< യിരെമ്യാവു 6 >

1 ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയൎത്തുവിൻ; വടക്കു നിന്നു അനൎത്ഥവും മഹാ നാശവും കാണായ്‌വരുന്നു.
Synowie Beniamina, zgromadźcie się, by uciekać z Jerozolimy, zadmijcie w trąbę w Tekoa, wznieście znak nad Bet-Kerem. Z północy bowiem nadchodzi nieszczęście i wielkie zniszczenie.
2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻ പുത്രിയെ ഞാൻ മുടിച്ചുകളയും.
Przyrównałem córkę Syjonu do pięknej, rozkosznej [panny];
3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻ കൂട്ടങ്ങളോടുകൂടെ വരും; അവർ അവൾക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവർ ഓരോരുത്തൻ താന്താന്റെ ഭാഗത്തു മേയിക്കും.
Do niej przyjdą pasterze wraz ze swymi trzodami; rozbiją naprzeciwko niej namioty dokoła, każdy będzie paść w swoim miejscu.
4 അതിന്റെ നേരെ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.
Ogłoście przeciwko niej wojnę, wstańcie, wyruszymy w południe. Biada nam, bo dzień się kończy, bo wydłużają się cienie wieczorne!
5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!
Wstańcie, wtargniemy w nocy i zburzmy jej pałace.
6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിൻ! യെരൂശലേമിന്നു നേരെ വാട കോരുവിൻ! സന്ദൎശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു.
Tak bowiem mówi PAN zastępów: Narąbcie drzewa i usypcie wał przeciw Jerozolimie. Jest to miasto, które ma być ukarane; pośrodku niej [jest] całkowity ucisk.
7 കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവൎച്ചയുമേ അവിടെ കേൾപ്പാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.
Jak źródło wylewa swe wody, tak ona wylewa swoją niegodziwość. Słychać w niej ucisk i spustoszenie, [mam] przed sobą nieustannie cierpienie i bicie.
8 യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിൎജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക.
Przyjmij upomnienie, Jerozolimo, aby moja dusza nie odstąpiła od ciebie, bym cię nie zamienił w pustkowie, ziemię bezludną.
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.
Tak mówi PAN zastępów: Wyzbierają resztkę Izraela aż do grona, jak winorośl. Sięgaj swoją ręką do kosza, jak zbieracz.
10 അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവൎക്കു കഴികയില്ല; യഹോവയുടെ വചനം അവൎക്കു നിന്ദയായിരിക്കുന്നു; അവൎക്കു അതിൽ ഇഷ്ടമില്ല.
Do kogo będę mówić i kogo ostrzegę, aby słyszeli? Oto ich uszy są nieobrzezane, tak że nie mogą słuchać. Oto słowo PANA uważają za hańbę i nie mają w nim upodobania.
11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാൻ തളൎന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭൎത്താവും ഭാൎയ്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.
Dlatego jestem pełen zapalczywości PANA, zamęczam się, aby [ją] powstrzymać. Wyleję ją zarówno na dzieci na ulicy, [jak] i na gromadę młodzieńców, gdyż będą pojmani – mąż z żoną, starzec z podeszłym w wieku.
12 അവരുടെ വീടുകളും നിലങ്ങളും ഭാൎയ്യമാരും എല്ലാം അന്യന്മാൎക്കു ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.
Ich domy przypadną innym, także ich pola i żony, gdyż wyciągnę swoją rękę na mieszkańców tej ziemi, mówi PAN;
13 അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവൎത്തിക്കുന്നു.
Gdyż od najmniejszego z nich aż do największego – wszyscy oddani są chciwości i od proroka aż do kapłana – wszyscy popełniają oszustwo.
14 സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
I leczą rany córki mego ludu [tylko] powierzchownie, mówiąc: Pokój, pokój! Ale nie ma pokoju.
15 മ്ലേച്ഛത പ്രവൎത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദൎശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
Czy zawstydzili się, że popełnili obrzydliwość? Bynajmniej, wcale nie wstydzili się ani nie potrafili rumienić. Dlatego upadną wśród tych, którzy mają upaść. W czasie gdy ich nawiedzę, upadną, mówi PAN.
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.
Tak mówi PAN: Stańcie na drogach, spójrzcie i pytajcie o stare ścieżki, gdzie jest ta dobra droga – i idźcie nią, a znajdziecie odpoczynek dla waszej duszy. Lecz powiedzieli: Nie pójdziemy.
17 ഞാൻ നിങ്ങൾക്കു കാവല്ക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
I ustanowiłem nad wami stróżów, [mówiąc]: Słuchajcie głosu trąby! Wtedy powiedzieli: Nie będziemy słuchać.
18 അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നതു അറിഞ്ഞുകൊൾക.
Dlatego słuchajcie, narody; poznaj, o zgromadzenie, co się wśród nich dzieje.
19 ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനൎത്ഥം അവരുടെമേൽ വരുത്തും.
Słuchaj, ziemio! Oto sprowadzę nieszczęście na ten lud – owoc jego myśli, gdyż nie słuchał moich słów ani mego prawa, ale je odrzucił.
20 ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്കു ഇഷ്ടവുമില്ല.
Na cóż mi kadzidło z Szeby i cynamon wonny i wyborny z dalekiej ziemi? Wasze całopalenia nie są [dla mnie] przyjemne i wasze ofiary nie podobają mi się.
21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെ മുമ്പിൽ ഇടൎച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടി വീഴും; അയല്ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.
Dlatego tak mówi PAN: Oto kładę przed tym ludem przeszkody, o które potykać się będą ojcowie wraz z synami; sąsiad i jego przyjaciel zginą.
22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണൎന്നുവരും.
Tak mówi PAN: Oto nadciągnie lud z ziemi północnej, wielki naród powstanie z krańców ziemi.
23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
Łuk i włócznię trzymają, są okrutni i bezlitośni. Ich głos huczy jak morze i na koniach jeżdżą, gotowi jak jeden mąż do walki przeciwko tobie, o córko Syjonu!
24 അതിന്റെ വൎത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈൎയ്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
Gdy usłyszeliśmy wieść o nich, nasze ręce osłabły, ogarnęły nas trwoga i ból, jak u rodzącej.
25 നിങ്ങൾ വയലിലേക്കു ചെല്ലരുതു; വഴിയിൽ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.
Nie wychodźcie na pole i nie idźcie po drodze, bo miecz wroga [i] strach dokoła.
26 എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും.
Córko mojego ludu, przepasz się worem i tarzaj się w popiele. Urządź sobie żałobę [jak po] jedynaku, gorzką żałobę, bo nagle spadnie na nas niszczyciel.
27 നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവെച്ചിരിക്കുന്നു.
Ustanowiłem cię basztą i wieżą wśród mego ludu, abyś poznał i zbadał jego drogi.
28 അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവൎത്തിക്കുന്നു.
Wszyscy są ogromnie krnąbrni, postępują jak oszczercy. [Są jak] miedź i żelazo; wszyscy są skażeni.
29 തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
Miech uległ zużyciu, ołów od ognia niszczeje; na próżno przetapia [go] hutnik, bo źli nie zostali oddaleni.
30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവൎക്കു കറക്കൻവെള്ളി എന്നു പേരാകും.
Będą nazwani srebrem odrzuconym, bo PAN ich odrzucił.

< യിരെമ്യാവു 6 >