< ഇയ്യോബ് 18 >

1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
Then answered Bildad the Shuhite, and said,
2 നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
How long [will it be ere] ye make an end of words? mark, and afterwards we will speak.
3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
Wherefore are we counted as beasts, [and] reputed vile in your sight?
4 കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിൎജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
He teareth himself in his anger: shall the earth be forsaken for thee? and shall the rock be removed out of his place?
5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
Yea, the light of the wicked shall be put out, and the spark of his fire shall not shine.
6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
The light shall be dark in his tabernacle, and his candle shall be put out with him.
7 അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
The steps of his strength shall be straitened, and his own counsel shall cast him down.
8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും.
For he is cast into a net by his own feet, and he walketh upon a snare.
9 പാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.
The gin shall take [him] by the heel, [and] the robber shall prevail against him.
10 അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
The snare [is] laid for him in the ground, and a trap for him in the way.
11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടൎന്നു അവനെ വേട്ടയാടും.
Terrors shall make him afraid on every side, and shall drive him to his feet.
12 അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
His strength shall be hungerbitten, and destruction [shall be] ready at his side.
13 അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
It shall devour the strength of his skin: [even] the firstborn of death shall devour his strength.
14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
His confidence shall be rooted out of his tabernacle, and it shall bring him to the king of terrors.
15 അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
It shall dwell in his tabernacle, because [it is] none of his: brimstone shall be scattered upon his habitation.
16 കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
His roots shall be dried up beneath, and above shall his branch be cut off.
17 അവന്റെ ഓൎമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.
His remembrance shall perish from the earth, and he shall have no name in the street.
18 അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.
He shall be driven from light into darkness, and chased out of the world.
19 സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാൎപ്പിടം അന്യന്നുപോകും.
He shall neither have son nor nephew among his people, nor any remaining in his dwellings.
20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂൎവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.
They that come after [him] shall be astonied at his day, as they that went before were affrighted.
21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.
Surely such [are] the dwellings of the wicked, and this [is] the place [of him that] knoweth not God.

< ഇയ്യോബ് 18 >