< 2 ദിനവൃത്താന്തം 23 >

1 ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകൻ അസര്യാവ് യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു.
A sedme godine oslobodi se Jodaj, i uze k sebi stotinike Azariju sina Jeroamova i Ismaila sina Joananova i Azariju sina Ovidova i Masiju sina Adajeva i Elisafata sina Zihrijeva, i uhvati vjeru s njima,
2 അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ച് സകലയെഹൂദാ നഗരങ്ങളിൽ നിന്നും ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
Te prolazeæi zemlju Judinu sabraše Levite iz svijeh gradova Judinijeh i glavare porodica otaèkih u Izrailju, i doðoše u Jerusalim.
3 സർവ്വസഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടിചെയ്തു; അവൻ അവരോട് പറഞ്ഞത്: “ദാവീദിന്റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജാവിന്റെ പുത്രൻ തന്നേ രാജാവാകേണം.
I sav zbor uèini vjeru u domu Božijem s carem; i Jodaj im reèe: evo, sin æe carev carovati, kao što je rekao Gospod za sinove Davidove.
4 നിങ്ങൾ ഇപ്രകാരം ചെയ്യേണം: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.
Ovo uèinite: treæina vas koji dolazite u subotu izmeðu sveštenika i Levita neka budu vratari na pragu;
5 മൂന്നിൽ ഒരു ഭാഗം രാജധാനിയിലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
A druga treæina neka bude u carskom dvoru; a ostala treæina na vratima od temelja, a sav narod u trijemovima doma Gospodnjega.
6 എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ച് ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ ശുദ്ധീകരിക്കപ്പെട്ടരിക്കയാൽ അവർക്ക് ആലയത്തിൽ കടക്കാം; എന്നാൽ ജനം എല്ലാം യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
Niko da ne ulazi u dom Gospodnji osim sveštenika i onijeh Levita koji služe; oni neka ulaze, jer su posveæeni, a sav narod neka èini što je Gospod zapovjedio da èini.
7 ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്‍ക്കണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
I Leviti neka opkole cara svaki s oružjem svojim u ruci; i ko bi god ušao u dom, da se pogubi; i budite uz cara kad stane ulaziti i izlaziti.
8 ലേവ്യരും എല്ലാ യെഹൂദയും യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും തവണമാറി വരുന്നവരെയും, കൂട്ടിക്കൊണ്ട് വന്നു; യെഹോയാദാ പുരോഹിതൻ ഗണങ്ങളെ ശുശ്രൂഷക്കുശേഷം വിട്ടയച്ചിരുന്നില്ല.
I uèiniše Leviti i sav narod Judin sve što zapovjedi sveštenik Jodaj; i uzeše svaki svoje ljude koji dolažahu u subotu i koji odlažahu u subotu; jer Jodaj sveštenik ne otpusti redova.
9 യെഹോയാദാ പുരോഹിതൻ, ദൈവാലയത്തിൽ ഉണ്ടായിരുന്ന ദാവീദ്‌ രാജാവിന്റെ കുന്തങ്ങളും ചെറുപരിചകളും വൻ പരിചകളും ശതാധിപന്മാർക്ക് കൊടുത്തു.
I dade Jodaj sveštenik stotinicima koplja i štitove i štitiæe cara Davida što bijahu u domu Božijem.
10 ൧൦ അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്റെ ചുറ്റും നിർത്തി;
I postavi sav narod sve s oružjem u ruku, od desne strane doma do lijeve prema oltaru i prema domu, oko cara.
11 ൧൧ അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ രാജാവായി അഭിഷേകം ചെയ്തു: “രാജാവേ, ജയജയ” എന്ന് ആർത്തുവിളിച്ചു.
Tada izvedoše sina careva, i metnuše mu na glavu vijenac, i daše mu svjedoèanstvo, i zacariše ga, i Jodaj i sinovi njegovi pomazaše ga i rekoše: da živi car!
12 ൧൨ ജനം ഓടി വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
A kad Gotolija èu viku naroda koji se stjecaše i hvaljaše cara, doðe k narodu u dom Gospodnji.
13 ൧൩ പ്രവേശനകവാടത്തിൽ രാജാവ് തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമെല്ലാം സന്തോഷിച്ച് കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം!” എന്ന് പറഞ്ഞു.
I pogleda, i gle, car stajaše kod svojega stupa na ulasku, a knezovi i trube oko cara, i sav narod zemaljski radovaše se i trube trubljahu i pjevaèi pjevahu uz oruða muzièka i oni koji poèinjahu u pjevanju. Tada razdrije Gotolija haljine svoje i povika: buna! buna!
14 ൧൪ യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്ന് കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ച് കൊല്ലരുത് എന്ന് പുരോഹിതൻ കല്പിച്ചിരുന്നു.
A Jodaj sveštenik zapovjedi da izidu stotinici koji bijahu nad vojskom, i reèe im: izvedite je iz vrsta napolje, i ko poðe za njom neka se pogubi maèem; jer reèe sveštenik: nemojte je ubiti u domu Gospodnjem.
15 ൧൫ അങ്ങനെ അവർ അവളെ പിടിച്ചു; അവൾ രാജധാനിക്കു സമീപം കുതിരവാതിലിന്റെ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ അവിടെവെച്ച് അവർ അവളെ കൊന്നുകളഞ്ഞു.
I naèiniše joj mjesto, te otide kako se ide vratima konjskim u dom carev, i ondje je pogubiše.
16 ൧൬ അനന്തരം യെഹോയാദാ, തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്ന് താനും സർവ്വജനവും രാജാവും തമ്മിൽ ഒരു ഉടമ്പടിചെയ്തു.
Tada Jodaj uèini vjeru meðu sobom i svijem narodom i carem da æe biti narod Gospodnji.
17 ൧൭ പിന്നെ ജനമെല്ലാം ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ച് കൊന്നുകളഞ്ഞു.
Potom sav narod otide u dom Valov, i raskopaše ga, i oltare njegove i likove njegove izlomiše, a Matana sveštenika Valova ubiše pred oltarima.
18 ൧൮ ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്, യെഹോയാദാ, യഹോവയുടെ ആലയത്തിന് ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗസ്ഥരേയും നിയമിച്ചു.
I Jodaj uredi opet službu u domu Gospodnjem meðu sveštenicima i Levitima, koje David bješe odredio domu Gospodnjemu, da bi prinosili žrtve paljenice Gospodu, kao što piše u zakonu Mojsijevu, s veseljem i pjesmama po naredbi Davidovoj.
19 ൧൯ ഏതെങ്കിലും വിധത്തിൽ അശുദ്ധനായ ഒരുവനും അകത്ത് കടക്കാതെയിരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
Postavi i vratare na vratima doma Gospodnjega da ne bi ulazio neèist oda šta mu drago.
20 ൨൦ അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്തേക്ക് ആനയിച്ച് മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്ക് കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തി.
I uze stotinike i znatnije ljude i koji upravljahu narodom, sav narod zemaljski, i izvede cara iz doma Gospodnjega i uðoše visokim vratima u dom carski, i posadiše cara na carski prijesto.
21 ൨൧ ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരുശലേം നഗരം സ്വസ്ഥമായിരുന്നു.
I radovaše se sav narod zemaljski, i grad se umiri, kad Gotoliju ubiše maèem.

< 2 ദിനവൃത്താന്തം 23 >