< 1 ദിനവൃത്താന്തം 6 >

1 ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
Sinovi Levijevi bijahu: Girson, Kat i Merarije.
2 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
A sinovi Katovi: Amram, Isar i Hevron i Ozilo.
3 അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
A sinovi Amramovi: Aron i Mojsije, i kæi Marija. A sinovi Aronovi: Nadav i Avijud i Eleazar i Itamar.
4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
Eleazar rodi Finesa; a Fines rodi Avisuju;
5 അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
A Avisuja rodi Vukija; a Vukije rodi Oziju;
6 ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
A Ozija rodi Zeraju; a Zeraja rodi Merajota;
7 മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;
A Merajot rodi Amariju; a Amarija rodi Ahitova;
8 അമര്യാവ് അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
A Ahitov rodi Sadoka; a Sadok rodi Ahimasa;
9 അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
A Ahimas rodi Azariju; a Azarija rodi Joanana;
10 ൧൦ യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.
A Joanan rodi Azariju, koji bi sveštenik u domu što sazida Solomun u Jerusalimu;
11 ൧൧ അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;
A Azarija rodi Amariju; a Amarija rodi Ahitova;
12 ൧൨ അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
A Ahitov rodi Sadoka; a Sadok rodi Saluma;
13 ൧൩ ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു;
A Salum rodi Helkiju; a Helkija rodi Azariju;
14 ൧൪ അസര്യാവ് സെരായാവെ ജനിപ്പിച്ചു; സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.
A Azarija rodi Seraju; a Seraja rodi Josedeka.
15 ൧൫ യഹോവാ നെബൂഖദ്നേസ്സർ മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്ക് കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
A Josedek otide kad Gospod preseli Judeje i Jerusalim rukom Navuhodonosorovom.
16 ൧൬ ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
Sinovi Levijevi bijahu: Girson, Kat i Merarije.
17 ൧൭ ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.
A ovo su imena sinovima Girsonovijem: Lovenije i Simej.
18 ൧൮ കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
A sinovi Katovi bjehu: Amram i Isar i Hevron i Ozilo.
19 ൧൯ മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
Sinovi Merarijevi: Molija i Musija. I ovo su porodice Levitske po ocima svojim:
20 ൨൦ ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗെർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
Girsonova: Lovenije sin mu, a njegov sin Jat, a njegov sin Zima,
21 ൨൧ അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
A njegov sin Joah, a njegov sin Ido, a njegov sin Zera, a njegov sin Jetraj.
22 ൨൨ കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
Sinovi Katovi: Aminadav sin mu, a njegov sin Korej, a njegov sin Asir.
23 ൨൩ അവന്റെ മകൻ എൽക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
A njegov sin Elkana, a njegov sin Evijasaf, a njegov sin Asir,
24 ൨൪ അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൌൽ.
A njegov sin Tahat, a njegov sin Urilo, a njegov sin Ozija, a njegov sin Saul.
25 ൨൫ എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
A sinovi Elkanini: Amasaj i Ahimot,
26 ൨൬ എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
Elkana; sinovi Elkanini: Sufija sin mu, a njegov sin Mahat;
27 ൨൭ അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്‍ക്കാനാ;
A njegov sin Elijav, a njegov sin Jeroam, a njegov sin Elkana.
28 ൨൮ ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
A sinovi Samuilovi: Vasnija prvenac, pa Avija.
29 ൨൯ മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
Sinovi Merarijevi: Molija, a njegov sin Lovenije, a njegov sin Simej, a njegov sin Uza,
30 ൩൦ അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
A njegov sin Simaja, a njegov sin Agija, a njegov sin Asaja.
31 ൩൧ പെട്ടകം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു.
A ovo su koje postavi David da pjevaju u domu Gospodnjem, kad se namjesti kovèeg,
32 ൩൨ അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സാമഗമനകൂടാരത്തിന് മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
Koji služahu pred šatorom od sastanka pjevajuæi, dok ne sazida Solomun dom Gospodnji u Jerusalimu, i stajahu po redu svom u službi svojoj;
33 ൩൩ തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; യോവേൽ ശമൂവേലിന്റെ മകൻ;
Ovi su što stajahu i sinovi njihovi: od sinova Katovijeh Eman pjevaè, sin Joila sina Samuila,
34 ൩൪ അവൻ എല്‍ക്കാനായുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;
Sina Elkane, sina Jeroama, sina Elila, sina Toje,
35 ൩൫ അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
Sina Sufa, sina Elkane, sina Mata, sina Amasaja,
36 ൩൬ അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
Sina Elkane, sina Joila, sina Azarije, sina Sofonije,
37 ൩൭ അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
Sina Tahate, sina Asira, sina Aviasafa, sina Koreja,
38 ൩൮ അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
Sina Isara, sina Kata, sina Levija, sina Izrailjeva.
39 ൩൯ അവന്റെ വലത്തുഭാഗത്ത് നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
I brat mu Asaf, koji mu stajaše s desne strane; a Asaf bijaše sin Varahije, sina Simeje,
40 ൪൦ അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്‍ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
Sina Mihaila, sina Vasije, sina Malhije,
41 ൪൧ അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
Sina Etnija, sina Zera, sina Adaje,
42 ൪൨ അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
Sina Etana, sina Zime, sina Simeja,
43 ൪൩ അവൻ യഹത്തിന്റെ മകൻ; അവൻ ഗെർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
Sina Jata, sina Girsona, sina Levijeva.
44 ൪൪ അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
A sinovi Merarijevi, braæa njihova, stajahu s lijeve strane: Etan sin Kisije, sina Avdija, sina Maluha,
45 ൪൫ അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
Sina Asavije, sina Amasije, sina Helkije,
46 ൪൬ അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
Sina Amsije, sina Vanije, sina Samira,
47 ൪൭ അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
Sina Molije, sina Musije, sina Merarija, sina Levijeva.
48 ൪൮ അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
A braæa njihova, ostali Leviti, biše odreðeni na svu službu u šatoru doma Božijega.
49 ൪൯ എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
A Aron i sinovi njegovi paljahu na oltaru za žrtve paljenice i na oltaru kadionom, vršeæi sve poslove u svetinji nad svetinjama, i èineæi oèišæenje za Izrailja po svemu kako je zapovjedio Mojsije sluga Božji.
50 ൫൦ അഹരോന്റെ പുത്രന്മാർ: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
A ovo su sinovi Aronovi: Eleazar sin mu, a njegov sin Fines, a njegov sin Avisuja,
51 ൫൧ അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;
A njegov sin Vukije, a njegov sin Ozije, a njegov sin Zeraja,
52 ൫൨ അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്;
A njegov sin Merajot, a njegov sin Amarija, a njegov sin Ahitov,
53 ൫൩ അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
A njegov sin Sadok, a njegov sin Ahimas.
54 ൫൪ ഗ്രാമംഗ്രാമമായി അഹരോന്റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക്
A ovo su im stanovi po gradovima njihovijem u meðama njihovijem: sinovima Aronovijem od porodice Katove dopade ždrijebom,
55 ൫൫ ഒന്നാമത് ചീട്ട് വീണു. അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
I dadoše im Hevron u zemlji Judinoj, i podgraða njegova oko njega;
56 ൫൬ എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിന് കൊടുത്തു.
A polje gradsko i sela njegova dadoše Halevu sinu Jefonijinu;
57 ൫൭ അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
Dadoše dakle sinovima Aronovijem gradove Judine: Hevron utoèište, i Livnu i podgraða njezina, i Jatir i Estemoju i podgraða njezina,
58 ൫൮ ഹീലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
I Ilon i podgraða njegova, Devir i podgraða njegova,
59 ൫൯ ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
I Asan i podgraða njegova, i Vet-Semes i podgraða njegova;
60 ൬൦ ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് കിട്ടിയ പട്ടണങ്ങൾ ആകെ പതിമൂന്ന്.
A od plemena Venijaminova: Gavaju i podgraða njezina, i Alemet i podgraða njegova, i Anatot i podgraða njegova; svega gradova njihovijeh trinaest po porodicama njihovijem.
61 ൬൧ കെഹാത്തിന്റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്ത് പട്ടണങ്ങൾ കൊടുത്തു.
I ostalijem sinovima Katovijem od porodice toga plemena daše ždrijebom od polovine plemena, od polovine Manasijine deset gradova.
62 ൬൨ ഗെർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്ന് പട്ടണങ്ങൾ കൊടുത്തു.
A sinovima Girsonovijem po porodicama njihovijem trinaest gradova od plemena Isaharova i od plemena Asirova i od plemena Neftalimova i od plemena Manasijina u Vasanu.
63 ൬൩ മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ട് പട്ടണങ്ങൾ കൊടുത്തു.
Sinovima Merarijevim po porodicama njihovijem daše ždrijebom od plemena Ruvimova i od plemena Gadova i od plemena Zavulonova dvanaest gradova.
64 ൬൪ യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു.
Tako daše sinovi Izrailjevi Levitima te gradove i podgraða njihova.
65 ൬൫ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
I daše ždrijebom od plemena sinova Judinijeh i od plemena sinova Simeunovijeh i od plemena sinova Venijaminovijeh te gradove, koje imenovaše poimence.
66 ൬൬ കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു.
I onima koji bijahu od roda sinova Katovijeh a gradovi njihovi i meðe njihove bijahu u plemenu Jefremovu,
67 ൬൭ സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
Njima daše grad za utoèište Sihem i podgraða njegova u gori Jefremovoj, i Gezer i podgraða njegova,
68 ൬൮ ബേത്ത്-ഹോരോനും പുല്പുറങ്ങളും
I Jokmeam i podgraða njegova, i Vet-Oron i podgraða njegova,
69 ൬൯ അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
I Ejalon i podgraða njegova, i Gat-Rimon i podgraða njegova,
70 ൭൦ മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
I od polovine plemena Manasijina Anir i podgraða njegova, i Vileam i podgraða njegova, porodicama sinova Katovijeh ostalijem.
71 ൭൧ ഗെർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
A sinovima Girsonovijem daše od porodice polovine plemena Manasijina Golan u Vasanu i podgraða njegova, i Astarot i podgraða njegova;
72 ൭൨ യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
A od plemena Isaharova Kedes i podgraða njegova, Davrat i podgraða njegova,
73 ൭൩ രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
I Ramot i podgraða njegova, i Anim i podgraða njegova;
74 ൭൪ ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
A od plemena Asirova Masal i podgraða njegova, i Avdon i podgraða njegova,
75 ൭൫ ഹൂക്കോക്കും പുല്പുറങ്ങളും രഹോബും പുല്പുറങ്ങളും
I Hukok i podgraða njegova, i Reov i podgraða njegova;
76 ൭൬ നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
A od plemena Neftalimova Kedes u Galileji i podgraða njegova, i Amon i podgraða njegova, i Kirijatajim i podgraða njegova.
77 ൭൭ മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
Sinovima Merarijevim ostalijem daše od plemena Zavulonova Rimon i podgraða njegova, Tavor i podgraða njegova;
78 ൭൮ യെരിഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
A preko Jordana prema Jerihonu na istoènoj strani Jordana, od plemena Ruvimova Vosor u pustinji i podgraða njegova, i Jasu i podgraða njezina,
79 ൭൯ കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
I Kedimot i podgraða njegova, i Mifat i podgraða njegova;
80 ൮൦ ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
A od plemena Gadova Ramot u Galadu i podgraða njegova, i Mahanajim i podgraða njegova,
81 ൮൧ ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
I Esevon i podgraða njegova, i Jazir i podgraða njegova.

< 1 ദിനവൃത്താന്തം 6 >