< ദാനീയേൽ 5 >

1 ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേൎക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു.
Car Valtasar uèini veliku gozbu tisuæi knezova svojih, i pijaše vino pred tisuæom njih.
2 ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ, വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാൎയ്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു.
Napiv se vina Valtasar zapovjedi da se donesu sudovi zlatni i srebrni, koje bješe odnio Navuhodonosor otac mu iz crkve Jerusalimske, da iz njih piju car i knezovi mu, i žene njegove i inoèe njegove.
3 അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാൎയ്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു.
I donesoše zlatne sudove koje bjehu odnijeli iz crkve doma Gospodnjega u Jerusalimu, i pijahu iz njih car i knezovi njegovi, žene njegove i inoèe njegove;
4 അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
Pijahu vino, i hvaljahu bogove zlatne i srebrne i mjedene i drvene i kamene.
5 തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു.
U taj èas izidoše prsti ruke èovjeèije, i pisahu prema svijetnjaku po okreèenom zidu od carskoga dvora, i car vidje ruku koja pisaše.
6 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി.
Tada se promijeni lice caru, i misli ga njegove uznemiriše, i pojas se oko njega raspasa i koljena mu udarahu jedno o drugo.
7 രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അൎത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു.
Povika car iza glasa; te dovedoše zvjezdare, Haldeje i gatare; i progovori car i reèe mudarcima Vavilonskim: ko proèita ovo pismo i kaže mi što znaèi, onaj æe se obuæi u skerlet, i nosiæe zlatnu verižicu o vratu, i biæe treæi gospodar u carstvu.
8 അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അൎത്ഥം അറിയിപ്പാനും അവൎക്കു കഴിഞ്ഞില്ല.
Tada pristupiše svi mudarci carevi; ali ne mogoše proèitati pisma niti kazati caru što znaèi.
9 അപ്പോൾ ബേൽശസ്സർരാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി.
Tada se car Valtasar vrlo uznemiri i lice mu se sasvijem izmijeni; i knezovi se njegovi prepadoše.
10 രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീൎഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു.
Doðe carica radi toga što se dogodi caru i knezovima njegovijem u kuæu gdje bješe gozba, i progovori carica i reèe: care, da si živ dovijeka! da te ne uznemiruju misli tvoje i da ti se lice ne mijenja.
11 വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ,
Ima èovjek u tvom carstvu, u kom je duh svetijeh bogova; i u vrijeme oca tvojega naðe se u njega vidjelo i razum i mudrost, kakova je u bogova, i car Navuhodonosor otac tvoj, care, postavi ga glavarem vraèarima, zvjezdarima, Haldejima i gatarima;
12 ബേല്ത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാൎത്ഥവാക്യ പ്രദൎശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാൎക്കും കല്ദയൎക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അൎത്ഥം ബോധിപ്പിക്കും എന്നു ഉണൎത്തിച്ചു.
Jer velik duh i znanje i razum za kazivanje sanova i pogaðanje zagonetaka i razmršivanje zamršenijeh stvari naðe se u Danila, kojemu car nadje ime Valtasar; neka sada dozovu Danila, i on æe kazati što znaèi.
13 അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്റെ അപ്പനായ രാജാവു യെഹൂദയിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നേയോ?
Tada Danilo bi doveden pred cara. Car progovori Danilu i reèe: jesi li ti Danilo izmeðu roblja Judina koje dovede iz Judejske car otac moj?
14 ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.
Èuh za tebe da je duh svetijeh bogova u tebi, i vidjelo i razum i mudrost velika da se naðe u tebe.
15 ഇപ്പോൾ ഈ എഴുത്തു വായിച്ചു അൎത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാൎയ്യത്തിന്റെ അൎത്ഥം അറിയിപ്പാൻ അവൎക്കു കഴിഞ്ഞില്ല.
A sada su dovedeni preda me mudarci, zvjezdari, da proèitaju pismo i kažu mi što znaèi; ali ne mogu da kažu što to znaèi.
16 എന്നാൽ അൎത്ഥം പറവാനും സംശയച്ഛേദനം ചെയ്‌വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അൎത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.
A za tebe ja èuh da možeš protumaèiti, i zamršene stvari razmrsiti. Ako dakle možeš proèitati ovo pismo i kazati mi što znaèi, obuæi æeš se u skerlet, i zlatnu verižicu nosiæeš o vratu, i biæeš treæi gospodar u carstvu.
17 ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണൎത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ചു അൎത്ഥം ബോധിപ്പിക്കാം;
Tada odgovori Danilo i reèe pred carem: darovi tvoji neka tebi, i podaj drugomu poklone svoje; a pismo æu ja proèitati caru i kazati što znaèi.
18 രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
Care, Bog višnji dade carstvo i velièinu i slavu i èast Navuhodonosoru ocu tvojemu.
19 അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയൎത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
I od velièine koju mu dade svi narodi, plemena i jezici drktahu pred njim i bojahu ga se; ubijaše koga hoæaše, i ostavljaše u životu koga hoæaše, uzvišivaše koga hoæaše, i poniživaše koga hoæaše.
20 എന്നാൽ അവന്റെ ഹൃദയം ഗൎവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയ ശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു.
Ali kada mu se podiže srce i duh mu se posili u oholosti, bi smetnut s carskoga prijestola svojega, i uzeše mu slavu.
21 അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീൎന്നു; അവന്റെ പാൎപ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
I bi prognan izmeðu ljudi i srce mu posta kao u zvijeri, i stan mu bijaše s divljim magarcima, hraniše ga travom kao goveda, i rosa nebeska kvasi mu tijelo, dokle pozna da Bog višnji vlada carstvom ljudskim, i koga hoæe postavlja nad njim.
22 അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
A ti, Valtasare, sine njegov, nijesi ponizio srca svojega premda si znao sve ovo.
23 സ്വൎഗ്ഗസ്ഥനായ കൎത്താവിന്റെ നേരെ തന്നെത്താൻ ഉയൎത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാൎയ്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞു കുടിച്ചു; കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല.
Nego si se podigao na Gospoda nebeskoga, i sudove doma njegova donesoše preda te, i piste iz njih vino ti i knezovi tvoji, žene tvoje i inoèe tvoje, i ti hvali bogove srebrne i zlatne, mjedene, gvozdene, drvene i kamene, koji ne vide niti èuju niti razumiju, a ne slavi Boga, u èijoj je ruci duša tvoja i svi putovi tvoji.
24 ആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു.
Zato od njega bi poslana ruka i ovo pismo bi napisano.
25 എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫൎസീൻ.
A ovo je pismo napisano: MENE, MENE, TEKEL, UFARSIN.
26 കാൎയ്യത്തിന്റെ അൎത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.
A ovo znaèe te rijeèi: MENE, brojio je Bog tvoje carstvo, i do kraja izbrojio.
27 തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
TEKEL, izmjeren si na mjerila, i našao si se lak.
28 പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യൎക്കും പാൎസികൾക്കും കൊടുത്തിരിക്കുന്നു.
FERES, razdijeljeno je carstvo tvoje, i dano Midijanima i Persijanima.
29 അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.
Tada zapovjedi Valtasar, te obukoše Danila u skerlet, i metnuše mu zlatnu verižicu oko vrata, i proglasiše za nj da je treæi gospodar u carstvu.
30 ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
Istu noæ bi ubijen Valtasar car Haldejski.
31 മേദ്യനായ ദാൎയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
A Darije Midijanin preuze carstvo, i bješe mu oko šezdeset i dvije godine.

< ദാനീയേൽ 5 >