< യാക്കോബ് 3 >

1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.
Niech niewielu z was zostaje nauczycielami, moi bracia, gdyż wiecie, że czeka nas surowszy sąd.
2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂൎത്തിയുള്ള പുരുഷൻ ആകുന്നു.
Wszyscy bowiem w wielu [sprawach] upadamy. Jeśli ktoś nie upada w mowie, jest człowiekiem doskonałym, który też może utrzymać na wodzy całe ciało.
3 കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
Oto koniom wkładamy wędzidła do pysków, aby były nam posłuszne, i kierujemy całym ich ciałem.
4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
Podobnie i statki, choć są tak wielkie i pędzone gwałtownymi wichrami, jednak za pomocą niewielkiego steru są kierowane tam, dokąd chce sternik.
5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
Tak też język jest małym organem, lecz bardzo się przechwala. Jakże wielki las zapala mały ogień!
6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. (Geenna g1067)
Język też [jest] ogniem i światem nieprawości. Język jest tak ułożony wśród naszych członków, że kala całe ciało i rozpala bieg życia, i jest zapalony przez ogień piekielny. (Geenna g1067)
7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
Wszelki bowiem rodzaj dzikich zwierząt, ptaków, gadów i morskich [stworzeń] można ujarzmić i zostaje ujarzmiony przez człowieka.
8 നാവിനെയോ മനുഷ്യക്കാൎക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
Natomiast nikt z ludzi nie może ujarzmić języka. Jest to nieokiełznane zło, pełne śmiercionośnego jadu.
9 അതിനാൽ നാം കൎത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
Nim błogosławimy Boga i Ojca i nim przeklinamy ludzi stworzonych na podobieństwo Boga.
10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
Z tych samych ust wychodzi błogosławieństwo i przekleństwo. Tak być nie powinno, moi bracia.
11 ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
Czy źródło z tej samej szczeliny tryska [wodą] słodką i gorzką?
12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
Czy może, moi bracia, drzewo figowe rodzić oliwki albo winorośl figi? Tak też żadne źródło nie może wydać słonej i słodkiej wody.
13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
Kto wśród was jest mądry i rozumny? Niech pokaże dobrym postępowaniem swoje uczynki z łagodnością [właściwą] mądrości.
14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈൎഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
Jeśli jednak macie w waszym sercu gorzką zazdrość i kłótliwość, to nie przechwalajcie się i nie kłamcie wbrew prawdzie.
15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
Nie jest to mądrość zstępująca z góry, lecz ziemska, zmysłowa, diabelska.
16 ഈൎഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.
Gdzie bowiem jest zazdrość i kłótliwość, tam [też] niepokój i wszelki zły czyn.
17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിൎമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
Mądrość zaś, która [jest] z góry, jest przede wszystkim czysta, następnie pokojowo usposobiona, łagodna, ustępliwa, pełna miłosierdzia i dobrych owoców, bezstronna i nieobłudna.
18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
A owoc sprawiedliwości jest siany w pokoju przez tych, którzy czynią pokój.

< യാക്കോബ് 3 >