< റോമർ 10 >

1 സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവൎക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
Bracia, pragnieniem mego serca i modlitwą, którą zanoszę do Boga za Izrael, jest jego zbawienie.
2 അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവൎക്കു സാക്ഷ്യം പറയുന്നു.
Daję im bowiem świadectwo, że mają gorliwość dla Boga, ale nie według poznania.
3 അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
Nie znając bowiem sprawiedliwości Boga, a chcąc ustanowić własną sprawiedliwość, nie poddali się sprawiedliwości Boga.
4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
Końcem bowiem prawa jest Chrystus ku sprawiedliwości każdego, kto wierzy.
5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
Gdyż Mojżesz pisze o sprawiedliwości, która [jest] z prawa: Kto te rzeczy wypełnia, przez nie będzie żył.
6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വൎഗ്ഗത്തിൽ കയറും എന്നോ,
Sprawiedliwość zaś, która jest z wiary, tak powiada: Nie mów w swym sercu: Kto wstąpi do nieba? – to znaczy, [aby] Chrystusa na dół sprowadzić;
7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.” (Abyssos g12)
Albo: Kto zstąpi do otchłani? – to znaczy, [aby] Chrystusa od umarłych wyprowadzić. (Abyssos g12)
8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
Ale cóż mówi: Blisko ciebie jest słowo, na twoich ustach i w twoim sercu. To jest słowo wiary, które głosimy:
9 യേശുവിനെ കൎത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
Jeśli ustami wyznasz Pana Jezusa i uwierzysz w swoim sercu, że Bóg wskrzesił go z martwych, będziesz zbawiony.
10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
Sercem bowiem wierzy się ku sprawiedliwości, a ustami wyznaje się ku zbawieniu.
11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
Mówi bowiem Pismo: Każdy, kto w niego wierzy, nie będzie zawstydzony.
12 യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവൎക്കും കൎത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവൎക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
Gdyż nie ma różnicy między Żydem a Grekiem; bo ten sam Pan wszystkich jest bogaty względem wszystkich, którzy go wzywają.
13 “കൎത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
Każdy bowiem, kto wezwie imienia Pana, będzie zbawiony.
14 എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?
Jakże więc będą wzywać [tego], w którego nie uwierzyli? A jak uwierzą [w tego], o którym nie słyszeli? A jak usłyszą bez kaznodziei?
15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Jakże też będą głosić, jeśli nie zostaną posłani? Jak jest napisane: O jak piękne są nogi tych, którzy opowiadają pokój, tych, którzy opowiadają dobre rzeczy!
16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കൎത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
Ale nie wszyscy byli posłuszni ewangelii. Izajasz bowiem mówi: Panie, któż uwierzył naszemu głoszeniu?
17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
Wiara więc jest ze słuchania, a słuchanie – przez słowo Boże.
18 എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സൎവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
Pytam jednak: Czy nie słyszeli? Ależ tak: Po całej ziemi rozszedł się ich głos i na krańce świata ich słowa.
19 എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഢജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
Pytam jednak: Czy Izrael tego nie poznał? Mojżesz pierwszy mówi: Ja pobudzę was do zawiści przez [naród], który nie jest narodem, przez naród nierozumny wzbudzę w was gniew.
20 യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവൎക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈൎയ്യത്തോടെ പറയുന്നു.
A Izajasz śmiało mówi: Zostałem znaleziony przez tych, którzy mnie nie szukali, objawiłem się tym, którzy o mnie nie pytali.
21 യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
Lecz do Izraela mówi: Cały dzień wyciągałem moje ręce do ludu opornego i sprzeciwiającego się.

< റോമർ 10 >