meði.
22 ൨൨ രാവിലെ അവർ എഴുന്നേറ്റ് നോക്കിയപ്പോൾ സൂര്യപ്രകാശത്താൽ അവരുടെ മുൻപിലുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
A ujutru kad ustaše i sunce ogranu nad onom vodom, ugledaše Moavci prema sebi vodu gdje se crveni kao krv.
23 ൨൩ “അത് രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി നശിച്ചിരിക്കുന്നു; ആകയാൽ മോവാബ്യരേ, കൊള്ളയിടുവാൻ വരുവിൻ” എന്ന് അവർ പറഞ്ഞു.
I rekoše: krv je; pobili su se carevi, i jedan drugoga pogubili; sada dakle na plijen, Moavci!
24 ൨൪ അങ്ങനെ അവർ യിസ്രായേൽപാളയത്തിൽ എത്തിയപ്പോൾ യിസ്രായേല്യർ മോവാബ്യരെ തോല്പിച്ച് ഓടിച്ചു. അവർ മോവാബ്യദേശത്ത് കടന്ന് മോവാബ്യരിൽ അനേകം പേരെ കൊന്നുകളഞ്ഞു.
A kad doðoše do okola Izrailjeva, podigoše se Izrailjci i razbiše Moavce, te pobjegoše ispred njih, a oni uðoše u zemlju Moavsku bijuæi ih.
25 ൨൫ അവർ പട്ടണങ്ങൾ ഇടിച്ചുകളഞ്ഞു; നല്ല നിലമെല്ലാം കല്ലുകൾ ഇട്ട് നശിപ്പിച്ചു; നീരുറവുകൾ അടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ട് നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞ് നശിപ്പിച്ചുകളഞ്ഞു.
I gradove njihove raskopaše, i na svaku dobru njivu bacajuæi svaki po kamen zasuše je, i sve izvore vodene zaroniše, i sva dobra drveta posjekoše tako da samo ostaviše kamenje u Kirarasetu. I opkolivši ga praæari stadoše ga biti.
26 ൨൬ മോവാബ്‌രാജാവ് യുദ്ധം അതികഠിനമായി എന്ന് കണ്ടപ്പോൾ ഏദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധധാരികളെ കൂട്ടിക്കൊണ്ട് ചെന്നു; എങ്കിലും അവൻ അതിൽ വിജയിച്ചില്ല.
A car Moavski kad vidje da æe ga nadvladati vojska, uze sa sobom sedam stotina ljudi, koji mahahu maèem, da prodru kroz vojsku cara Edomskoga, ali ne mogoše.
27 ൨൭ ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യർക്കു നേരെ മോവാബ്യരുടെ മഹാകോപം ജ്വലിച്ചതുകൊണ്ട് അവർ അവനെ വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.
Tada uze sina svojega prvenca koji šæaše biti car na njegovo mjesto, i prinese ga na žrtvu paljenicu na zidu. Tada se podiže veliki gnjev na Izrailja, te otidoše odande i vratiše se u svoju zemlju.

< 2 രാജാക്കന്മാർ 3 >