< മർക്കൊസ് 2 >

1 ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫൎന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
A po kilku dniach znowu przyszedł do Kafarnaum i usłyszano, że jest w domu.
2 ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
I zaraz zeszło się tak wielu [ludzi], że nie mogli się zmieścić nawet przed drzwiami. I głosił im słowo [Boże].
3 അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
Wtedy przyszli do niego, niosąc sparaliżowanego, a niosło go czterech [ludzi].
4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
A gdy nie mogli do niego podejść z powodu tłumu, odkryli dach [nad miejscem], gdzie był [Jezus], wyłamali go i spuścili na dół posłanie, na którym leżał sparaliżowany.
5 യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
A Jezus, widząc ich wiarę, powiedział do sparaliżowanego: Synu, twoje grzechy są ci przebaczone.
6 അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
A byli tam niektórzy z uczonych w Piśmie, siedząc i myśląc w swoich sercach:
7 ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
Czemu on mówi takie bluźnierstwa? Któż może przebaczać grzechy oprócz samego Boga?
8 ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
A zaraz Jezus, poznawszy w swym duchu, że tak myśleli, powiedział do nich: Czemuż tak myślicie w swoich sercach?
9 പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Cóż jest łatwiej – powiedzieć sparaliżowanemu: Przebaczone są ci grzechy, czy powiedzieć: Wstań, weź swoje posłanie i chodź?
10 എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:
Ale żebyście wiedzieli, że Syn Człowieczy ma na ziemi moc przebaczać grzechy – powiedział do sparaliżowanego:
11 എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Mówię ci: Wstań, weź swoje posłanie i idź do domu.
12 ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
A on natychmiast wstał, wziął swoje posłanie i wyszedł na oczach wszystkich, tak że wszyscy byli zdumieni i chwalili Boga, mówiąc: Nigdy nie widzieliśmy czegoś takiego.
13 അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
I wyszedł znów nad morze. I przychodził do niego cały lud, a on ich nauczał.
14 പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
A przechodząc, zobaczył Lewiego, [syna] Alfeusza, siedzącego w punkcie celnym, i powiedział do niego: Pójdź za mną. A on wstał i poszedł za nim.
15 അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
Kiedy Jezus siedział za stołem w jego domu, razem z Jezusem i jego uczniami siedziało wielu celników i grzeszników. Było ich bowiem wielu i chodzili za nim.
16 അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
A uczeni w Piśmie i faryzeusze, widząc, że je z celnikami i grzesznikami, mówili do jego uczniów: Cóż to [jest], że on je i pije z celnikami i grzesznikami?
17 യേശു അതു കേട്ടു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
A Jezus, usłyszawszy to, powiedział im: Nie zdrowi, lecz chorzy potrzebują lekarza. Nie przyszedłem wzywać do pokuty sprawiedliwych, ale grzeszników.
18 യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
A uczniowie Jana i faryzeuszy pościli. Przyszli więc i pytali go: Czemu uczniowie Jana i faryzeuszy poszczą, a twoi uczniowie nie poszczą?
19 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാൎക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവൎക്കു ഉപവസിപ്പാൻ കഴികയില്ല.
I odpowiedział im Jezus: Czy przyjaciele oblubieńca mogą pościć, gdy jest z nimi oblubieniec? Dopóki mają ze sobą oblubieńca, nie mogą pościć.
20 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും.
Lecz przyjdą dni, gdy oblubieniec zostanie od nich zabrany, a wtedy, w tych dniach, będą pościć.
21 പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേൎത്തു തുന്നുമാറില്ല; തുന്നിയാൽ ചേൎത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും.
Nikt nie przyszywa łaty z nowego sukna do starej szaty, inaczej nowa łata ujmuje [nieco] od starej [szaty] i rozdarcie staje się gorsze.
22 ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകൎന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകൎന്നു വെക്കേണ്ടതു.
Nikt też nie wlewa młodego wina do starych bukłaków, bo inaczej młode wino rozsadza bukłaki i wino wycieka, a bukłaki się psują. Lecz nowe wino należy wlewać do nowych bukłaków.
23 അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി.
A gdy Jezus szedł w szabat przez zboża, jego uczniowie zaczęli po drodze zrywać kłosy.
24 പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
Wtedy faryzeusze mówili do niego: Spójrz, czemu oni robią w szabat to, czego nie wolno [robić]?
25 അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവൎക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?
A on im odpowiedział: Nigdy nie czytaliście, co zrobił Dawid, gdy znalazł się w potrzebie i był głodny, on i ci, którzy z nim byli?
26 അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാൎക്കല്ലാതെ ആൎക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവൎക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
Jak wszedł do domu Bożego za Abiatara, najwyższego kapłana, i jadł chleby pokładne, których nie wolno było jeść nikomu oprócz kapłanów, i dał również tym, którzy z nim byli?
27 പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത്നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായതു;
Powiedział im także: Szabat został ustanowiony dla człowieka, a nie człowiek dla szabatu.
28 അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നു പറഞ്ഞു.
Dlatego Syn Człowieczy jest też Panem szabatu.

< മർക്കൊസ് 2 >