< 1 രാജാക്കന്മാർ 22 >

1 അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാൎത്തു.
NOHO kuikahi ae la lakou i na makahiki ekolu, aohe kaua iwaena o Suria a me ka Iseraela.
2 മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.
Eia hoi kekahi, i ke kolu o ka makahiki, iho ae la o Iehosapata ke alii o Iuda i ke alii o ka Iseraela.
3 യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Olelo mai ke alii o Iseraela i kana poe kauwa, Ua ike anei oukou, no kakou o Ramotagileada, a noho malie kakou, aole lawe mai mai loko mai o ka lima o ke alii o Suria?
4 അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
I mai la hoi oia ia Iehosapata, E hele anei oe me au i ke kaua ia Ramotagileada? I aku la hoi o Iehosapata i ke alii o Iseraela, Ua like no wau me oe, a me ko'u poe kanaka me kou poe kanaka, a me ko'u poe lio, me kou poe lio.
5 എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
Olelo aku la hoi o Iehosapata i ko alii o Iseraela, Ke noi aku nei au e ninau oe i keia la ma ka olelo a Iehova.
6 അങ്ങനെ യിസ്രായേൽരാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ പുറപ്പെടുക; കൎത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
Alaila houluulu ae la ke alii o Iseraela i na kaula, eha haneri kanaka paha, ninau aku la ia lakou, E pii anei au i Ramotagileada e kaua, aole paha, ea? Hai mai la hoi lakou, E pii, no ka mea, e haawi mai no ka Haku ia ia iloko o ka lima o ke alii.
7 എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
Ninau aku la o Iehosapata, Aohe anei he kaula e ae a Iehova maanei, e hiki ia kaua ke ninau ia ia?
8 അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
Hai mai la ke alii o Iseraela ia Iehosapata, Hookahi kanaka i koe, o Mikaia ke kiekie a Imela, e hiki ia kaua ke ninau ia Iehova ma o na la; aka, ke hoowahawaha aku nei au ia ia, no ka mea, aole ia i wanana mai i ka maikai no'u, i ka ino wale no. I aku la o Iehosapata, Mai olelo mai ke alii pela.
9 അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
Alaila kahea aku la ke alii o Iseraela i kekahi luna, i aku la, E hoolalelale mai ia Mikaia ke keiki a Imela.
10 യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമൎയ്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
Noho iho la ke alii o Iseraela, a me Iehosapata ke alii o Iuda, kela a me keia ma kona nohoalii iho, ua komo laua i ko laua mau kapa alii, ma kahi akea ma ke komo ana ma ka ipuka o Samaria; a wanana ae la ka poe kaula a pau imua o laua.
11 കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
Hana iho la o Zedekia ke keiki a Kenaana i mau kiwi hao nona iho: i mai la hoi ia. Me neia mau mea e pahu aku ai oe i ko Suria, a pau ae lakou.
12 പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാൎത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
Pela i wanana ai ka poe kaula a pau, i ka i ana mai, E pii i Ramotagileada, a e pomaikai; no ka mea, e haawi mai no Iehova iloko o ka lima o ke alii.
13 മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
A o ka luna i hele e kahea ia Mikaia, olelo aku la oia ia ia, i aku la, Aia hoi, o na olelo a ka poe kaula, he maikai i ke alii me ka waha hookahi; a ke noi aku nei au, e like kau olelo me ka olelo a kekahi o lakou, e olelo hoi oe ma ka maikai.
14 അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.
I mai la hoi o Mikaia, Ma ke ola ana o Iehova, o ka Iehova i olelo mai ai ia'u, oia ka'u e hai aku ai.
15 അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാൎത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
Hele mai la oia i ke alii. A ninau aku la ke alii ia ia, E Mikaia, e pii ku e anei makou i Ramotagileada e kaua aku, aole paha ia? I mai la oia ia ia, E pii a e pomaikai; no ka mea, e haawi mai no o Iehova iloko o ka lima o ke alii.
16 രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
Olelo hou aku la ke alii ia ia, Ehia auanei ko'u mau manawa e kauoha aku ai ia oe e hai mai i ka mea pololei wale no ma ka inoa o Iehova?
17 അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പൎവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവൎക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
I mai la hoi oia, Ua ike au i ka Iseraela e hele liilii ana maluna o na puu, e like me na hipa kahu ole: a olelo mai la Iehova, Aole o lakou haku, a hoi lakou, kela kanaka keia kanaka i kona hale iho me ka maluhia.
18 അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
I mai la ke alii o Iseraela ia Iehosapata, Aole anei i hai aku au ia oe, Aole o ka maikai kana e wanana mai ai no'u, aka, o ka ino?
19 അതിന്നു അവൻ പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വൎഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
I hou mai la kela, Nolaila e hoolohe mai i ka olelo a Iehova: Ua ike au ia Iehova e noho ana maluna o kona nohoalii, a e ku kokoke ana ia ia ko ka lani a pau ma kona lima akau a ma kona lima hema.
20 ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
Ninau mai la o Iehova, Owai la ka mea e malimali ia Ahaba e pii, a e haule ma Ramotagileada? Hai aku la kekahi penei, a o kekahi penei.
21 എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു.
Hele mai kekahi uhane, a ku iho la imua o Iehova, i aku la, Owau no ke malimali aku ia ia.
22 ഏതിനാൽ എന്നു യഹോവ ചോദിച്ചതിന്നു അവൻ: ഞാൻ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു.
Ninau mai la hoi o Iehova ia ia, Pehea la? Hai aku la oia, E hele au a e lilo i uhane wahahee iloko o ka waha o kana poe kaula a pau. I mai la hoi oia, E malimali auanei oe ia ia, a e lanakila no hoi; e hele aku, a e hana pela.
23 ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനൎത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
Eia hoi, ua haawi mai nei o Iehova i ka uhane wahahee iloko o ka waha o keia poe kaula au a pau, a ua olelo mai o Iehova i ka ino nou.
24 അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചു: നിന്നോടു അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
Hookokoke ae la no nae o Zedekia ke keiki a Kenaana, a kui aku la ia Mikaia ma kona papalina, ninau aku la, Ma ka aoao hea i hele ai ka uhane o Iehova mai o'u aku nei e olelo aku ia oe?
25 അതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.
I mai la o Mikaia, Aia hoi, e ike no oe, i ka la e komo aku ai oe iloko o ke keena oloko e pee iho.
26 അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തിൽ ആക്കി,
Kena ae la no hoi ke alii o Iseraela, E lalau ia Mikaia, a e hoihoi ia ia io Amona la, i ke alii kiaaina o ke kulanakauhale, a io Ioasa la ke keiki a ke alii;
27 ഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.
A e olelo aku, Ke i mai nei ke alii, E hahao ia ia nei iloko o ka halepaahao, a e hanai ia ia me ka berena o ka popilikia, a me ka wai o ka popilikia, a hiki i ka wa e hoi pomaikai mai ai au.
28 അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
Olelo mai la o Mikaia, Ina e hoi mai oe me ka pomaikai, aole i olelo mai o Iehova ma o'u nei. I mai la hoi oia, E hoolohe, e na kanaka a pau loa.
29 അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
Pela i pii ai ke alii o Iseraela a me Iehosapata ke alii o Iuda i Ramotagileada.
30 യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി പടയിൽ കടന്നു.
Olelo mai la ke alii o Iseraela ia Iehosapata, E hoonalonalo iho au ia'u iho e hele iloko o ke kaua, aka, e aahu oe i kou kapa alii. Hoonalonalo iho la ke alii o Iseraela ia ia iho, a hele aku la iloko o ke kaua.
31 എന്നാൽ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
Kauoha ae la ke alii o Suria i kana mau lunakoa he kanakolu kumamalua, maluna o kona mau kaa, i ae la, Aole i ka mea uuku, aole i ka mea nui e kaua aku ai oukou, i ke alii o Iseraela wale no.
32 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.
Eia kekahi, i ka ike ana mai o na lunakaa ia lehosapata, i iho la lakou, Oiaio, o ke alii keia o Iseraela. A huli ae la lakou e kaua ia ia; a auwe iho la o lehosapata.
33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
Eia hoi kekahi, i ka ike ana o na lunakaa aole oia ke alii o Iseraela, huli hope ae la lakou mai ka hahai ana ia ia.
34 എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
Lena walewale ae la kekahi kanaka i ke kakaka, a ku ia ia ke alii o Iseraela mawaena o na ami o ka paleumauma. Nolaila i olelo aku ai oia i ka mea hooholo i kona kaa, E hoohuli i kou lima, a e lawe aku ia'u mai loko aku o ka poe kaua, no ka mea, ua eha au.
35 അന്നു പട കഠിനമായി തീൎന്നതുകൊണ്ടു രാജാവു അരാമ്യൎക്കു എതിരെ രഥത്തിൽ നിവിൎന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
A mahuahua ae ke kaua ia la, a ua paipaiia'e ke alii iloko o kona kaa e ku e ana i ko Suria, a i ke ahiahi, make iho la ia: a kahe iho la ke koko mai loko iho o ka eha a waena konu o ke kaa.
36 സൂൎയ്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
Laha ae la ka olelo a puni ka poe kaua i ka napoo ana o ka la, e i ana, O kela kanaka keia kanaka i kona hale iho, a o kela kanaka keia kanaka i kona aina iho.
37 അങ്ങനെ രാജാവു മരിച്ചു; അവനെ ശമൎയ്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമൎയ്യയിൽ അടക്കം ചെയ്തു.
Pela i make ai ke alii, a ua laweia mai i Samaria; a kanu iho la lakou i ke alii ma Samaria.
38 രഥം ശമൎയ്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
Holoi ae la kekahi i ke kaa maloko o ka wai auau o Samaria, a palu ae la na ilio i ke koko, a holoi ae la lakou i kona mea kaua, e like me ka Iehova olelo, ana i olelo mai ai.
39 ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
A o na hana e ae a Ahaba, a me ka mea a pau ana i hana'i, a me ka hale niho elepani ana i kukulu ai, a me na kulanakauhale ana i kukulu ai, aole anei i kakauia lakou ma ka buke oihana a na lii o ka Iseraela?
40 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
Pela i hiamoe ai o Ahaba me kona mau makua; a alii ae la o Ahazia kana keiki i kona hakahaka.
41 ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.
Hoomaka iho la o Iehosapata ke keiki a Asa i kona alii ana maluna o Iuda, i ka ha o ka makahiki o Ahaba ke alii o Iseraela.
42 യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
He kanakolu kumamalima mau makahiki o Iehosapata i ka wa i hoomaka ai oia i kona alii ana, a he iwakalua kumamalima makahiki i alii ai oia maloko o Ierusalema; a o Azuba ka inoa o kona makuwahine ke kaikamahine a Silehi.
43 അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.
Hele ae hoi oia ma na aoao a pau o Asa kona makuakane, aole oia i kapae ae mai laila ae, e hana ana i ka mea pono ma na maka o Iehova; aka, aole i hoopauia'e na wahi kiekie; kaumaha ae la na kanaka, a kuni ae la i ka mea ala ma na wahi kiekie.
44 യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു.
Hookuikahi like ae la o Iehosapata me ke alii o Iseraela.
45 യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
A o na hana e ae a Iehosapata, a me kona ikaika ana i hoike ai, a me kona kaua ana, aole anei ia i kakauia ma ka buke oihana a na alii o Iuda.
46 തന്റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവൻ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.
A o ke koena o na moeaikane e koe ana i na la o Asa kona makuakane, oia kana i lawe ai mai ka aina aku.
47 ആ കാലത്തു എദോമിൽ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
Ilaila aole alii ma Edoma; he kiaaina ke alii.
48 ഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തൎശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല.
Hana iho la hoi o Iehosapata i na moku ma Taresisa e holo i Opira e kii i gula, aole nae i holo lakou, no ka mea, ua nahaha ua mau moku la, ma Ezionagebera.
49 അന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടു: എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.
Alaila olelo mai la o Ahazia ke keiki a Ahaba, ia Iehosapata, E hele pu paha ka'u mau kauwa, me kau mau kauwa, ma ia mau moku; aole hoi o Iehosapata i ae aku.
50 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
Hiamoe iho la o Iehosapata me kona mau makua, a ua kanuia iho la me kona mau makua, ma ke kulanakauhale o Davida kona kupuna: a alii ae la o Iehorama kana keiki i kona hakahaka.
51 ആഹാബിന്റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമൎയ്യയിൽ യിസ്രായേലിന്നു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
Hoomaka ae la o Ahazia ke keiki a Ahaba i kona alii ana maluna o ka Iseraela ma Samaria, i ka umikumamahiku o ka makahiki o Iehosapata ke alii o Iuda, elua makahiki i alii ai oia maluna o ka Iseraela.
52 അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Hana hewa ae la hoi oia imua o Iehova, a hele ae la hoi ma ka aoao o kona makuakane, a ma ka aoao o kona makuwahine, a ma ka aoao hoi o Ieroboama ke keiki a Nebata ka mea i hoolilo i ka Iseraela e lawehala.
53 അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
No ka mea, ua malama oia ia Baala, a hoomana aku la ia ia, a ua hoonaukiuki aku ia Iehova i ke Akua o Iseraela, e like me ka mea a pau a kona makuakane i hana aku ai.

< 1 രാജാക്കന്മാർ 22 >