< സങ്കീർത്തനങ്ങൾ 9 >

1 ഞാൻ പൂൎണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വൎണ്ണിക്കും.
大衛的詩,交與伶長。調用慕拉便。 我要一心稱謝耶和華; 我要傳揚你一切奇妙的作為。
2 ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീൎത്തിക്കും.
我要因你歡喜快樂; 至高者啊,我要歌頌你的名!
3 എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചു പോകും.
我的仇敵轉身退去的時候, 他們一見你的面就跌倒滅亡。
4 നീ എന്റെ കാൎയ്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;
因你已經為我伸冤,為我辨屈; 你坐在寶座上,按公義審判。
5 നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
你曾斥責外邦,你曾滅絕惡人; 你曾塗抹他們的名,直到永永遠遠。
6 ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓൎമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
仇敵到了盡頭; 他們被毀壞,直到永遠。 你拆毀他們的城邑, 連他們的名號都歸於無有。
7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
惟耶和華坐着為王,直到永遠; 他已經為審判設擺他的寶座。
8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
他要按公義審判世界, 按正直判斷萬民。
9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
耶和華又要給受欺壓的人作高臺, 在患難的時候作高臺。
10 നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
耶和華啊,認識你名的人要倚靠你, 因你沒有離棄尋求你的人。
11 സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.
應當歌頌居錫安的耶和華, 將他所行的傳揚在眾民中。
12 രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓൎക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
因為那追討流人血之罪的-他記念受屈的人, 不忘記困苦人的哀求。
13 യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
耶和華啊,你是從死門把我提拔起來的; 求你憐恤我,看那恨我的人所加給我的苦難,
14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
好叫我述說你一切的美德; 我必在錫安城的門因你的救恩歡樂。
15 ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
外邦人陷在自己所掘的坑中; 他們的腳在自己暗設的網羅裏纏住了。
16 യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. (സേലാ)
耶和華已將自己顯明了,他已施行審判; 惡人被自己手所做的纏住了 (細拉)
17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും. (Sheol h7585)
惡人,就是忘記上帝的外邦人, 都必歸到陰間。 (Sheol h7585)
18 ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
窮乏人必不永久被忘; 困苦人的指望必不永遠落空。
19 യഹോവേ, എഴുന്നേല്ക്കേണമേ, മൎത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
耶和華啊,求你起來,不容人得勝! 願外邦人在你面前受審判!
20 യഹോവേ, തങ്ങൾ മൎത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവൎക്കു ഭയം വരുത്തേണമേ. (സേലാ)
耶和華啊,求你使外邦人恐懼; 願他們知道自己不過是人。 (細拉)

< സങ്കീർത്തനങ്ങൾ 9 >