< ലൂക്കോസ് 5 >

1 അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
අනන්තරං යීශුරේකදා ගිනේෂරථ්දස්‍ය තීර උත්තිෂ්ඨති, තදා ලෝකා ඊශ්වරීයකථාං ශ්‍රෝතුං තදුපරි ප්‍රපතිතාඃ|
2 രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
තදානීං ස හ්දස්‍ය තීරසමීපේ නෞද්වයං දදර්ශ කිඤ්ච මත්ස්‍යෝපජීවිනෝ නාවං විහාය ජාලං ප්‍රක්‍ෂාලයන්ති|
3 ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
තතස්තයෝර්ද්වයෝ ර්මධ්‍යේ ශිමෝනෝ නාවමාරුහ්‍ය තීරාත් කිඤ්චිද්දූරං යාතුං තස්මින් විනයං කෘත්වා නෞකායාමුපවිශ්‍ය ලෝකාන් ප්‍රෝපදිෂ්ටවාන්|
4 സംസാരിച്ചു തീൎന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
පශ්චාත් තං ප්‍රස්තාවං සමාප්‍ය ස ශිමෝනං ව්‍යාජහාර, ගභීරං ජලං ගත්වා මත්ස්‍යාන් ධර්ත්තුං ජාලං නික්‍ෂිප|
5 അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
තතඃ ශිමෝන බභාෂේ, හේ ගුරෝ යද්‍යපි වයං කෘත්ස්නාං යාමිනීං පරිශ්‍රම්‍ය මත්ස්‍යෛකමපි න ප්‍රාප්තාස්තථාපි භවතෝ නිදේශතෝ ජාලං ක්‍ෂිපාමඃ|
6 അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
අථ ජාලේ ක්‍ෂිප්තේ බහුමත්ස්‍යපතනාද් ආනායඃ ප්‍රච්ඡින්නඃ|
7 അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
තස්මාද් උපකර්ත්තුම් අන්‍යනෞස්ථාන් සඞ්ගින ආයාතුම් ඉඞ්ගිතේන සමාහ්වයන් තතස්ත ආගත්‍ය මත්ස්‍යෛ ර්නෞද්වයං ප්‍රපූරයාමාසු ර‍්‍යෛ ර්නෞද්වයං ප්‍රමග්නම්|
8 ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കൎത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
තදා ශිමෝන්පිතරස්තද් විලෝක්‍ය යීශෝශ්චරණයෝඃ පතිත්වා, හේ ප්‍රභෝහං පාපී නරෝ මම නිකටාද් භවාන් යාතු, ඉති කථිතවාන්|
9 അവൎക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവൎക്കു എല്ലാവൎക്കും സംഭ്രമം പിടിച്ചിരുന്നു.
යතෝ ජාලේ පතිතානාං මත්ස්‍යානාං යූථාත් ශිමෝන් තත්සඞ්ගිනශ්ච චමත්කෘතවන්තඃ; ශිමෝනඃ සහකාරිණෞ සිවදේඃ පුත්‍රෞ යාකූබ් යෝහන් චේමෞ තාදෘශෞ බභූවතුඃ|
10 ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
තදා යීශුඃ ශිමෝනං ජගාද මා භෛෂීරද්‍යාරභ්‍ය ත්වං මනුෂ්‍යධරෝ භවිෂ්‍යසි|
11 പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
අනන්තරං සර්ව්වාසු නෞසු තීරම් ආනීතාසු තේ සර්ව්වාන් පරිත්‍යජ්‍ය තස්‍ය පශ්චාද්ගාමිනෝ බභූවුඃ|
12 അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കൎത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
තතඃ පරං යීශෞ කස්මිංශ්චිත් පුරේ තිෂ්ඨති ජන ඒකඃ සර්ව්වාඞ්ගකුෂ්ඨස්තං විලෝක්‍ය තස්‍ය සමීපේ න්‍යුබ්ජඃ පතිත්වා සවිනයං වක්තුමාරේභේ, හේ ප්‍රභෝ යදි භවානිච්ඡති තර්හි මාං පරිෂ්කර්ත්තුං ශක්නෝති|
13 യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
තදානීං ස පාණිං ප්‍රසාර‍්‍ය්‍ය තදඞ්ගං ස්පෘශන් බභාෂේ ත්වං පරිෂ්ක්‍රියස්වේති මමේච්ඡාස්ති තතස්තත්ක්‍ෂණං ස කුෂ්ඨාත් මුක්තඃ|
14 അവൻ അവനോടു: ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവൎക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അൎപ്പിക്ക എന്നു അവനോടു കല്പിച്ചു.
පශ්චාත් ස තමාඥාපයාමාස කථාමිමාං කස්මෛචිද් අකථයිත්වා යාජකස්‍ය සමීපඤ්ච ගත්වා ස්වං දර්ශය, ලෝකේභ්‍යෝ නිජපරිෂ්කෘතත්වස්‍ය ප්‍රමාණදානාය මූසාඥානුසාරේණ ද්‍රව්‍යමුත්මෘජස්ව ච|
15 എന്നാൽ അവനെക്കുറിച്ചുള്ള വൎത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൌഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
තථාපි යීශෝඃ සුඛ්‍යාති ර්බහු ව්‍යාප්තුමාරේභේ කිඤ්ච තස්‍ය කථාං ශ්‍රෝතුං ස්වීයරෝගේභ්‍යෝ මෝක්තුඤ්ච ලෝකා ආජග්මුඃ|
16 അവനോ നിൎജ്ജനദേശത്തു വാങ്ങിപ്പോയി പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
අථ ස ප්‍රාන්තරං ගත්වා ප්‍රාර්ථයාඤ්චක්‍රේ|
17 അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കൎത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
අපරඤ්ච ඒකදා යීශුරුපදිශති, ඒතර්හි ගාලීල්‍යිහූදාප්‍රදේශයෝඃ සර්ව්වනගරේභ්‍යෝ යිරූශාලමශ්ච කියන්තඃ ඵිරූශිලෝකා ව්‍යවස්ථාපකාශ්ච සමාගත්‍ය තදන්තිකේ සමුපවිවිශුඃ, තස්මින් කාලේ ලෝකානාමාරෝග්‍යකාරණාත් ප්‍රභෝඃ ප්‍රභාවඃ ප්‍රචකාශේ|
18 അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
පශ්චාත් කියන්තෝ ලෝකා ඒකං පක්‍ෂාඝාතිනං ඛට්වායාං නිධාය යීශෝඃ සමීපමානේතුං සම්මුඛේ ස්ථාපයිතුඤ්ච ව්‍යාප්‍රියන්ත|
19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
කින්තු බහුජනනිවහසම්වාධාත් න ශක්නුවන්තෝ ගෘහෝපරි ගත්වා ගෘහපෘෂ්ඨං ඛනිත්වා තං පක්‍ෂාඝාතිනං සඛට්වං ගෘහමධ්‍යේ යීශෝඃ සම්මුඛේ (අ)වරෝහයාමාසුඃ|
20 അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
තදා යීශුස්තේෂාම් ඊදෘශං විශ්වාසං විලෝක්‍ය තං පක්‍ෂාඝාතිනං ව්‍යාජහාර, හේ මානව තව පාපමක්‍ෂම්‍යත|
21 ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
තස්මාද් අධ්‍යාපකාඃ ඵිරූශිනශ්ච චිත්තෛරිත්ථං ප්‍රචින්තිතවන්තඃ, ඒෂ ජන ඊශ්වරං නින්දති කෝයං? කේවලමීශ්වරං විනා පාපං ක්‍ෂන්තුං කඃ ශක්නෝති?
22 യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
තදා යීශුස්තේෂාම් ඉත්ථං චින්තනං විදිත්වා තේභ්‍යෝකථයද් යූයං මනෝභිඃ කුතෝ විතර්කයථ?
23 നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
තව පාපක්‍ෂමා ජාතා යද්වා ත්වමුත්ථාය ව්‍රජ ඒතයෝ ර්මධ්‍යේ කා කථා සුකථ්‍යා?
24 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
කින්තු පෘථිව්‍යාං පාපං ක්‍ෂන්තුං මානවසුතස්‍ය සාමර්ථ්‍යමස්තීති යථා යූයං ඥාතුං ශක්නුථ තදර්ථං (ස තං පක්‍ෂාඝාතිනං ජගාද) උත්තිෂ්ඨ ස්වශය්‍යාං ගෘහීත්වා ගෘහං යාහීති ත්වාමාදිශාමි|
25 ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
තස්මාත් ස තත්ක්‍ෂණම් උත්ථාය සර්ව්වේෂාං සාක්‍ෂාත් නිජශයනීයං ගෘහීත්වා ඊශ්වරං ධන්‍යං වදන් නිජනිවේශනං යයෞ|
26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂൎവ്വ കാൎയ്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
තස්මාත් සර්ව්වේ විස්මය ප්‍රාප්තා මනඃසු භීතාශ්ච වයමද්‍යාසම්භවකාර‍්‍ය්‍යාණ්‍යදර්ශාම ඉත්‍යුක්ත්වා පරමේශ්වරං ධන්‍යං ප්‍රෝදිතාඃ|
27 അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
තතඃ පරං බහිර්ගච්ඡන් කරසඤ්චයස්ථානේ ලේවිනාමානං කරසඤ්චායකං දෘෂ්ට්වා යීශුස්තමභිදධේ මම පශ්චාදේහි|
28 അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
තස්මාත් ස තත්ක්‍ෂණාත් සර්ව්වං පරිත්‍යජ්‍ය තස්‍ය පශ්චාදියාය|
29 ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
අනන්තරං ලේවි ර්නිජගෘහේ තදර්ථං මහාභෝජ්‍යං චකාර, තදා තෛඃ සහානේකේ කරසඤ්චායිනස්තදන්‍යලෝකාශ්ච භෝක්තුමුපවිවිශුඃ|
30 പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
තස්මාත් කාරණාත් චණ්ඩාලානාං පාපිලෝකානාඤ්ච සඞ්ගේ යූයං කුතෝ භංග්ධ්වේ පිවථ චේති කථාං කථයිත්වා ඵිරූශිනෝ(අ)ධ්‍යාපකාශ්ච තස්‍ය ශිෂ්‍යෛඃ සහ වාග්‍යුද්ධං කර්ත්තුමාරේභිරේ|
31 യേശു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
තස්මාද් යීශුස්තාන් ප්‍රත්‍යවෝචද් අරෝගලෝකානාං චිකිත්සකේන ප්‍රයෝජනං නාස්ති කින්තු සරෝගාණාමේව|
32 ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
අහං ධාර්ම්මිකාන් ආහ්වාතුං නාගතෝස්මි කින්තු මනඃ පරාවර්ත්තයිතුං පාපින ඒව|
33 അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാൎത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
තතස්තේ ප්‍රෝචුඃ, යෝහනඃ ඵිරූශිනාඤ්ච ශිෂ්‍යා වාරංවාරම් උපවසන්ති ප්‍රාර්ථයන්තේ ච කින්තු තව ශිෂ්‍යාඃ කුතෝ භුඤ්ජතේ පිවන්ති ච?
34 യേശു അവരോടു: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
තදා ස තානාචඛ්‍යෞ වරේ සඞ්ගේ තිෂ්ඨති වරස්‍ය සඛිගණං කිමුපවාසයිතුං ශක්නුථ?
35 മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.
කින්තු යදා තේෂාං නිකටාද් වරෝ නේෂ්‍යතේ තදා තේ සමුපවත්ස්‍යන්ති|
36 ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേൎത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
සෝපරමපි දෘෂ්ටාන්තං කථයාම්බභූව පුරාතනවස්ත්‍රේ කෝපි නුතනවස්ත්‍රං න සීව්‍යති යතස්තේන සේවනේන ජීර්ණවස්ත්‍රං ඡිද්‍යතේ, නූතනපුරාතනවස්ත්‍රයෝ ර්මේලඤ්ච න භවති|
37 ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകൎന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
පුරාතන්‍යාං කුත්වාං කෝපි නුතනං ද්‍රාක්‍ෂාරසං න නිදධාති, යතෝ නවීනද්‍රාක්‍ෂාරසස්‍ය තේජසා පුරාතනී කුතූ ර්විදීර‍්‍ය්‍යතේ තතෝ ද්‍රාක්‍ෂාරසඃ පතති කුතූශ්ච නශ්‍යති|
38 പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകൎന്നുവെക്കേണ്ടതു.
තතෝ හේතෝ ර්නූතන්‍යාං කුත්වාං නවීනද්‍රාක්‍ෂාරසඃ නිධාතව්‍යස්තේනෝභයස්‍ය රක්‍ෂා භවති|
39 പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
අපරඤ්ච පුරාතනං ද්‍රාක්‍ෂාරසං පීත්වා කෝපි නූතනං න වාඤ්ඡති, යතඃ ස වක්ති නූතනාත් පුරාතනම් ප්‍රශස්තම්|

< ലൂക്കോസ് 5 >