< മർക്കൊസ് 6 >

1 അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
Og han gikk ut derfra og kom til sitt hjemsted, og hans disipler fulgte ham.
2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീൎയ്യപ്രവൃത്തികളും എന്തു?
Og da sabbaten kom, begynte han å lære i synagogen. Og mange som hørte ham, var slått av forundring og sa: Hvorfra har han dette, og hvad er det for en visdom som er ham gitt? Og slike kraftige gjerninger som skjer ved hans hender!
3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
Er ikke dette tømmermannen, Marias sønn og bror til Jakob og Joses og Judas og Simon, og er ikke hans søstre her hos oss? Og de tok anstøt av ham.
4 യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാൎച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
Og Jesus sa til dem: En profet blir ikke foraktet annensteds enn på sitt hjemsted og blandt sine slektninger og i sitt hus.
5 ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.
Og han kunde ikke gjøre nogen kraftig gjerning der, undtagen at han la sine hender på nogen få syke og helbredet dem;
6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
og han undret sig over deres vantro. Og han gikk omkring i byene og lærte.
7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
Og han kalte de tolv til sig og begynte å sende dem ut, to og to, og gav dem makt over de urene ånder.
8 അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
Og han bød dem at de ikke skulde ta noget med på veien, uten bare en stav, ikke brød, ikke skreppe, ikke kobber i beltet,
9 രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.
men ha sko på, og ikke to kjortler.
10 നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാൎപ്പിൻ.
Og han sa til dem: Hvor I kommer inn i et hus, der skal I bli til I drar videre fra det sted.
11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവൎക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.
Og hvor de ikke tar imot eder og ikke hører på eder, der skal I gå ut fra det sted og ryste av støvet under eders føtter til et vidnesbyrd mot dem.
12 അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
Og de gikk ut og forkynte for folket at de skulde omvende sig,
13 വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
og de drev ut mange onde ånder og salvet mange syke med olje og helbredet dem.
14 ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
Og kong Herodes fikk høre om dette - for Jesu navn blev kjent vidt og bredt - og han sa: Døperen Johannes er opstanden fra de døde, og derfor er det disse krefter er virksomme i ham.
15 അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
Andre sa: Det er Elias; andre igjen sa: Det er en profet, som en av profetene.
16 അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
Men da Herodes hørte det, sa han: Johannes, som jeg lot halshugge, han er opstanden fra de døde.
17 ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാൎയ്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
For Herodes hadde selv sendt folk avsted og grepet Johannes og lagt ham i bånd og kastet ham i fengsel for Herodias' skyld, som var hans bror Filips hustru; for han hadde giftet sig med henne.
18 സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
Men Johannes hadde sagt til Herodes: Det er dig ikke tillatt å ha din brors hustru.
19 ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
Og Herodias bar hat til ham og vilde gjerne slå ham ihjel, men kunde ikke utvirke det.
20 യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
For Herodes fryktet Johannes, fordi han kjente ham som en rettferdig og hellig mann, og han holdt sin hånd over ham, og når han hørte ham, var han i tvil om mangt og meget, og han hørte ham gjerne.
21 എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
Så kom det en beleilig dag, da Herodes gjorde et gjestebud på sin fødselsdag for sine stormenn og krigshøvdingene og de fornemste i Galilea,
22 ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
og Herodias' datter kom inn og danset, og Herodes og de som satt til bords med ham, syntes om henne. Og kongen sa til piken: Be mig om hvad du vil, og jeg vil gi dig det!
23 എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
Og han svor henne til: Hvad du ber mig om, det vil jeg gi dig, om det så var halvdelen av mitt rike.
24 അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
Hun gikk da ut og sa til sin mor: Hvad skal jeg be om? Hun sa: Om døperen Johannes' hode.
25 ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
Og straks skyndte hun sig inn til kongen og bad ham og sa: Jeg vil at du straks skal gi mig døperen Johannes' hode på et fat.
26 രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
Og kongen blev meget bedrøvet; men for sine eders skyld og for deres skyld som satt til bords, vilde han ikke si nei til henne.
27 ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
Og straks sendte kongen en av sin livvakt avsted og bød ham hente hans hode.
28 അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
Han gikk da avsted og halshugget ham i fengslet, og kom med hans hode på et fat og gav det til piken, og piken gav det til sin mor.
29 അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.
Og da hans disipler hørte det, kom de og tok hans legeme og la det i en grav.
30 പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
Og apostlene samlet sig igjen hos Jesus, og fortalte ham alt det de hadde gjort og lært.
31 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവൎക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
Og han sa til dem: Kom nu I med mig avsides til et øde sted og hvil eder litt ut! For det var mange som gikk til og fra, og det blev ikke engang tid for dem til å få sig mat.
32 അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
Så drog de avsted i båten til et øde sted for sig selv.
33 അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവൎക്കു മുമ്പെ എത്തി.
Og folk så dem dra bort, og mange kjente dem; og fra alle byene løp de til fots dit og kom før dem.
34 അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
Og da han gikk i land, så han meget folk, og han ynkedes inderlig over dem; for de var lik får som ikke har hyrde; og han begynte å lære dem meget.
35 പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിൎജ്ജനപ്രദേശം അല്ലോ;
Og da det alt var sent på dagen, gikk hans disipler til ham og sa: Stedet er øde, og det er alt sent på dagen;
36 നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
la dem fare, så de kan gå bort i bygdene og byene heromkring og kjøpe sig noget å ete!
37 അവൻ അവരോടു: നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവൎക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
Men han svarte og sa til dem: Gi I dem å ete! Og de sa til ham: Skal vi gå bort og kjøpe brød for to hundre penninger og gi dem å ete?
38 അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
Men han sa til dem: Hvor mange brød har I? Gå bort og se efter! Og da de hadde sett efter, sa de: Fem, og to fisker.
39 പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
Og han bød dem å la alle sette sig ned i det grønne gress, lag ved lag.
40 അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Og de satte sig ned, hop ved hop, somme på hundre og somme på femti.
41 അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.
Og han tok de fem brød og de to fisker, så op mot himmelen og velsignet dem; og han brøt brødene og gav dem til disiplene, forat de skulde dele ut til folket, og de to fisker delte han imellem dem alle.
42 എല്ലാവരും തിന്നു തൃപ്തരായി.
Og de åt alle og blev mette;
43 കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
og de tok op tolv kurver fulle av stykker, og likeså av fiskene.
44 അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
Og de som hadde ett brødene, var fem tusen menn.
45 താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിൎബന്ധിച്ചു.
Og straks nødde han sine disipler til å gå i båten og fare i forveien over til hin side, til Betsaida, mens han selv sendte folket avsted.
46 അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാൎത്ഥിപ്പാൻ മലയിൽ പോയി.
Og da han skiltes fra dem, gikk han op i fjellet for å bede.
47 വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
Og da det var blitt aften, var båten midt på sjøen, og han var alene på land.
48 കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
Og da han så at de var i nød mens de rodde - for vinden var imot - kom han til dem ved den fjerde nattevakt, vandrende på sjøen, og han vilde gå forbi dem.
49 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
Men da de så ham vandre på sjøen, trodde de at det var et spøkelse, og de skrek;
50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈൎയ്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
for de så ham alle sammen og blev forferdet. Men han talte straks til dem og sa: Vær frimodige; det er mig, frykt ikke!
51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമൎന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചൎയ്യപ്പെട്ടു.
Og han steg inn i båten til dem, og vinden la sig; og de blev ute av sig selv av forundring.
52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
For de hadde ikke fått forstand av det som var skjedd med brødene; men deres hjerte var forherdet.
53 അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
Og da de hadde faret over, kom de til Gennesarets land og la til der.
54 അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
Og da de gikk ut av båten, kjente folket ham straks igjen,
55 ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
og de løp omkring i alt landet der, og de begynte å føre de syke omkring i sine senger dit hvor de hørte at han var.
56 ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവൎക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.
Og hvor han gikk inn i landsbyer eller byer eller gårder, der la de sine syke på torvene og bad ham at de måtte få røre, om det så bare var ved det ytterste av hans klædebon; og alle de som rørte ved ham, blev helbredet.

< മർക്കൊസ് 6 >