< 1 തെസ്സലോനിക്യർ 5 >

1 സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.
Vad åter angår tid och stund härför, så är det icke behövligt att därom skriva till eder, käre bröder.
2 കള്ളൻ രാത്രിയിൽ വരുമ്പോലെ കൎത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.
Ty I veten själva nogsamt att Herrens dag kommer såsom en tjuv om natten.
3 അവർ സമാധാനമെന്നും നിൎഭയമെന്നും പറയുമ്പോൾ ഗൎഭിണിക്കു പ്രസവവേദന വരുമ്പോലെ അവൎക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവൎക്കു തെറ്റിയൊഴിയാവതുമല്ല.
Bäst de säga: "Allt står väl till, och ingen fara är på färde", då kommer plötsligt fördärv över dem, såsom födslovåndan över en havande kvinna, och de skola förvisso icke kunna fly undan.
4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
Men I, käre bröder, I leven icke mörker, så att den dagen kan komma över eder såsom en tjuv;
5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
I ären ju alla ljusets barn och dagens barn. Ja, vi höra icke natten eller mörkret till;
6 ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണൎന്നും സുബോധമായുമിരിക്ക.
låtom oss alltså icke sova såsom de andra, utan låtom oss vaka och vara nyktra.
7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
De som sova, de sova om natten, och de som dricka sig druckna, de äro druckna om natten;
8 നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
men vi som höra dagen till, vi må vara nyktra, iklädda trons och kärlekens pansar, med frälsningens hopp såsom hjälm.
9 ദൈവം നമ്മെ കോപത്തിന്നല്ല,
Ty Gud har icke bestämt oss till att drabbas av vrede, utan till att vinna frälsning genom vår Herre, Jesus Kristus,
10 നാം ഉണൎന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
som har dött för oss, på det att vi må leva tillika med honom, vare sig vi ännu äro vakna eller vi äro avsomnade.
11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വൎദ്ധനവരുത്തിയും പോരുവിൻ.
Trösten därför varandra, och uppbyggen varandra inbördes, såsom I ock redan gören.
12 സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കൎത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
Vi bedja eder, käre bröder, att rätt uppskatta de män som arbeta bland eder, och som äro edra föreståndare i Herren och förmana eder.
13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.
Låten dem vara eder övermåttan kära, för det verks skull som de utföra. Hållen frid inbördes.
14 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈൎയ്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീൎഘക്ഷമ കാണിപ്പിൻ.
Vi bjuda eder, käre bröder: Förmanen de oordentliga, uppmuntren de klenmodiga, tagen eder an de svaga, visen tålamod mot var man.
15 ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
Sen till, att ingen vedergäller någon med ont för ont; faren fastmer alltid efter att göra vad gott är mot varandra och mot var man.
16 എപ്പോഴും സന്തോഷിപ്പിൻ;
Varen alltid glada.
17 ഇടവിടാതെ പ്രാൎത്ഥിപ്പിൻ
Bedjen oavlåtligen.
18 എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
Tacken Gud i alla livets förhållanden. Ty att I så gören är Guds vilja i Kristus Jesus.
19 ആത്മാവിനെ കെടുക്കരുതു.
Utsläcken icke Anden,
20 പ്രവചനം തുച്ഛീകരിക്കരുതു.
förakten icke profetisk tal,
21 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
men pröven allt, behållen vad gott är,
22 സകലവിധദോഷവും വിട്ടകലുവിൻ.
avhållen eder från allt ont, av vad slag det vara må.
23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
Men fridens Gud själv helge eder till hela eder varelse, så att hela eder ande och eder själ och eder kropp finnas bevarade ostraffliga vid vår Herres, Jesu Kristi, tillkommelse.
24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവൎത്തിക്കും.
Trofast är han som kallar eder; han skall ock utföra sitt verk.
25 സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാൎത്ഥിപ്പിൻ.
Käre bröder, bedjen för oss.
26 സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
Hälsen alla bröderna med en helig kyss.
27 കൎത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
Jag besvär eder vid Herren att låta uppläsa detta brev för alla bröderna.
28 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Vår Herres, Jesu Kristi, nåd vare med eder.

< 1 തെസ്സലോനിക്യർ 5 >