< ലൂക്കോസ് 22 >

1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
בהתקרב חג הפסח חיפשו ראשי הכוהנים והסופרים דרך להיפטר מישוע בלי לעורר מהומות בעם – דבר שפחדו ממנו מאוד.
2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
3 എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാൎയ്യോത്തായൂദയിൽ സാത്താൻ കടന്നു:
אז נכנס השטן ביהודה איש קריות, שהיה אחד משנים־עשר תלמידי ישוע.
4 അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവൎക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
יהודה הלך אל ראשי הכוהנים ואל מפקדי משמר בית־המקדש כדי להתייעץ איתם כיצד להסגיר את ישוע לידיהם.
5 അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
ראשי הכוהנים ומפקדי משמר בית־המקדש שמחו מאוד על העזרה שהציע להם יהודה, והבטיחו לו כסף.
6 അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
מאותה עת חיפש יהודה הזדמנות להסגיר את ישוע לידיהם, כשלא יהיה בחברת אנשים רבים.
7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
בהגיע חג הפסח, ביום שבו מקריבים זבח,
8 അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
שלח ישוע את פטרוס ויוחנן להכין את הסדר.
9 ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
”היכן אתה רוצה שנכין את הסעודה?“שאלו את ישוע.
10 നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
”בכניסה לירושלים תפגשו אדם נושא כד מים“, השיב ישוע.”לכו אחריו, היכנסו אל הבית שאליו יכנס
11 ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
ואמרו לבעל הבית:’רבנו ביקש שתראה לנו את חדר האורחים אשר הכנת לו ולתלמידיו בשביל הסדר‘.
12 അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു.
הוא יוביל אתכם אל הקומה השנייה ויראה לכם חדר גדול שהכין למעננו. שם תכינו את הסעודה.“
13 അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
פטרוס ויוחנן הלכו העירה; הכול התרחש בדיוק כפי שאמר ישוע, והם הכינו את הסדר.
14 സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
מאוחר יותר הגיעו ישוע ושאר התלמידים, וכשהגיעה השעה התיישבו כולם סביב השולחן.
15 അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
”נכספתי לאכול עמכם את סעודת הפסח לפני שאתייסר“, פתח ישוע ואמר:
16 അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
”אני אומר לכם ששוב לא אוכל את סעודת הפסח, עד אשר תתקיים במלוא משמעותה במלכות האלוהים.“
17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
לאחר מכן לקח ישוע כוס יין, ברך ואמר:”קחו את היין ושתו ממנו כולכם.
18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
”דעו לכם ששוב לא אשתה יין עד אשר תבוא מלכות האלוהים.“
19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
לאחר מכן הוא לקח כיכר לחם (מצה), הודה לאלוהים עליו, פרס את הלחם לפרוסות, נתן לתלמידיו ואמר:”זהו גופי הניתן בעדכם. עשו זאת לזיכרוני.“
20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
בתום הסעודה הגיש להם ישוע עוד כוס יין ואמר:”כוס זאת מסמלת את הברית החדשה בין אלוהים לביניכם – ברית שנחתמה בדמי.
21 എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
אולם ליד השולחן יושב האיש שיסגיר אותי.
22 നിൎണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
בן־האדם הולך למות כפי שנגזר עליו, אולם אני אומר לכם: אוי לו לאיש שיסגיר אותו!“
23 ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
התלמידים החלו לשאול זה את זה מי מהם עלול לעשות מעשה נורא שכזה.
24 തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തൎക്കവും അവരുടെ ഇടയിൽ ഉണ്ടായി.
בין התלמידים התעורר ויכוח: מי מהם החשוב ביותר.
25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
אמר להם ישוע:”בעולמנו רודים המלכים והשליטים בנתיניהם, ובכל זאת אלה נחשבים לדורשים בטוב נתיניהם.
26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
אולם אצלכם המצב שונה; מי שמרבה לשרת אתכם הוא יהיה הגדול מביניכם, והמנהיג יהיה משרת.
27 ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
ומי נחשב גדול, מי שיושב בשולחן או מי שמשרת את מי שבשולחן? כמובן שהיושב בשולחן. ואילו אני ביניכם כמשרת.
28 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
”מאחר ששמרתם לי אמונים על־אף הצרות והקשיים,
29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
ומאחר שאבי הנחיל לי מלכות, הריני מעניק לכם בזאת את הזכות
30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
לאכול ולשתות על שולחני במלכותי, ולשבת על כסאות לשפוט את שנים־עשר שבטי ישראל.“
31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
”שמעון, שמעון, “המשיך האדון,”השטן דורש את כולכם, לסנן אתכם כמו חיטה.
32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
אבל התפללתי בעדך שלא תאבד את אמונתך. לאחר שתחזור בתשובה חזק את אחיך.“
33 അവൻ അവനോടു: കൎത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
”אדוני, “קרא שמעון פטרוס,”אני מוכן ללכת איתך לבית־הסוהר ואף למות איתך!“
34 അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
אולם ישוע ענה:”פטרוס, אני אומר לך שעוד היום, לפני קריאת התרנגול, תתכחש לי שלוש פעמים ותאמר שאינך מכיר אותי כלל.
35 പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
”כאשר שלחתי אתכם לבשר את הבשורה בלי כסף, בלי תרמיל ובלי נעליים האם חסרתם משהו?“המשיך ישוע.”לא חסר לנו דבר“, השיבו.
36 അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
”אבל עכשיו, “אמר להם ישוע,”למי שיש כסף ותרמיל שייקח אותם איתו; ולמי שאין חרב – שימכור את מעילו ויקנה אחת.
37 അവനെ അധൎമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
כי הגיע המועד שתתקיים הנבואה הכתובה עלי:’הוא נימנה בין פושעים‘. כן, כל מה שכתבו עלי הנביאים יתקיים במלואו.“
38 കൎത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.
”אדון, “קראו התלמידים,”יש לנו כאן שתי חרבות.“”אלה מספיקות לכם“, השיב ישוע.
39 പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
לאחר מכן יצא ישוע מהעיר והלך אל הר הזיתים, כמנהגו מדי יום, והתלמידים הלכו בעקבותיו.
40 ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
בהגיעו אל המקום אמר ישוע לתלמידיו:”התפללו שלא תבואו לידי ניסיון.“
41 താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
ישוע התרחק מתלמידיו מרחק־מה, כרע על ברכיו והתפלל:
42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
”אבי, אם יש ברצונך, אנא, הרחק ממני את כוס הייסורים. אולם אני רוצה שייעשה רצונך ולא רצוני!“
43 അവനെ ശക്തിപ്പെടുത്തുവാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
לאחר מכן נגלה אליו מלאך מן השמים וחיזק אותו.
44 പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
בגלל סבלו הרב הוא התפלל בדבקות רבה, וזיעתו נפלה על הארץ כטיפות דם גדולות.
45 അവൻ പ്രാൎത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
כאשר סיים ישוע את תפילתו וחזר אל תלמידיו, מצא אותם ישנים מרוב צער ועייפות.
46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
”מדוע אתם ישנים?“שאל ישוע.”קומו והתפללו שלא תבואו לידי ניסיון.“
47 അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവൎക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
בעודו מדבר התקרב אליו קהל גדול של אנשים ובראשם צעד יהודה, שהיה אחד מתלמידיו. יהודה קרב אל ישוע כדי לנשקו,
48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
אולם ישוע אמר לו:”יהודה, האם בנשיקה אתה עומד להסגיר את בן־האדם?“
49 സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കൎത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
כשראו התלמידים את העומד להתרחש שאלו את ישוע:”אדון, אתה רוצה שנכה אותם בחרבות שלנו?“
50 അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
ואחד מהם קיצץ את אוזנו הימנית של עבד הכוהן הגדול.
51 അപ്പോൾ യേശു; ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
ישוע עצר בעדם ואמר:”הניחו להם לעשות את שלהם.“לאחר מכן נגע באוזנו של העבד וריפא אותה.
52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
ישוע פנה אל ראשי הכוהנים, מפקדי משמר בית־המקדש והזקנים שבאו לאסרו:”מדוע אתם באים אלי בחרבות ובמקלות, האם אני גנב או שודד?
53 ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
מדוע לא אסרתם אותי בבית־המקדש? הרי הייתי שם כל יום. אבל זוהי שעתכם, ושעת שלטון החושך.“
54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
הם אסרו את ישוע והובילוהו אל בית הכוהן הגדול. פטרוס הלך אחריהם במרחק־מה,
55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
אולם הצטרף אליהם כשהדליקו מדורה בחצר והתיישבו סביבה.
56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
משרתת אחת הבחינה בפטרוס לאור המדורה. היא נעצה בו מבט וקראה:”האיש הזה היה עם ישוע!“
57 അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
פטרוס הכחיש בתוקף את דבריה:”אישה, איני מכיר אותו כלל!“
58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
כעבור זמן קצר הבחין מישהו אחר בפטרוס.”אתה ודאי אחד מהם!“אמר.”מה פתאום, “הכחיש פטרוס,”אינני אחד מהם!“
59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കൎഷിച്ചു പറഞ്ഞു.
כעבור שעה בערך העיר אדם נוסף:”אין לי ספק שהאיש הזה היה עם ישוע, כי שניהם מהגליל.“
60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
פטרוס הכחיש שוב:”בן־אדם, איני יודע על מה אתה מדבר!“לפני שסיים פטרוס את דבריו נשמעה קריאת התרנגול.
61 അപ്പോൾ കൎത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓൎത്തു
באותו רגע פנה ישוע והביט בעיניו של פטרוס. אז נזכר פטרוס בדברי האדון:”לפני קריאת התרנגול תתכחש לי שלוש פעמים.“
62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
הוא יצא מהחצר ומירר בבכי.
63 യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
החיילים שהופקדו על שמירת ישוע לעגו לו, הכו אותו והתעללו בו.
64 പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
הם קשרו את עיניו, הכו אותו באגרופים וקראו בלעג:”נביא שכמוך, נחש מי הכה אותך?“
65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
הם המשיכו לקלל ולהעליב אותו.
66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
למחרת בבוקר הובא ישוע לפני חברי הסנהדרין, ראשי הכוהנים, הסופרים וזקני העם.
67 അവൻ അവരോടു: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
”האם אתה באמת המשיח?“שאלו אותו. אך ישוע השיב:”אם אגיד לכם, לא תאמינו לי,
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
ואם אשאל אתכם שאלות לא תשיבו לי.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
אולם עוד מעט בן־האדם ישב לימין גבורת האלוהים.“
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
”אם כך, בן־אלוהים אתה?“”אתם אמרתם שאני הוא“השיב ישוע.
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
”איננו זקוקים לעדויות נוספות!“הם קראו.”במו אוזנינו שמענו אותו אומר דברים אלה!“

< ലൂക്കോസ് 22 >