< മത്തായി 20 >

1 സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലൎച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
སྭརྒརཱཛྱམ྄ ཨེཏཱདྲྀཤཱ ཀེནཙིད྄ གྲྀཧསྱེན སམཾ, ཡོ྅ཏིཔྲབྷཱཏེ ནིཛདྲཱཀྵཱཀྵེཏྲེ ཀྲྀཥཀཱན྄ ནིཡོཀྟུཾ གཏཝཱན྄།
2 വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
པཤྩཱཏ྄ ཏཻཿ སཱཀཾ དིནཻཀབྷྲྀཏིཾ མུདྲཱཙཏུརྠཱཾཤཾ ནིརཱུཔྱ ཏཱན྄ དྲཱཀྵཱཀྵེཏྲཾ པྲེརཡཱམཱས།
3 മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
ཨནནྟརཾ པྲཧརཻཀཝེལཱཡཱཾ གཏྭཱ ཧཊྚེ ཀཏིཔཡཱན྄ ནིཥྐརྨྨཀཱན྄ ཝིལོཀྱ ཏཱནཝདཏ྄,
4 നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
ཡཱུཡམཔི མམ དྲཱཀྵཱཀྵེཏྲཾ ཡཱཏ, ཡུཥྨབྷྱམཧཾ ཡོགྱབྷྲྀཏིཾ དཱསྱཱམི, ཏཏསྟེ ཝཝྲཛུཿ།
5 അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
པུནཤྩ ས དྭིཏཱིཡཏྲྀཏཱིཡཡོཿ པྲཧརཡོ རྦཧི རྒཏྭཱ ཏཐཻཝ ཀྲྀཏཝཱན྄།
6 പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
ཏཏོ དཎྜདྭཡཱཝཤིཥྚཱཡཱཾ ཝེལཱཡཱཾ བཧི རྒཏྭཱཔརཱན྄ ཀཏིཔཡཛནཱན྄ ནིཥྐརྨྨཀཱན྄ ཝིལོཀྱ པྲྀཥྚཝཱན྄, ཡཱུཡཾ ཀིམརྠམ྄ ཨཏྲ སཪྻྭཾ དིནཾ ནིཥྐརྨྨཱཎསྟིཥྛཐ?
7 ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
ཏེ པྲཏྱཝདན྄, ཨསྨཱན྄ ན ཀོཔི ཀརྨམཎི ནིཡུཾཀྟེ། ཏདཱནཱིཾ ས ཀཐིཏཝཱན྄, ཡཱུཡམཔི མམ དྲཱཀྵཱཀྵེཏྲཾ ཡཱཏ, ཏེན ཡོགྱཱཾ བྷྲྀཏིཾ ལཔྶྱཐ།
8 സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവൎക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
ཏདནནྟརཾ སནྡྷྱཱཡཱཾ སཏྱཱཾ སཨེཝ དྲཱཀྵཱཀྵེཏྲཔཏིརདྷྱཀྵཾ གདིཝཱན྄, ཀྲྀཥཀཱན྄ ཨཱཧཱུཡ ཤེཥཛནམཱརབྷྱ པྲཐམཾ ཡཱཝཏ྄ ཏེབྷྱོ བྷྲྀཏིཾ དེཧི།
9 അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
ཏེན ཡེ དཎྜདྭཡཱཝསྠིཏེ སམཱཡཱཏཱསྟེཥཱམ྄ ཨེཀཻཀོ ཛནོ མུདྲཱཙཏུརྠཱཾཤཾ པྲཱཔྣོཏ྄།
10 മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവൎക്കും ഓരോ വെള്ളിക്കാശു കിട്ടി.
ཏདཱནཱིཾ པྲཐམནིཡུཀྟཱ ཛནཱ ཨཱགཏྱཱནུམིཏཝནྟོ ཝཡམདྷིཀཾ པྲཔྶྱཱམཿ, ཀིནྟུ ཏཻརཔི མུདྲཱཙཏུརྠཱཾཤོ྅ལཱབྷི།
11 അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
ཏཏསྟེ ཏཾ གྲྀཧཱིཏྭཱ ཏེན ཀྵེཏྲཔཏིནཱ སཱཀཾ ཝཱགྱུདྡྷཾ ཀུཪྻྭནྟཿ ཀཐཡཱམཱསུཿ,
12 ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
ཝཡཾ ཀྲྀཏྶྣཾ དིནཾ ཏཱཔཀླེཤཽ སོཌྷཝནྟཿ, ཀིནྟུ པཤྩཱཏཱཡཱ སེ ཛནཱ དཎྜདྭཡམཱཏྲཾ པརིཤྲཱནྟཝནྟསྟེ྅སྨཱབྷིཿ སམཱནཱཾཤཱཿ ཀྲྀཏཱཿ།
13 അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
ཏཏཿ ས ཏེཥཱམེཀཾ པྲཏྱུཝཱཙ, ཧེ ཝཏྶ, མཡཱ ཏྭཱཾ པྲཏི ཀོཔྱནྱཱཡོ ན ཀྲྀཏཿ ཀིཾ ཏྭཡཱ མཏྶམཀྵཾ མུདྲཱཙཏུརྠཱཾཤོ ནཱངྒཱིཀྲྀཏཿ?
14 നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
ཏསྨཱཏ྄ ཏཝ ཡཏ྄ པྲཱཔྱཾ ཏདཱདཱཡ ཡཱཧི, ཏུབྷྱཾ ཡཏི, པཤྩཱཏཱིཡནིཡུཀྟལོཀཱཡཱཔི ཏཏི དཱཏུམིཙྪཱམི།
15 എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
སྭེཙྪཡཱ ནིཛདྲཝྱཝྱཝཧརཎཾ ཀིཾ མཡཱ ན ཀརྟྟཝྱཾ? མམ དཱཏྲྀཏྭཱཏ྄ ཏྭཡཱ ཀིམ྄ ཨཱིརྵྱཱདྲྀཥྚིཿ ཀྲིཡཏེ?
16 ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
ཨིཏྠམ྄ ཨགྲཱིཡལོཀཱཿ པཤྩཏཱིཡཱ བྷཝིཥྱནྟི, པཤྩཱཏཱིཡཛནཱཤྩགྲཱིཡཱ བྷཝིཥྱནྟི, ཨཧཱུཏཱ བཧཝཿ ཀིནྟྭལྤེ མནོབྷིལཥིཏཱཿ།
17 യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
ཏདནནྟརཾ ཡཱིཤུ ཪྻིརཱུཤཱལམྣགརཾ གཙྪན྄ མཱརྒམདྷྱེ ཤིཥྱཱན྄ ཨེཀཱནྟེ ཝབྷཱཥེ,
18 നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാൎക്കും ശാസ്ത്രിമാൎക്കും ഏല്പിക്കപ്പെടും;
པཤྱ ཝཡཾ ཡིརཱུཤཱལམྣགརཾ ཡཱམཿ, ཏཏྲ པྲདྷཱནཡཱཛཀཱདྷྱཱཔཀཱནཱཾ ཀརེཥུ མནུཥྱཔུཏྲཿ སམརྤིཥྱཏེ;
19 അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേല്ക്കും.
ཏེ ཙ ཏཾ ཧནྟུམཱཛྙཱཔྱ ཏིརསྐྲྀཏྱ ཝེཏྲེཎ པྲཧརྟྟུཾ ཀྲུཤེ དྷཱཏཡིཏུཉྩཱནྱདེཤཱིཡཱནཱཾ ཀརེཥུ སམརྤཡིཥྱནྟི, ཀིནྟུ ས ཏྲྀཏཱིཡདིཝསེ ཤྨཤཱནཱད྄ ཨུཏྠཱཔིཥྱཏེ།
20 അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
ཏདཱནཱིཾ སིཝདཱིཡསྱ ནཱརཱི སྭཔུཏྲཱཝཱདཱཡ ཡཱིཤོཿ སམཱིཔམ྄ ཨེཏྱ པྲཎམྱ ཀཉྩནཱནུགྲཧཾ ཏཾ ཡཡཱཙེ།
21 നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
ཏདཱ ཡཱིཤུསྟཱཾ པྲོཀྟཝཱན྄, ཏྭཾ ཀིཾ ཡཱཙསེ? ཏཏཿ སཱ བབྷཱཥེ, བྷཝཏོ རཱཛཏྭེ མམཱནཡོཿ སུཏཡོརེཀཾ བྷཝདྡཀྵིཎཔཱརྴྭེ དྭིཏཱིཡཾ ཝཱམཔཱརྴྭ ཨུཔཝེཥྚུམ྄ ཨཱཛྙཱཔཡཏུ།
22 അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.
ཡཱིཤུཿ པྲཏྱུཝཱཙ, ཡུཝཱབྷྱཱཾ ཡད྄ ཡཱཙྱཏེ, ཏནྣ བུདྷྱཏེ, ཨཧཾ ཡེན ཀཾསེན པཱསྱཱམི ཡུཝཱབྷྱཱཾ ཀིཾ ཏེན པཱཏུཾ ཤཀྱཏེ? ཨཧཉྩ ཡེན མཛྫེནེན མཛྫིཥྱེ, ཡུཝཱབྷྱཱཾ ཀིཾ ཏེན མཛྫཡིཏུཾ ཤཀྱཏེ? ཏེ ཛགདུཿ ཤཀྱཏེ།
23 അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.
ཏདཱ ས ཨུཀྟཝཱན྄, ཡུཝཱཾ མམ ཀཾསེནཱཝཤྱཾ པཱསྱཐཿ, མམ མཛྫནེན ཙ ཡུཝཱམཔི མཛྫིཥྱེཐེ, ཀིནྟུ ཡེཥཱཾ ཀྲྀཏེ མཏྟཱཏེན ནིརཱུཔིཏམ྄ ཨིདཾ ཏཱན྄ ཝིཧཱཡཱནྱཾ ཀམཔི མདྡཀྵིཎཔཱརྴྭེ ཝཱམཔཱརྴྭེ ཙ སམུཔཝེཤཡིཏུཾ མམཱདྷིཀཱརོ ནཱསྟི།
24 ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
ཨེཏཱཾ ཀཐཱཾ ཤྲུཏྭཱནྱེ དཤཤིཥྱཱསྟཽ བྷྲཱཏརཽ པྲཏི ཙུཀུཔུཿ།
25 യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കൎത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
ཀིནྟུ ཡཱིཤུཿ སྭསམཱིཔཾ ཏཱནཱཧཱུཡ ཛགཱད, ཨནྱདེཤཱིཡལོཀཱནཱཾ ནརཔཏཡསྟཱན྄ ཨདྷིཀུཪྻྭནྟི, ཡེ ཏུ མཧཱནྟསྟེ ཏཱན྄ ཤཱསཏི, ཨིཏི ཡཱུཡཾ ཛཱནཱིཐ།
26 നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
ཀིནྟུ ཡུཥྨཱཀཾ མདྷྱེ ན ཏཐཱ བྷཝེཏ྄, ཡུཥྨཱཀཾ ཡཿ ཀཤྩིཏ྄ མཧཱན྄ བུབྷཱུཥཏི, ས ཡུཥྨཱན྄ སེཝེཏ;
27 നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
ཡཤྩ ཡུཥྨཱཀཾ མདྷྱེ མུཁྱོ བུབྷཱུཥཏི, ས ཡུཥྨཱཀཾ དཱསོ བྷཝེཏ྄།
28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
ཨིཏྠཾ མནུཛཔུཏྲཿ སེཝྱོ བྷཝིཏུཾ ནཧི, ཀིནྟུ སེཝིཏུཾ བཧཱུནཱཾ པརིཏྲཱཎམཱུལྱཱརྠཾ སྭཔྲཱཎཱན྄ དཱཏུཉྩཱགཏཿ།
29 അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
ཨནནྟརཾ ཡིརཱིཧོནགརཱཏ྄ ཏེཥཱཾ བཧིརྒམནསམཡེ ཏསྱ པཤྩཱད྄ བཧཝོ ལོཀཱ ཝཝྲཛུཿ།
30 അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
ཨཔརཾ ཝརྟྨཔཱརྴྭ ཨུཔཝིཤནྟཽ དྭཱཝནྡྷཽ ཏེན མཱརྒེཎ ཡཱིཤོ རྒམནཾ ནིཤམྱ པྲོཙྩཻཿ ཀཐཡཱམཱསཏུཿ, ཧེ པྲབྷོ དཱཡཱུདཿ སནྟཱན, ཨཱཝཡོ རྡཡཱཾ ཝིདྷེཧི།
31 മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
ཏཏོ ལོཀཱཿ སཪྻྭེ ཏུཥྞཱིམྦྷཝཏམིཏྱུཀྟྭཱ ཏཽ ཏརྫཡཱམཱསུཿ; ཏཐཱཔི ཏཽ པུནརུཙྩཻཿ ཀཐཡཱམཱསཏུཿ ཧེ པྲབྷོ དཱཡཱུདཿ སནྟཱན, ཨཱཝཱཾ དཡསྭ།
32 യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
ཏདཱནཱིཾ ཡཱིཤུཿ སྠགིཏཿ སན྄ ཏཱཝཱཧཱུཡ བྷཱཥིཏཝཱན྄, ཡུཝཡོཿ ཀྲྀཏེ མཡཱ ཀིཾ ཀརྟྟཪྻྱཾ? ཡུཝཱཾ ཀིཾ ཀཱམཡེཐེ?
33 കൎത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
ཏདཱ ཏཱཝུཀྟཝནྟཽ, པྲབྷོ ནེཏྲཱཎི ནཽ པྲསནྣཱནི བྷཝེཡུཿ།
34 യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
ཏདཱནཱིཾ ཡཱིཤུསྟཽ པྲཏི པྲམནྣཿ སན྄ ཏཡོ རྣེཏྲཱཎི པསྤརྴ, ཏེནཻཝ ཏཽ སུཝཱིཀྵཱཉྩཀྲཱཏེ ཏཏྤཤྩཱཏ྄ ཛགྨུཏུཤྩ།

< മത്തായി 20 >