< 2 ദിനവൃത്താന്തം 35 >

1 അനന്തരം യോശീയാവു യെരൂശലേമിൽ യഹോവെക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു.
Potem Jozjasz obchodził w Jerozolimie święto Paschy dla PANA. I zabito baranka paschalnego czternastego [dnia] pierwszego miesiąca.
2 അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിൎത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈൎയ്യപ്പെടുത്തി.
Ustanowił też kapłanów na swoich urzędach i zachęcił ich do służby w domu PANA.
3 അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
I powiedział Lewitom, którzy nauczali całego Izraela i byli poświęceni PANU: Ustawcie świętą arkę w domu, który zbudował syn Dawida Salomon, król Izraela. Nie będziecie już jej dźwigać na swoich ramionach. Teraz służcie PANU, swojemu Bogu, i jego ludowi Izraela;
4 യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.
Przygotujcie się według waszych rodów i według waszych zmian, jak napisał Dawid, król Izraela, i jak napisał jego syn Salomon;
5 നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഓരോന്നിന്നു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ.
I stójcie w świątyni według podziału na rody waszych braci, którzy są z ludu, i według podziału na rody Lewitów.
6 ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‌വിൻ.
Wtedy zabijcie baranka paschalnego, poświęćcie się i przygotujcie waszych braci, by wszystko czynić według słowa PANA [przekazanego] przez Mojżesza.
7 യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവൎക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
Potem Jozjasz dał ludowi jagnięta i koźlęta z trzody, wszystkie na ofiary święta Paschy dla wszystkich obecnych w liczbie trzydziestu tysięcy, oraz trzy tysiące wołów. To [wszystko] pochodziło z dóbr króla.
8 അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാൎക്കും ലേവ്യൎക്കും ഔദാൎയ്യത്തോടെ കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖൎയ്യാവും യെഹീയേലും പുരോഹിതന്മാൎക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
Jego książęta złożyli dobrowolne dary ludowi, kapłanom i Lewitom: Chilkiasz, Zachariasz, Jechiel, przełożeni domu Bożego, dali kapłanom na ofiary święta Paschy dwa tysiące sześćset [jagniąt] i trzysta wołów.
9 കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യൎക്കും പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
Ponadto Konaniasz i jego bracia Szemejasz i Netaneel oraz Chaszabiasz, Jejel i Jozabad, naczelnicy z Lewitów, dali [innym] Lewitom na ofiary święta Paschy pięć tysięcy [jagniąt] i pięćset wołów.
10 ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു.
Wszystko więc zostało przygotowane do służby, kapłani stanęli na swoich miejscach, a Lewici w swoich zmianach według rozkazu króla.
11 അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
I zabili baranki paschalne, kapłani kropili [ich] krwią, a Lewici obdzierali [je] ze skóry.
12 പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അൎപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
Następnie oddzielili [część] z nich na całopalenie, aby dać [je] ludowi według podziału na rody jako ofiarę dla PANA, tak jak jest napisane w księdze Mojżesza. Podobnie też [uczyniono] z wołami.
13 അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സൎവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
I piekli baranki paschalne na ogniu według zwyczaju, inne zaś [ofiary] święte gotowali w garnkach, kotłach i rondlach, po czym rozdawali szybko całemu ludowi.
14 പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാൎക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അൎപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാൎക്കും വേണ്ടി ഒരുക്കി.
Potem też przygotowali [posiłek] dla siebie i kapłanów. Kapłani bowiem, synowie Aarona, byli [zajęci] składaniem całopaleń i tłuszczu aż do nocy. Lewici więc przygotowali [posiłek] dla siebie i dla kapłanów, synów Aarona.
15 ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദൎശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവല്ക്കാർ അതതു വാതില്ക്കലും നിന്നു; അവൎക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവൎക്കു ഒരുക്കിക്കൊടുത്തു.
Śpiewacy, synowie Asafa, [stali] na swoich stanowiskach według rozkazu Dawida, Asafa, Hemana i Jedutuna, widzącego króla. Odźwierni też [stali] przy każdej bramie. Nie musieli opuszczać swojej służby, ponieważ ich bracia Lewici przygotowywali dla nich [posiłki].
16 ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അൎപ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
Tak więc cała służba została przygotowana w tym dniu, aby obchodzić święto Paschy i składać całopalenia na ołtarzu PANA według rozkazu króla Jozjasza.
17 അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
Synowie Izraela, którzy tam się znajdowali, obchodzili w tym czasie święto Paschy, a Święto Przaśników przez siedem dni.
18 ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
Żadne święto Paschy podobne do tego nie było obchodzone w Izraelu od czasów proroka Samuela i żaden z królów Izraela nie obchodził tak święta Paschy, jak obchodzili [je] Jozjasz, kapłani, Lewici, cały lud Judy i Izraela, który się tam znajdował, oraz mieszkańcy Jerozolimy.
19 യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
Paschę tę obchodzono w osiemnastym roku panowania Jozjasza.
20 യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാൎയ്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
Po tym wszystkim, gdy Jozjasz naprawił dom [Boży], nadciągnął Necho, król Egiptu, aby walczyć przeciw Karkemisz nad [rzeką] Eufrat, a Jozjasz wyruszył mu naprzeciw.
21 എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
Ale on posłał do niego swoich posłańców ze słowami: Co ja mam z tobą, królu Judy? Nie przeciw tobie [ciągnę] dzisiaj, lecz przeciwko domowi, który ze mną walczy. I Bóg nakazał mi, abym się pospieszył. Przestań walczyć z Bogiem, który [jest] ze mną, aby cię nie zniszczył.
22 എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു.
Ale Jozjasz nie odwrócił się od niego, lecz zmienił swoje szaty, aby z nim walczyć, i nie posłuchał słów Necho, [które pochodziły] z ust Boga. Tak więc wyruszył, aby walczyć na równinie Megiddo.
23 വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
A łucznicy ugodzili króla Jozjasza i wtedy król powiedział do swoich sług: Wyprowadźcie mnie, bo jestem ciężko ranny.
24 അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
Jego słudzy więc wyciągnęli go z rydwanu i wsadzili na inny rydwan, który należał do niego: zawieźli go do Jerozolimy i tam umarł. Potem pogrzebali go w grobach jego ojców, a cały lud Judy i Jerozolimy opłakiwał Jozjasza.
25 യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
Jeremiasz też lamentował nad Jozjaszem, a wszyscy śpiewacy i śpiewaczki wspominają Jozjasza w swoich lamentacjach aż do dziś, i uczynili z tego zwyczaj w Izraelu. Oto są zapisane w lamentacjach.
26 യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും
A pozostałe dzieje Jozjasza, jego życzliwość według tego, co jest napisane w Prawie PANA;
27 ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
I jego czyny pierwsze i ostatnie są zapisane w księdze królów Izraela i Judy.

< 2 ദിനവൃത്താന്തം 35 >