< ന്യായാധിപന്മാർ 15 >

1 കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാൎയ്യയെ കാണ്മാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാൎയ്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ:
А по часі сталося в днях жнив пшениці, і відвідав Самсон з козля́м свою жінку та й сказав: „Нехай увійду́ я до моєї жінки, до кімна́ти“. Та батько її не дав йому ввійти.
2 നിനക്കു അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
І сказав її батько: „Я дійсно поду́мав був, що ти справді знена́видів її, а тому я дав її твоєму дружко́ві. Чи молодша сестра її не ліпша від неї? Нехай же вона буде тобі замість неї“.
3 അതിന്നു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യൎക്കു ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
І сказав їм Самсо́н: „Цього ра́зу я не буду винний перед филисти́млянами, коли я зроблю́ їм зло“.
4 ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേൎത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി.
І пішов Самсон, та й зловив три сотні лисиць. І взяв він смолоски́пи, і обернув хвоста до хвоста, і прив'язав одного смолоскипа всере́дині поміж два хвости.
5 പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
І запалив він огонь у тих смолоски́пах, і пустив лисиць в филистимські жита́. І попали́в він сти́рти та жита́, і оли́вкові сади́.
6 ഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാൎയ്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവൎക്കു അറിവു കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
І сказали филистимляни: „Хто́ це зробив?“А їм відказали: „Самсон, зять тімнеянина, бо він забрав його жінку й віддав її дружко́ві його“. І пішли филистимляни, та й спалили огнем її та батька її.
7 അപ്പോൾ ശിംശോൻ അവരോടു: നിങ്ങൾ ഈവിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു,
І сказав їм Самсон: „Хоч ви й зробили так, як це, та проте я конче пімщу́ся на вас, і аж тоді переста́ну“.
8 അവരെ കഠിനമായി അടിച്ചു തുടയും നടുവും തകൎത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാൎത്തു.
І він сильно побив їх дошкульною пора́зкою. І пішов він, і осівся в щі́лині скелі Етам.
9 എന്നാൽ ഫെലിസ്ത്യർ ചെന്നു യെഹൂദയിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു.
І посхо́дили филистимляни, і таборува́ли в Юди, і розтягли́ся до Лехі.
10 നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
І сказали Юдині люди: „Чого ви посхо́дили проти нас?“А ті відказали: „Ми прийшли зв'язати Самсона, щоб зробити йому, як нам він зробив“.
11 അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു.
І пішли три тисячі люда від Юди до щі́лини скелі Етам. І сказали вони Самсонові: „Чи ти не знав, що над нами панують филисти́мляни? І що́ це ти нам учинив? А він їм сказав: „Як вони зробили мені, так я зробив їм“.
12 അവർ അവനോടു: ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോടു: നിങ്ങൾ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‌വിൻ എന്നു പറഞ്ഞു.
І сказали йому: „Ми зійшли зв'язати тебе, щоб віддати тебе в руку филисти́млян“. І сказав їм Самсон: „Присягніть мені, що ви не заб'є́те мене“.
13 അവർ അവനോടു: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർകൊണ്ടു അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.
А вони сказали йому, говорячи: „Ні, а тільки зв'я́жемо тебе та дамо́ тебе в їхню руку, а забити — не заб'ємо тебе“. І зв'язали його двома́ нови́ми шну́рами, і звели його зо скелі.
14 അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആൎത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.
Він прийшов аж до Лехі, а филисти́мляни зняли́ крик проти нього. І зійшо́в на нього Дух Господній, і стали ті су́кані шну́ри, що на раме́нах його, як лляні́, що перегоріли в огні, — і поспада́ли з його рук пу́та його.
15 അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
І знайшов він свіжу осля́чу ще́лепу, і простяг свою руку й узяв його, та й побив ним тисячу чоловіка.
16 കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.
І сказав Самсон: „Осля́чою цією ще́лепою дійсно поклав їх на ку́пу, — осля́чою цією ще́лепою тисячу люда побив я“.
17 ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽനിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
І сталося, як скінчи́в він це говорити, то кинув ту ще́лепу зо своєї руки, і назвав ім'я́ тому місцю: Рамат-Лехі.
18 പിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചൎമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു.
І сильно він спрагнув, і кли́кнув до Господа та й сказав: „Ти дав у руку Свого раба це велике спасі́ння, а тепер я помру́ від пра́гнення, і впаду́ в руку необрі́заних“.
19 അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു. അതുകൊണ്ടു അതിന്നു ഏൻ-ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയിൽ ഉണ്ടു.
І пробив Бог джере́ло, що в Лехі, і вийшла з ньо́го вода, — і він напився, і вернувся його дух, і він ожив. Тому назвав він ім'я́ йому́: Ен-Гаккоре, що в Лехі, і так воно зветься аж до цього дня.
20 അവൻ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
І судив він Ізраїля за днів филистимлян двадцять літ.

< ന്യായാധിപന്മാർ 15 >