< ഗലാത്യർ 6 >

1 സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
Bracia, jeśli przydarzy się komuś jakiś upadek, wy, którzy jesteście duchowi, poprawiajcie takiego w duchu łagodności, uważając [każdy] na samego siebie, abyś i ty nie był kuszony.
2 തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവൎത്തിപ്പിൻ.
Jedni drugich brzemiona noście, a tak wypełniajcie prawo Chrystusa.
3 താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.
Jeśli bowiem ktoś uważa, że jest czymś, będąc niczym, ten zwodzi samego siebie.
4 ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും.
Każdy zaś niech bada swoje własne czyny, a wtedy będzie mieć [powód do] chluby w samym sobie, a nie w kimś innym.
5 ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.
Każdy bowiem poniesie swoje własne brzemię.
6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.
A ten, kto jest nauczany słowa, niech udziela ze wszystkich dóbr temu, który go naucza.
7 വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
Nie łudźcie się, Bóg nie da się z siebie naśmiewać. Co bowiem człowiek sieje, to też żąć będzie.
8 ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. (aiōnios g166)
Bo kto sieje dla swego ciała, z ciała żąć będzie zniszczenie. Kto zaś sieje dla Ducha, z Ducha żąć będzie życie wieczne. (aiōnios g166)
9 നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളൎന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.
A w czynieniu dobra nie bądźmy znużeni, bo w swoim czasie żąć będziemy, jeśli nie ustaniemy.
10 ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവൎക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
Dlatego więc, dopóki mamy czas, czyńmy dobrze wszystkim, a zwłaszcza domownikom wiary.
11 നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
Widzicie, jaki długi list napisałem do was własnoręcznie.
12 ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിൎബ്ബന്ധിക്കുന്നു.
Ci wszyscy, którzy chcą się podobać według ciała, przymuszają was do obrzezania, aby tylko nie cierpieć prześladowania z powodu krzyża Chrystusa.
13 പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങൾ പരിച്ഛേദന ഏല്പാൻ അവർ ഇച്ഛിക്കുന്നതേയുള്ള.
Ci bowiem, którzy są obrzezani, sami nie zachowują prawa, ale chcą, abyście wy dali się obrzezać, żeby się chlubić waszym ciałem.
14 എനിക്കോ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
Co do mnie, nie daj Boże, abym się miał chlubić [z czegoś innego], jak tylko z krzyża naszego Pana Jezusa Chrystusa, przez którego świat jest ukrzyżowany dla mnie, a ja dla świata.
15 പരിച്ഛേദനയല്ല അഗ്രചൎമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാൎയ്യം.
W Chrystusie Jezusie bowiem ani obrzezanie nic nie znaczy, ani nieobrzezanie, ale nowe stworzenie.
16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവൎക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
A na tych wszystkich, którzy będą postępować według tej zasady, [niech przyjdzie] pokój i miłosierdzie, i na Izraela Bożego.
17 ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
Odtąd niech mi nikt nie sprawia przykrości. Ja bowiem na swoim ciele noszę piętna Pana Jezusa.
18 സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
Łaska naszego Pana Jezusa Chrystusa [niech będzie] z waszym duchem, bracia. Amen.

< ഗലാത്യർ 6 >