< എബ്രായർ 11 >

1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാൎയ്യങ്ങളുടെ നിശ്ചയവും ആകുന്നു.
A wiara jest podstawą tego, czego się spodziewamy, [i] dowodem tego, czego nie widzimy.
2 അതിനാലല്ലോ പൂൎവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.
Przez nią bowiem przodkowie otrzymali [chlubne] świadectwo.
3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിൎമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു. (aiōn g165)
Przez wiarę rozumiemy, że światy zostały ukształtowane słowem Boga, tak że to, co widzimy, nie powstało z tego, co widzialne. (aiōn g165)
4 വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
Przez wiarę Abel złożył Bogu ofiarę lepszą niż Kain, dzięki czemu otrzymał świadectwo, że jest sprawiedliwy, bo Bóg zaświadczył o jego darach. Przez nią też, choć umarł, jeszcze mówi.
5 വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
Przez wiarę Henoch został przeniesiony, aby nie oglądał śmierci, i nie znaleziono go, ponieważ Bóg go przeniósł. Zanim bowiem został przeniesiony, miał świadectwo, że podobał się Bogu.
6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവൎക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
Bez wiary zaś nie można podobać się [Bogu], bo ten, kto przychodzi do Boga, musi wierzyć, że [on] jest i że nagradza tych, którzy go szukają.
7 വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീൎത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീൎന്നു.
Przez wiarę Noe, ostrzeżony przez Boga o tym, czego jeszcze nie widziano, kierowany bojaźnią zbudował arkę, aby ocalić swój dom. Przez nią też potępił świat i stał się dziedzicem sprawiedliwości, która jest z wiary.
8 വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
Przez wiarę Abraham, gdy został wezwany, aby pójść na miejsce, które miał wziąć w dziedzictwo, usłuchał i wyszedł, nie wiedząc, dokąd idzie.
9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാൎത്തുകൊണ്ടു
Przez wiarę przebywał w ziemi obiecanej jak w obcej, mieszkając w namiotach z Izaakiem i Jakubem, współdziedzicami tej samej obietnicy.
10 ദൈവം ശില്പിയായി നിൎമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
Oczekiwał bowiem miasta mającego fundamenty, którego budowniczym i twórcą jest Bóg.
11 വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
Przez wiarę także [sama] Sara, mimo podeszłego wieku, otrzymała moc poczęcia potomstwa i urodziła, gdyż za wiernego uznała tego, który obiecał.
12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
Dlatego z jednego [człowieka], i to obumarłego, zrodziło się [potomstwo] tak liczne, jak gwiazdy niebieskie i jak niezliczony piasek na brzegu morza.
13 ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.
Wszyscy oni umarli w wierze, nie otrzymawszy [spełnienia] obietnic, ale z daleka je ujrzeli, cieszyli się nimi i witali je, i wyznawali, że są obcymi i pielgrzymami na ziemi.
14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
Ci bowiem, którzy tak mówią, wyraźnie okazują, że szukają ojczyzny.
15 അവർ വിട്ടുപോന്നതിനെ ഓൎത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.
Gdyby przecież wspominali tę, z której wyszli, mieliby sposobność powrócić.
16 അവരോ അധികം നല്ലതിനെ, സ്വൎഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവൎക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
[Teraz] jednak pragną lepszej, to jest niebiańskiej. Dlatego Bóg nie wstydzi się być nazywany ich Bogiem, bo przygotował dla nich miasto.
17 വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അൎപ്പിച്ചു.
Przez wiarę Abraham, wystawiony na próbę, ofiarował Izaaka. On, który otrzymał obietnicę, złożył w ofierze jednorodzonego [syna];
18 യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അൎപ്പിച്ചു;
On, któremu powiedziano: W Izaaku będzie nazwane twoje potomstwo;
19 മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
Uważał, że Bóg może nawet wskrzesić z martwych, skąd go też otrzymał na podobieństwo [zmartwychwstania].
20 വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
Przez wiarę Izaak pobłogosławił Jakuba i Ezawa odnośnie tego, co miało nastąpić.
21 വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
Przez wiarę Jakub, umierając, pobłogosławił każdego z synów Józefa i pokłonił się, wsparty o wierzchołek swojej laski.
22 വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാൎയ്യം ഓൎപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
Przez wiarę Józef, umierając, wspomniał o wyjściu synów Izraela i wydał polecenie co do swoich kości.
23 വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
Przez wiarę Mojżesz po urodzeniu przez trzy miesiące był ukrywany przez swoich rodziców, ponieważ widzieli, że dziecko jest urodziwe, i nie ulękli się rozkazu króla.
24 വിശ്വാസത്താൽ മോശെ താൻ വളൎന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു,
Przez wiarę Mojżesz, gdy dorósł, odmówił nazywania się synem córki faraona;
25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
Wybierając raczej cierpieć uciski z ludem Bożym, niż mieć doczesną rozkosz z grzechu.
26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
Uważał zniewagi [znoszone dla] Chrystusa za większe bogactwo niż skarby Egiptu, bo wypatrywał zapłaty.
27 വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
Przez wiarę opuścił Egipt, nie lękając się gniewu króla, bo wytrwał, tak jakby widział Niewidzialnego.
28 വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.
Przez wiarę obchodził Paschę i pokropienie krwią, aby nie dotknął ich ten, który niszczył pierworodne.
29 വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്‌വാൻ നോക്കീട്ടു മുങ്ങിപ്പോയി.
Przez wiarę przeszli przez Morze Czerwone jak po suchej [ziemi], a gdy Egipcjanie próbowali to uczynić, potonęli.
30 വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.
Przez wiarę upadły mury Jerycha, gdy je okrążano przez siedem dni.
31 വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
Przez wiarę nierządnica Rachab nie zginęła razem z niewierzącymi, gdyż w pokoju przyjęła szpiegów.
32 ഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.
I co jeszcze mam powiedzieć? Nie wystarczyłoby mi bowiem czasu, gdybym miał opowiadać o Gedeonie, Baraku, Samsonie, Jeftem, Dawidzie, Samuelu i o prorokach;
33 വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു,
Którzy przez wiarę pokonali królestwa, czynili sprawiedliwość, dostąpili [spełnienia] obietnic, zamknęli paszcze lwom;
34 തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീൎന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
Zgasili moc ognia, uniknęli ostrza miecza, umocnieni powstawali z niemocy, stali się dzielni na wojnie, zmusili do ucieczki obce wojska.
35 സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിൎത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിൎത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
Kobiety odzyskały swoich zmarłych przez wskrzeszenie. Inni zaś byli torturowani, nie przyjąwszy uwolnienia, aby dostąpić lepszego zmartwychwstania.
36 വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
Jeszcze inni doświadczyli szyderstw i biczowania, ponadto kajdan i więzienia.
37 കല്ലേറു ഏറ്റു, ഈൎച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.
Byli kamienowani, przerzynani piłą, doświadczani, zabijani mieczem, tułali się w owczych i kozich skórach, cierpieli niedostatek, ucisk, utrapienie;
38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളൎപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവൎക്കു യോഗ്യമായിരുന്നില്ല.
(Których świat nie był godny). Błąkali się po pustyniach i górach, po jaskiniach i rozpadlinach ziemi.
39 അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
A ci wszyscy, [choć] zyskali [chlubne] świadectwo dzięki wierze, nie dostąpili [spełnienia] obietnicy;
40 അവർ നമ്മെ കൂടാതെ രക്ഷാപൂൎത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
Ponieważ Bóg przewidział dla nas coś lepszego, aby oni nie stali się doskonali bez nas.

< എബ്രായർ 11 >