< ലേവ്യപുസ്തകം 26 >

1 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Nie czyńcie sobie bożków ani rzeźbionego posągu ani nie stawiajcie stel, ani kamiennych rzeźb w waszej ziemi, by im oddawać pokłon, bo ja jestem PAN, wasz Bóg.
2 നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
Będziecie zachowywać moje szabaty i czcić moją świątynię. Ja jestem PAN.
3 എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ
Jeśli będziecie postępować według moich ustaw i przestrzegać moich przykazań, i wykonywać je;
4 ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
To ześlę wam deszcze we właściwym czasie i ziemia wyda swój plon, i drzewa polne wydadzą swój owoc;
5 നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിൎഭയം വസിക്കും.
Młocka będzie trwać do winobrania, a winobranie do siewu; będziecie jeść swój chleb do syta i mieszkać bezpiecznie w swojej ziemi.
6 ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
Udzielę ziemi pokoju, położycie się i nikt was nie będzie straszył. Usunę z ziemi groźne zwierzę i miecz nie przejdzie przez waszą ziemię.
7 നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
Będziecie ścigać waszych wrogów i upadną przed wami od miecza.
8 നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
Pięciu z was będzie ścigać stu, a stu z was będzie ścigać dziesięć tysięcy. I wasi wrogowie padną przed wami od miecza.
9 ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.
Zwrócę się bowiem ku wam i rozplenię was, rozmnożę was i utwierdzę moje przymierze z wami.
10 നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.
I będziecie jedli [zboże] z poprzednich zbiorów, potem wyniesiecie stare, gdy nastaną nowe.
11 ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
Umieszczę też mój przybytek wśród was i moja dusza nie obrzydzi was sobie.
12 ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.
I będę przechadzał się wśród was, i będę waszym Bogiem, a wy będziecie moim ludem.
13 നിങ്ങൾ മിസ്രയീമ്യൎക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിൎന്നു നടക്കുമാറാക്കിയിരിക്കുന്നു.
Ja jestem PAN, wasz Bóg, który wyprowadził was z ziemi Egiptu, abyście już nie byli ich niewolnikami; i połamałem więzy waszego jarzma, abyście chodzili wyprostowani.
14 എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും
Jeśli jednak nie posłuchacie mnie i nie wykonacie wszystkich tych przykazań;
15 എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ
I jeśli wzgardzicie moimi ustawami, i wasza dusza będzie się brzydzić moimi sądami, tak że nie wykonacie wszystkich moich przykazań i złamiecie moje przymierze;
16 ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.
To i ja z wami tak postąpię: Dotknę was przerażeniem, wycieńczeniem i gorączką, które wyniszczą wam oczy i napełnią wasze dusze boleścią. Na próżno będziecie siać wasze ziarno, bo zjedzą je wasi wrogowie;
17 ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
I zwrócę moje oblicze przeciwko wam, i zostaniecie pobici przez waszych wrogów. Ci, którzy was nienawidzą, będą panować nad wami i będziecie uciekali, choć nikt was nie będzie ścigać.
18 ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
A jeśli mimo to nie posłuchacie mnie, będę karał was siedem razy więcej za wasze grzechy;
19 ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.
Złamię pychę waszej potęgi i niebo nad wami uczynię jak z żelaza, a waszą ziemię jak z miedzi;
20 നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
I wasza praca będzie szła na próżno, bo wasza ziemia nie wyda swego plonu, a drzewa ziemi nie wydadzą swego owocu.
21 നിങ്ങൾ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേൽ വരുത്തും.
A jeśli będziecie postępować na przekór mnie i nie zechcecie mnie słuchać, to przydam wam siedem razy więcej plag za wasze grzechy.
22 ഞാൻ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ പാഴായി കിടക്കും.
Ześlę też na was dzikie zwierzęta, które was osierocą, wyniszczą wasze bydło i zmniejszą waszą liczbę, tak że opustoszeją wasze drogi.
23 ഇവയാലും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ
A jeśli przez to nie poprawicie się, ale będziecie postępować na przekór mnie;
24 ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
To i ja postąpię na przekór wam i będę was karał siedmiokrotnie za wasze grzechy;
25 എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയക്കയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.
I sprowadzę na was miecz, który pomści [złamane] przymierze; [gdy] zbierzecie się w swych miastach, wtedy ześlę zarazę pomiędzy was i będziecie wydani w ręce wroga.
26 ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
A gdy złamię podporę waszego chleba, dziesięć kobiet będzie piec wasz chleb w jednym piecu i będą wam wydzielać wasz chleb na wagę; będziecie jeść, lecz się nie nasycicie.
27 ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ
A jeśli mimo to nie posłuchacie mnie, ale będziecie postępować na przekór mnie;
28 ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
To ja też postąpię na przekór wam z gniewem; też będę was karać siedmiokrotnie za wasze grzechy.
29 നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
I będziecie jeść ciało waszych synów i ciało waszych córek.
30 ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂൎയ്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.
Zniszczę wasze wyżyny, zburzę wasze posągi i rzucę wasze szczątki na szczątki waszych bożków, a moja dusza będzie się wami brzydzić.
31 ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാൻ മണക്കുകയില്ല.
I zamienię wasze miasta w ruiny, i zburzę wasze świątynie, i więcej nie przyjmę waszych wdzięcznych wonności.
32 ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചൎയ്യപ്പെടും.
I spustoszę ziemię tak, że zdumieją się nad nią wasi wrogowie, którzy w niej mieszkają.
33 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
A was rozproszę między narodami i dobędę miecz za wami; wasza ziemia będzie spustoszona i wasze miasta zburzone.
34 അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.
Wtedy ziemia ucieszy się swoimi szabatami przez wszystkie dni swojego spustoszenia, a wy będziecie w ziemi waszych wrogów. Wtedy ziemia odpocznie i ucieszy się swoimi szabatami.
35 നിങ്ങൾ അവിടെ പാൎത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
Przez wszystkie dni swojego spustoszenia będzie odpoczywać, gdyż nie odpoczywała w czasie waszych szabatów, kiedy w niej mieszkaliście.
36 ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്റെ മുമ്പിൽനിന്നു ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
A tym, którzy z was pozostaną, ześlę do ich serc lękliwość w ziemiach ich wrogów, tak że będzie ich ścigać szelest opadającego liścia i będą uciekać [jak] przed mieczem, i będą padać, chociaż nikt nie będzie ich ścigać.
37 ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്നു എന്നപോലെ ഓടി ഒരുത്തന്റെ മേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല.
I padną jeden na drugiego jakby od miecza, choć nikt ich nie będzie ścigać. Nie będziecie mogli się ostać przed waszymi wrogami.
38 നിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
Zginiecie wśród narodów i pożre was ziemia waszych wrogów.
39 നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടെ ക്ഷയിച്ചുപോകും.
A ci z was, którzy zostaną, zgniją z powodu swojej nieprawości w ziemi swoich wrogów; także z powodu nieprawości swoich ojców zgniją wraz z nimi.
40 അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ടു
Ale jeśli wyznają swoją nieprawość i nieprawość swoich ojców oraz przewinienie, którymi wystąpili przeciwko mnie, oraz to, że postępowali na przekór mnie;
41 ഞാനും അവൎക്കു വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ
I że ja postępowałem na przekór im, i wprowadziłem ich do ziemi ich wrogów; jeśli wtedy ukorzą się ich nieobrzezane serca i będą znosić [karę za] swoje nieprawości;
42 ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓൎക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓൎക്കും; ദേശത്തെയും ഞാൻ ഓൎക്കും.
Wtedy wspomnę na moje przymierze z Jakubem i na moje przymierze z Izaakiem, wspomnę też na moje przymierze z Abrahamem, wspomnę i na tę ziemię.
43 അവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവൎക്കു എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
A ziemia będzie przez nich opuszczona i ucieszy się swoimi szabatami, gdy będzie spustoszona z ich powodu. Będą cierpliwie nosić [karę za] swoją nieprawość, ponieważ wzgardzili moimi sądami i ich dusza obrzydziła sobie moje ustawy.
44 എങ്കിലും അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോൾ അവരെ നിൎമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
Lecz mimo tego wszystkiego, gdy będą w ziemi swoich wrogów, nie odrzucę ich ani nie obrzydzę ich sobie tak, by ich wytępić i złamać moje przymierze z nimi, gdyż ja jestem PAN, ich Bóg.
45 ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂൎവ്വന്മാരോടു ചെയ്ത നിയമം ഞാൻ അവൎക്കു വേണ്ടി ഓൎക്കും; ഞാൻ യഹോവ ആകുന്നു.
Ale dla nich wspomnę na przymierze ich przodków, których wyprowadziłem z ziemi Egiptu na oczach pogan, aby być ich Bogiem. Ja jestem PAN.
46 യഹോവ സീനായി പൎവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവ തന്നേ.
To są ustawy, sądy i prawa, które ustanowił PAN między sobą a synami Izraela na górze Synaj za pośrednictwem Mojżesza.

< ലേവ്യപുസ്തകം 26 >