< 1 രാജാക്കന്മാർ 19 >

1 ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.
A Ahav pripovjedi Jezavelji sve što je uèinio Ilija i kako je sve proroke isjekao maèem.
2 ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ച്: ‘നാളെ ഈ നേരത്ത് ഞാൻ നിന്റെ ജീവനെ അവരിൽ ഒരുവന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ’ എന്ന് പറയിച്ചു.
Tada Jezavelja posla glasnike k Iliji i poruèi mu: tako da uèine bogovi i tako da dodadu, ako sjutra u ovo doba ne uèinim od tebe što je od kojega god tijeh.
3 അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദയിലെ ബേർ-ശേബയിൽ ചെന്നു; അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
A on videæi to usta i otide duše svoje radi, i doðe u Virsaveju Judinu, i ondje ostavi momka svojega.
4 പിന്നീട് താൻ മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച്: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ!” എന്ന് പറഞ്ഞു.
A sam otide u pustinju dan hoda; i došav sjede pod smreku, i zaželje da umre, i reèe: dosta je veæ, Gospode, primi dušu moju, jer nijesam bolji od otaca svojih.
5 അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ച് അവനോട്: ‘എഴുന്നേറ്റ് തിന്നുക’ എന്ന് പറഞ്ഞു.
Potom leže i zaspa pod smrekom. A gle, anðeo taknu ga i reèe mu: ustani, jedi.
6 അവൻ ഉണർന്ന് നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്റെ തലെക്കൽ ഇരിക്കുന്നത് കണ്ടു; അവൻ തിന്നുകുടിച്ച് പിന്നെയും കിടന്നുറങ്ങി.
A on pogleda, i gle, èelo glave mu hljeb na ugljenu peèen i krèag vode. I jede i napi se, pa leže opet.
7 യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ‘എഴുന്നേറ്റ് തിന്നുക; നിനക്ക് ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ’ എന്ന് പറഞ്ഞു.
A anðeo Gospodnji doðe opet drugom, i taknu ga govoreæi: ustani, jedi, jer ti je put dalek.
8 അവൻ എഴുന്നേറ്റ് തിന്ന് കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പത് പകലും നാല്പത് രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ നടന്നു.
A on ustavši jede i napi se; potom okrijepiv se onijem jelom ide èetrdeset dana i èetrdeset noæi dokle doðe na goru Božiju Horiv.
9 അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്ക് എന്ത് കാര്യം” എന്ന് യഹോവ ചോദിച്ചു.
A ondje uðe u jednu peæinu i zanoæi u njoj; i gle, rijeè Gospodnja doðe mu govoreæi: šta æeš ti tu, Ilija?
10 ൧൦ അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച് അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്ന് പറഞ്ഞു.
A on reèe: revnovah veoma za Gospoda Boga nad vojskama; jer sinovi Izrailjevi ostaviše zavjet tvoj, tvoje oltare razvališe, i proroke tvoje pobiše maèem; a ja ostah sam, pa traže dušu moju da mi je uzmu.
11 ൧൧ “നീ പുറത്തുവന്ന് പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്ന് യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന് ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
A on reèe: izidi i stani na gori pred Gospodom. I gle, Gospod prolažaše, a pred Gospodom velik i jak vjetar, koji brda razvaljivaše i stijene razlamaše; ali Gospod ne bješe u vjetru; a iza vjetra doðe trus; ali Gospod ne bješe u trusu;
12 ൧൨ ഭൂകമ്പത്തിനു ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.
A iza trusa doðe oganj; ali Gospod ne bješe u ognju. A iza ognja doðe glas tih i tanak.
13 ൧൩ ഏലീയാവ് അത് കേട്ടിട്ട് തന്റെ പുതപ്പുകൊണ്ട് മുഖം മൂടി പുറത്ത് വന്ന് ഗുഹാമുഖത്ത് നിന്നു. “ഏലീയാവേ, ഇവിടെ നീ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.
A kad to èu Ilija, zakloni lice svoje plaštem i izašav stade na vratima od peæine. I gle, doðe mu glas govoreæi: šta æeš ti tu, Ilija?
14 ൧൪ അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്ക് വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ച്, അങ്ങയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്ന് പറഞ്ഞു.
A on reèe: revnovah veoma za Gospoda Boga nad vojskama; jer sinovi Izrailjevi ostaviše zavjet tvoj, tvoje oltare razvališe, i proroke tvoje pobiše maèem; a ja ostah sam, pa traže moju dušu da mi je uzmu.
15 ൧൫ യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ട് ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്ക.
Tada mu reèe Gospod: idi, vrati se svojim putem u pustinju Damaštansku, i kad doðeš pomaži Azaila za cara nad Sirijom.
16 ൧൬ നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള ശാഫാത്തിന്റെ മകനായ എലീശയെ നിനക്ക് പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.
A Juja sina Nimsijina pomaži za cara nad Izrailjem, a Jelisija sina Safatova iz Avel-Meole pomaži za proroka mjesto sebe.
17 ൧൭ ഹസായേലിന്റെ വാളിന് തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
Jer ko uteèe od maèa Azailova njega æe pogubiti Juj; a ko uteèe od maèa Jujeva njega æe pogubiti Jelisije.
18 ൧൮ എന്നാൽ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”.
Ali sam ostavio u Izrailju sedam tisuæa, koji nijedan ne saviše koljena pred Valom, niti ga ustima svojim cjelivaše.
19 ൧൯ അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നേ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്ന് തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു.
I otide odande, i naðe Jelisija sina Safatova gdje ore, a dvanaest jarmova pred njim, i sam bijaše kod dvanaestoga; i iduæi mimo nj Ilija baci na nj plašt svoj.
20 ൨൦ അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ‘ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്‍റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം’ എന്ന് പറഞ്ഞു. അതിന് അവൻ: ‘പോയി വരിക; എന്നാൽ ഞാൻ നിനക്ക് എന്ത് ചെയ്തിരിക്കുന്നു എന്നോർക്ക’ എന്ന് പറഞ്ഞു.
A on ostavi volove, i otrèa za Ilijom i reèe: da cjelujem oca svojega i mater svoju; pa æu iæi za tobom. A on mu reèe: idi, vrati se, jer šta sam ti uèinio?
21 ൨൧ അങ്ങനെ അവൻ അവനെ വിട്ട് ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്ത് കാളയുടെ മരത്തടി കൊണ്ട് മാംസം പാകംചെയ്ത് ജനത്തിന് കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവന് ശുശ്രൂഷകനായ്തീർന്നു.
I on se vrati od njega, i uze jaram volova i zakla ih, i na drvima od pluga skuha meso i dade ga narodu, te jedoše; potom ustavši otide za Ilijom i služaše mu.

< 1 രാജാക്കന്മാർ 19 >