< സംഖ്യാപുസ്തകം 33 >

1 മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിതു:
אֵ֜לֶּה מַסְעֵ֣י בְנֵֽי־יִשְׂרָאֵ֗ל אֲשֶׁ֥ר יָצְא֛וּ מֵאֶ֥רֶץ מִצְרַ֖יִם לְצִבְאֹתָ֑ם בְּיַד־מֹשֶׁ֖ה וְאַהֲרֹֽן׃
2 മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിതു:
וַיִּכְתֹּ֨ב מֹשֶׁ֜ה אֶת־מֹוצָאֵיהֶ֛ם לְמַסְעֵיהֶ֖ם עַל־פִּ֣י יְהוָ֑ה וְאֵ֥לֶּה מַסְעֵיהֶ֖ם לְמֹוצָאֵיהֶֽם׃
3 ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
וַיִּסְע֤וּ מֵֽרַעְמְסֵס֙ בַּחֹ֣דֶשׁ הָרִאשֹׁ֔ון בַּחֲמִשָּׁ֥ה עָשָׂ֛ר יֹ֖ום לַחֹ֣דֶשׁ הָרִאשֹׁ֑ון מִֽמָּחֳרַ֣ת הַפֶּ֗סַח יָצְא֤וּ בְנֵֽי־יִשְׂרָאֵל֙ בְּיָ֣ד רָמָ֔ה לְעֵינֵ֖י כָּל־מִצְרָֽיִם׃
4 മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
וּמִצְרַ֣יִם מְקַבְּרִ֗ים אֵת֩ אֲשֶׁ֨ר הִכָּ֧ה יְהוָ֛ה בָּהֶ֖ם כָּל־בְּכֹ֑ור וּבֵאלֹ֣הֵיהֶ֔ם עָשָׂ֥ה יְהוָ֖ה שְׁפָטִֽים׃
5 യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
וַיִּסְע֥וּ בְנֵֽי־יִשְׂרָאֵ֖ל מֵרַעְמְסֵ֑ס וַֽיַּחֲנ֖וּ בְּסֻכֹּֽת׃
6 സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִסֻּכֹּ֑ת וַיַּחֲנ֣וּ בְאֵתָ֔ם אֲשֶׁ֖ר בִּקְצֵ֥ה הַמִּדְבָּֽר׃
7 ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
וַיִּסְעוּ֙ מֵֽאֵתָ֔ם וַיָּ֙שָׁב֙ עַל־פִּ֣י הַחִירֹ֔ת אֲשֶׁ֥ר עַל־פְּנֵ֖י בַּ֣עַל צְפֹ֑ון וַֽיַּחֲנ֖וּ לִפְנֵ֥י מִגְדֹּֽל׃
8 പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി.
וַיִּסְעוּ֙ מִפְּנֵ֣י הַֽחִירֹ֔ת וַיַּֽעַבְר֥וּ בְתֹוךְ־הַיָּ֖ם הַמִּדְבָּ֑רָה וַיֵּ֨לְכ֜וּ דֶּ֣רֶךְ שְׁלֹ֤שֶׁת יָמִים֙ בְּמִדְבַּ֣ר אֵתָ֔ם וַֽיַּחֲנ֖וּ בְּמָרָֽה׃
9 മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ടു അവർ അവിടെ പാളയമിറങ്ങി.
וַיִּסְעוּ֙ מִמָּרָ֔ה וַיָּבֹ֖אוּ אֵילִ֑מָה וּ֠בְאֵילִם שְׁתֵּ֣ים עֶשְׂרֵ֞ה עֵינֹ֥ת מַ֛יִם וְשִׁבְעִ֥ים תְּמָרִ֖ים וַיַּחֲנוּ־שָֽׁם׃
10 ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
וַיִּסְע֖וּ מֵאֵילִ֑ם וַֽיַּחֲנ֖וּ עַל־יַם־סֽוּף׃
11 ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִיַּם־ס֑וּף וַֽיַּחֲנ֖וּ בְּמִדְבַּר־סִֽין׃
12 സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִמִּדְבַּר־סִ֑ין וַֽיַּחֲנ֖וּ בְּדָפְקָֽה׃
13 ദൊഫ്ക്കയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִדָּפְקָ֑ה וַֽיַּחֲנ֖וּ בְּאָלֽוּשׁ׃
14 ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
וַיִּסְע֖וּ מֵאָל֑וּשׁ וַֽיַּחֲנוּ֙ בִּרְפִידִ֔ם וְלֹא־הָ֨יָה שָׁ֥ם מַ֛יִם לָעָ֖ם לִשְׁתֹּֽות׃
15 രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵרְפִידִ֑ם וַֽיַּחֲנ֖וּ בְּמִדְבַּ֥ר סִינָֽי׃
16 സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִמִּדְבַּ֣ר סִינָ֑י וַֽיַּחֲנ֖וּ בְּקִבְרֹ֥ת הַֽתַּאֲוָֽה׃
17 കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִקִּבְרֹ֣ת הַֽתַּאֲוָ֑ה וַֽיַּחֲנ֖וּ בַּחֲצֵרֹֽת׃
18 ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵחֲצֵרֹ֑ת וַֽיַּחֲנ֖וּ בְּרִתְמָֽה׃
19 രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵרִתְמָ֑ה וַֽיַּחֲנ֖וּ בְּרִמֹּ֥ן פָּֽרֶץ׃
20 രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵרִמֹּ֣ן פָּ֑רֶץ וַֽיַּחֲנ֖וּ בְּלִבְנָֽה׃
21 ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִלִּבְנָ֑ה וַֽיַּחֲנ֖וּ בְּרִסָּֽה׃
22 രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵרִסָּ֑ה וַֽיַּחֲנ֖וּ בִּקְהֵלָֽתָה׃
23 കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִקְּהֵלָ֑תָה וַֽיַּחֲנ֖וּ בְּהַר־שָֽׁפֶר׃
24 ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵֽהַר־שָׁ֑פֶר וַֽיַּחֲנ֖וּ בַּחֲרָדָֽה׃
25 ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵחֲרָדָ֑ה וַֽיַּחֲנ֖וּ בְּמַקְהֵלֹֽת׃
26 മകഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִמַּקְהֵלֹ֑ת וַֽיַּחֲנ֖וּ בְּתָֽחַת׃
27 തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִתָּ֑חַת וַֽיַּחֲנ֖וּ בְּתָֽרַח׃
28 താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִתָּ֑רַח וַֽיַּחֲנ֖וּ בְּמִתְקָֽה׃
29 മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִמִּתְקָ֑ה וַֽיַּחֲנ֖וּ בְּחַשְׁמֹנָֽה׃
30 ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵֽחַשְׁמֹנָ֑ה וַֽיַּחֲנ֖וּ בְּמֹסֵרֹֽות׃
31 മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִמֹּסֵרֹ֑ות וַֽיַּחֲנ֖וּ בִּבְנֵ֥י יַעֲקָֽן׃
32 ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִבְּנֵ֣י יַעֲקָ֑ן וַֽיַּחֲנ֖וּ בְּחֹ֥ר הַגִּדְגָּֽד׃
33 ഹോർ-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵחֹ֣ר הַגִּדְגָּ֑ד וַֽיַּחֲנ֖וּ בְּיָטְבָֽתָה׃
34 യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִיָּטְבָ֑תָה וַֽיַּחֲנ֖וּ בְּעַבְרֹנָֽה׃
35 അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵֽעַבְרֹנָ֑ה וַֽיַּחֲנ֖וּ בְּעֶצְיֹ֥ון גָּֽבֶר׃
36 എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
וַיִּסְע֖וּ מֵעֶצְיֹ֣ון גָּ֑בֶר וַיַּחֲנ֥וּ בְמִדְבַּר־צִ֖ן הִ֥וא קָדֵֽשׁ׃
37 അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപൎവ്വതത്തിങ്കൽ പാളയമിറങ്ങി.
וַיִּסְע֖וּ מִקָּדֵ֑שׁ וַֽיַּחֲנוּ֙ בְּהֹ֣ר הָהָ֔ר בִּקְצֵ֖ה אֶ֥רֶץ אֱדֹֽום׃
38 പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപൎവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
וַיַּעַל֩ אַהֲרֹ֨ן הַכֹּהֵ֜ן אֶל־הֹ֥ר הָהָ֛ר עַל־פִּ֥י יְהוָ֖ה וַיָּ֣מָת שָׁ֑ם בִּשְׁנַ֣ת הָֽאַרְבָּעִ֗ים לְצֵ֤את בְּנֵֽי־יִשְׂרָאֵל֙ מֵאֶ֣רֶץ מִצְרַ֔יִם בַּחֹ֥דֶשׁ הַחֲמִישִׁ֖י בְּאֶחָ֥ד לַחֹֽדֶשׁ׃
39 അഹരോൻ ഹോർപൎവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
וְאַהֲרֹ֔ן בֶּן־שָׁלֹ֧שׁ וְעֶשְׂרִ֛ים וּמְאַ֖ת שָׁנָ֑ה בְּמֹתֹ֖ו בְּהֹ֥ר הָהָֽר׃ ס
40 എന്നാൽ കനാൻദേശത്തു തെക്കു പാൎത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
וַיִּשְׁמַ֗ע הַֽכְּנַעֲנִי֙ מֶ֣לֶךְ עֲרָ֔ד וְהֽוּא־יֹשֵׁ֥ב בַּנֶּ֖גֶב בְּאֶ֣רֶץ כְּנָ֑עַן בְּבֹ֖א בְּנֵ֥י יִשְׂרָאֵֽל׃
41 ഹോർപൎവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵהֹ֣ר הָהָ֑ר וַֽיַּחֲנ֖וּ בְּצַלְמֹנָֽה׃
42 സല്മോനയിൽനിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִצַּלְמֹנָ֑ה וַֽיַּחֲנ֖וּ בְּפוּנֹֽן׃
43 പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִפּוּנֹ֑ן וַֽיַּחֲנ֖וּ בְּאֹבֹֽת׃
44 ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵאֹבֹ֑ת וַֽיַּחֲנ֛וּ בְּעִיֵּ֥י הָעֲבָרִ֖ים בִּגְב֥וּל מֹואָֽב׃
45 ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵעִיִּ֑ים וַֽיַּחֲנ֖וּ בְּדִיבֹ֥ן גָּֽד׃
46 ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
וַיִּסְע֖וּ מִדִּיבֹ֣ן גָּ֑ד וַֽיַּחֲנ֖וּ בְּעַלְמֹ֥ן דִּבְלָתָֽיְמָה׃
47 അല്മോദിബ്ളാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപൎവ്വതത്തിങ്കൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵעַלְמֹ֣ן דִּבְלָתָ֑יְמָה וַֽיַּחֲנ֛וּ בְּהָרֵ֥י הָעֲבָרִ֖ים לִפְנֵ֥י נְבֹֽו׃
48 അബാരീംപൎവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.
וַיִּסְע֖וּ מֵהָרֵ֣י הָעֲבָרִ֑ים וַֽיַּחֲנוּ֙ בְּעַֽרְבֹ֣ת מֹואָ֔ב עַ֖ל יַרְדֵּ֥ן יְרֵחֹֽו׃
49 യോൎദ്ദാന്നരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
וַיַּחֲנ֤וּ עַל־הַיַּרְדֵּן֙ מִבֵּ֣ית הַיְשִׁמֹ֔ת עַ֖ד אָבֵ֣ל הַשִּׁטִּ֑ים בְּעַֽרְבֹ֖ת מֹואָֽב׃ ס
50 യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:
וַיְדַבֵּ֧ר יְהוָ֛ה אֶל־מֹשֶׁ֖ה בְּעַֽרְבֹ֣ת מֹואָ֑ב עַל־יַרְדֵּ֥ן יְרֵחֹ֖ו לֵאמֹֽר׃
51 നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോൎദ്ദാന്നക്കരെ കനാൻദേശത്തേക്കു കടന്നശേഷം
דַּבֵּר֙ אֶל־בְּנֵ֣י יִשְׂרָאֵ֔ל וְאָמַרְתָּ֖ אֲלֵהֶ֑ם כִּ֥י אַתֶּ֛ם עֹבְרִ֥ים אֶת־הַיַּרְדֵּ֖ן אֶל־אֶ֥רֶץ כְּנָֽעַן׃
52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകൎത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
וְהֹ֨ורַשְׁתֶּ֜ם אֶת־כָּל־יֹשְׁבֵ֤י הָאָ֙רֶץ֙ מִפְּנֵיכֶ֔ם וְאִ֨בַּדְתֶּ֔ם אֵ֖ת כָּל־מַשְׂכִּיֹּתָ֑ם וְאֵ֨ת כָּל־צַלְמֵ֤י מַסֵּֽכֹתָם֙ תְּאַבֵּ֔דוּ וְאֵ֥ת כָּל־בָּמֹתָ֖ם תַּשְׁמִֽידוּ׃
53 നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാൎക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു.
וְהֹורַשְׁתֶּ֥ם אֶת־הָאָ֖רֶץ וִֽישַׁבְתֶּם־בָּ֑הּ כִּ֥י לָכֶ֛ם נָתַ֥תִּי אֶת־הָאָ֖רֶץ לָרֶ֥שֶׁת אֹתָֽהּ׃
54 നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവൎക്കു ഏറെയും കുറെയുള്ളവൎക്കു കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്കു അവകാശം ലഭിക്കേണം.
וְהִתְנַחַלְתֶּם֩ אֶת־הָאָ֨רֶץ בְּגֹורָ֜ל לְמִשְׁפְּחֹֽתֵיכֶ֗ם לָרַ֞ב תַּרְבּ֤וּ אֶת־נַחֲלָתֹו֙ וְלַמְעַט֙ תַּמְעִ֣יט אֶת־נַחֲלָתֹ֔ו אֶל֩ אֲשֶׁר־יֵ֨צֵא לֹ֥ו שָׁ֛מָּה הַגֹּורָ֖ל לֹ֣ו יִהְיֶ֑ה לְמַטֹּ֥ות אֲבֹתֵיכֶ֖ם תִּתְנֶחָֽלוּ׃
55 എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാൎശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാൎക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
וְאִם־לֹ֨א תֹורִ֜ישׁוּ אֶת־יֹשְׁבֵ֣י הָאָרֶץ֮ מִפְּנֵיכֶם֒ וְהָיָה֙ אֲשֶׁ֣ר תֹּותִ֣ירוּ מֵהֶ֔ם לְשִׂכִּים֙ בְּעֵ֣ינֵיכֶ֔ם וְלִצְנִינִ֖ם בְּצִדֵּיכֶ֑ם וְצָרֲר֣וּ אֶתְכֶ֔ם עַל־הָאָ֕רֶץ אֲשֶׁ֥ר אַתֶּ֖ם יֹשְׁבִ֥ים בָּֽהּ׃
56 അത്രയുമല്ല, ഞാൻ അവരോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
וְהָיָ֗ה כַּאֲשֶׁ֥ר דִּמִּ֛יתִי לַעֲשֹׂ֥ות לָהֶ֖ם אֽ͏ֶעֱשֶׂ֥ה לָכֶֽם׃ פ

< സംഖ്യാപുസ്തകം 33 >