< 2 പത്രൊസ് 2 >

1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
Byli też fałszywi prorocy wśród ludu, jak i wśród was będą fałszywi nauczyciele, którzy potajemnie wprowadzą herezje zatracenia, wypierając się Pana, który ich odkupił, i sprowadzą na siebie rychłą zgubę.
2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാൎഗ്ഗം ദുഷിക്കപ്പെടും.
Wielu zaś podąży za ich zgubną [drogą], a droga prawdy z ich powodu będzie bluźniona.
3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവൎക്കു പൂൎവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
I z chciwości będą wami kupczyć przez zmyślone opowieści. Ich sąd od dawna nie zwleka, a ich zatracenie nie śpi.
4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും (Tartaroō g5020)
Jeśli bowiem Bóg nie oszczędził aniołów, którzy zgrzeszyli, ale strąciwszy ich do piekła, wydał więzom ciemności, aby byli zachowani na sąd; (Tartaroō g5020)
5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
Także dawnego świata nie oszczędził, ale zbawił jako ósmego Noego, kaznodzieję sprawiedliwości, gdy zesłał potop na świat bezbożnych;
6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവൎക്കു
I miasta Sodomę i Gomorę, obracając w popiół, skazał na potępienie, stawiając je jako przykład dla tych, którzy żyją bezbożnie;
7 ദൃഷ്ടാന്തമാക്കിവെക്കയും അധൎമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധൎമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
A sprawiedliwego Lota, udręczonego rozpustnym postępowaniem bezbożników, wyrwał;
8 അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
(Ten sprawiedliwy bowiem, mieszkając wśród nich, patrząc i słuchając, trapił dzień po dniu swą sprawiedliwą duszę [ich] bezbożnymi uczynkami);
9 കൎത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കൎത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
Umie Pan pobożnych wyrwać z pokusy, a niesprawiedliwych zachować na dzień sądu, aby byli ukarani;
10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
Przede wszystkim zaś tych, którzy podążają za ciałem w nieczystej żądzy i pogardzają władzą. Zuchwali i samowolni, nie boją się bluźnić przeciwko przełożonym.
11 ബലവും ശക്തിയും ഏറിയ ദൂതന്മാർ കൎത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാൎഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
Tymczasem aniołowie, więksi siłą i mocą, nie wnoszą przeciwko nim przed Pana bluźnierczego oskarżenia.
12 ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
Ale ci, jak nierozumne zwierzęta, z natury przeznaczone na schwytanie i zagładę, bluźnią przeciwko temu, czego nie znają, toteż zginą w swoim zepsuciu;
13 അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
I otrzymają zapłatę za niesprawiedliwość, skoro uważają za przyjemność hulanie za dnia. Zakały i plugawcy, upajają się swymi oszustwami, gdy z wami ucztują.
14 അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
Mając oczy pełne cudzołóstwa i nieprzestające grzeszyć, zwabiają dusze niestałe. Serce mają wyćwiczone w chciwości, synowie przekleństwa.
15 അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
Opuścili [oni] prostą drogę i zbłądzili, podążając drogą Balaama, [syna] Bosora, który umiłował zapłatę za niesprawiedliwość;
16 അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
Został jednak skarcony za swoją nieprawość: niema juczna [oślica], przemówiwszy ludzkim głosem, powstrzymała szaleństwo proroka.
17 അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവൎക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. (questioned)
Oni są źródłami bez wody, obłokami pędzonymi przez wicher, dla których mroki ciemności zachowane są na wieki. (questioned)
18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
Mówiąc bowiem [słowa] wyniosłe i puste, zwabiają żądzami ciała i rozpustą tych, którzy prawdziwie uciekli od żyjących w błędzie.
19 തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവൎക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
Wolność im obiecują, a sami są niewolnikami zepsucia. Przez co bowiem jest ktoś pokonany, przez to też jest zniewolony.
20 കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
Bo jeśli uciekli [oni] od plugastw świata przez poznanie Pana i Zbawiciela Jezusa Chrystusa, a potem znowu się w nie wikłają i zostają pokonani, to ich ostateczny [stan] jest gorszy niż pierwszy.
21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവൎക്കു നന്നായിരുന്നു.
Lepiej bowiem byłoby dla nich nie poznać drogi sprawiedliwości, aniżeli poznawszy ją, odwrócić się od przekazanego im świętego przykazania.
22 എന്നാൽ സ്വന്ത ഛൎദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവൎക്കു സംഭവിച്ചു.
Ale przydarzyło się im [zgodnie z] prawdziwym przysłowiem: Pies wrócił do swoich wymiocin, a świnia umyta do tarzania się w błocie.

< 2 പത്രൊസ് 2 >