< 2 കൊരിന്ത്യർ 5 >

1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വൎഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. (aiōnios g166)
Wiemy bowiem, że jeśli zostanie zniszczony ten namiot naszego ziemskiego mieszkania, to mamy budowlę od Boga, dom nie ręką uczyniony, wieczny w niebiosach. (aiōnios g166)
2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ
Dlatego w tym wzdychamy, pragnąc przyodziać się w nasz dom z nieba;
3 സ്വൎഗ്ഗീയമായ ഞങ്ങളുടെ പാൎപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
Jeśli tylko zostaniemy znalezieni odziani, a nie nadzy.
4 ഉരിവാനല്ല മൎത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
Bo my, którzy jesteśmy w tym namiocie, wzdychamy, obciążeni, ponieważ nie pragniemy być rozebrani, ale przyodziani, aby to, co śmiertelne, zostało wchłonięte przez życie.
5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.
A tym, który nas do tego właśnie przygotował, [jest] Bóg, który nam też dał Ducha [jako] zadatek.
6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈൎയ്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കൎത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
Tak więc mamy zawsze ufność, wiedząc, że dopóki mieszkamy w tym ciele, tułamy się z dala od Pana.
7 കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.
(Przez wiarę bowiem kroczymy, a nie przez widzenie.)
8 ഇങ്ങനെ ഞങ്ങൾ ധൈൎയ്യപ്പെട്ടു ശരീരം വിട്ടു കൎത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
Mamy jednak ufność i wolelibyśmy raczej wyjść z ciała i zamieszkać u Pana.
9 അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
Dlatego też zabiegamy o to, żeby się jemu podobać, czy mieszkamy [w ciele], czy [z niego] wychodzimy.
10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
Wszyscy bowiem musimy stanąć przed trybunałem Chrystusa, aby każdy otrzymał [zapłatę] za to, co [czynił] w ciele, według tego, co czynił, czy dobro, czy zło.
11 ആകയാൽ കൎത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിന്നു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്നു ഞാൻ ആശിക്കുന്നു.
Wiedząc zatem o tym strachu Pańskim, przekonujemy ludzi; dla Boga zaś [wszystko] w nas jest jawne; mam też nadzieję, że i dla waszych sumień [wszystko] w nas jest jawne.
12 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോടു ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിന്നു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരികയത്രേ ചെയ്യുന്നതു.
Bo nie polecamy wam ponownie samych siebie, ale dajemy wam sposobność do chlubienia się nami, żebyście mieli co [odpowiedzieć] tym, którzy się chlubią tym, co zewnętrzne, a nie sercem.
13 ഞങ്ങൾ വിവശന്മാർ എന്നുവരികിൽ ദൈവത്തിന്നും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.
Jeśli zaś odchodzimy od zmysłów – dla Boga [odchodzimy], jeżeli jesteśmy przy zdrowych zmysłach – dla was [jesteśmy].
14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിൎബന്ധിക്കുന്നു; എല്ലാവൎക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
Miłość Chrystusa bowiem przymusza nas, jako tych, którzy uznaliśmy, że skoro jeden umarł za wszystkich, to wszyscy umarli.
15 ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിൎത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവൎക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിൎണ്ണയിച്ചിരിക്കുന്നു.
A umarł za wszystkich, aby ci, którzy żyją, już więcej nie żyli dla siebie, lecz dla tego, który za nich umarł i został wskrzeszony.
16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
Dlatego my odtąd nikogo nie znamy według ciała, a chociaż znaliśmy Chrystusa według ciała, to teraz już [więcej] go [takim] nie znamy.
17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീൎന്നിരിക്കുന്നു.
Tak więc jeśli ktoś [jest] w Chrystusie, nowym [jest] stworzeniem; [to, co] stare, przeminęło, oto wszystko stało się nowe.
18 അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.
A wszystko to [jest] z Boga, który nas pojednał ze sobą przez Jezusa Chrystusa i dał nam służbę pojednania.
19 ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.
Bóg bowiem był w Chrystusie, jednając świat z samym sobą, nie poczytując ludziom ich grzechów, i nam powierzył to słowo pojednania.
20 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
Tak więc w miejsce Chrystusa sprawujemy poselstwo, tak jakby Bóg upominał [was] przez nas. W miejsce Chrystusa prosimy: Pojednajcie się z Bogiem.
21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
[On] bowiem tego, który nie znał grzechu, za nas grzechem uczynił, abyśmy w nim stali się sprawiedliwością Bożą.

< 2 കൊരിന്ത്യർ 5 >