< 1 ദിനവൃത്താന്തം 29 >

1 പിന്നെ ദാവീദ് രാജാവു സൎവ്വസഭയോടും പറഞ്ഞതു: ദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ.
Sitten kuningas Daavid sanoi koko seurakunnalle: "Minun poikani Salomo, ainoa Jumalan valittu, on nuori ja hento, ja työ on suuri, sillä tämä linna ei ole aiottu ihmiselle, vaan Herralle Jumalalle.
2 എന്നാൽ ഞാൻ എന്റെ സൎവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവൎണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.
Sentähden minä olen kaikin voimin hankkinut Jumalani temppeliä varten kultaa kultaesineihin, hopeata hopeaesineihin, vaskea vaskiesineihin, rautaa rautaesineihin ja puuta puuesineihin, onykskiviä ja muita jalokiviä, mustankiiltävää ja kirjavaa kiveä, kaikkinaisia kalliita kiviä ja marmorikiveä suuret määrät.
3 എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു.
Koska minun Jumalani temppeli on minulle rakas, minä vielä luovutan omistamani kullan ja hopean Jumalani temppeliä varten, kaiken lisäksi, minkä olen pyhäkköä varten hankkinut:
4 ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.
kolmetuhatta talenttia kultaa, Oofirin kultaa, ja seitsemäntuhatta talenttia puhdistettua hopeata huoneitten seinien silaamiseksi,
5 എന്നാൽ ഇന്നു യഹോവെക്കു കരപൂരണം ചെയ്‌വാൻ മനഃപൂൎവ്വം അൎപ്പിക്കുന്നവൻ ആർ?
kultaa kultaesineihin ja hopeata hopeaesineihin ja kaikkinaisiin taitomiesten kätten töihin. Tahtooko kukaan muu tänä päivänä tuoda vapaaehtoisesti, täysin käsin, lahjoja Herralle?"
6 അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂൎവ്വദാനങ്ങളെ കൊണ്ടുവന്നു.
Silloin tulivat vapaaehtoisesti perhekunta-päämiehet, Israelin sukukuntien ruhtinaat, tuhannen-ja sadanpäämiehet ja kuninkaan töiden ylivalvojat.
7 ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
Ja he antoivat Jumalan temppelissä tehtäviin töihin viisituhatta talenttia ja kymmenentuhatta dareikkia kultaa, kymmenentuhatta talenttia hopeata, kahdeksantoista tuhatta talenttia vaskea ja satatuhatta talenttia rautaa.
8 രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേൎശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.
Ja jolla oli hallussaan jalokiviä, antoi ne Herran temppelin aarteisiin, geersonilaisen Jehielin huostaan.
9 അങ്ങനെ ജനം മനഃപൂൎവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂൎവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
Ja kansa iloitsi heidän alttiudestaan, sillä he antoivat ehyellä sydämellä vapaaehtoiset lahjansa Herralle; ja kuningas Daavid oli myös suuresti iloissansa.
10 പിന്നെ ദാവീദ് സൎവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
Ja Daavid kiitti Herraa koko seurakunnan läsnäollessa; Daavid sanoi: "Ole kiitetty, Herra, meidän isämme Israelin Jumala, iankaikkisesta iankaikkiseen.
11 യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വൎഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു.
Sinun, Herra, on suuruus ja väkevyys ja loisto ja kunnia ja kirkkaus, sillä sinun on kaikki taivaassa ja maan päällä. Sinun, Herra, on valtakunta, ja sinä olet korotettu kaiken pääksi.
12 ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സൎവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.
Rikkaus ja kunnia tulevat sinulta, sinä hallitset kaikki, ja sinun kädessäsi on voima ja väkevyys. Sinun vallassasi on tehdä mikä tahansa suureksi ja väkeväksi.
13 ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
Me siis kiitämme sinua, meidän Jumalaamme; me ylistämme sinun ihanaa nimeäsi.
14 എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂൎവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
Sillä mitä olen minä, ja mitä on minun kansani, kyetäksemme antamaan tällaisia vapaaehtoisia lahjoja? Vaan kaikki tulee sinulta, ja omasta kädestäsi olemme sen sinulle antaneet.
15 ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
Sillä me olemme muukalaisia ja vieraita sinun edessäsi, niinkuin kaikki meidän isämmekin; niinkuin varjo ovat meidän päivämme maan päällä eikä ole, mihin toivonsa panna.
16 ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
Herra, meidän Jumalamme, kaikki tämä runsaus, jonka me olemme hankkineet rakentaaksemme temppelin sinulle, sinun pyhälle nimellesi, on sinun kädestäsi, ja sinun on kaikki tyynni.
17 എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാൎത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാൎത്ഥതയോടെ ഇവയെല്ലാം മനഃപൂൎവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂൎവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
Ja minä tiedän, Jumalani, että sinä tutkit sydämen ja mielistyt vilpittömyyteen. Vilpittömällä sydämellä minä olen antanut kaikki nämä vapaaehtoiset lahjat, ja nyt minä olen ilolla nähnyt, kuinka sinun täällä oleva kansasi on antanut sinulle vapaaehtoiset lahjansa.
18 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.
Herra, meidän isäimme Aabrahamin, Iisakin ja Israelin Jumala, säilytä tällaisina ainiaan kansasi sydämen ajatukset ja aivoitukset ja ohjaa heidän sydämensä puoleesi.
19 എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീൎപ്പാൻ ഇവയെല്ലാം നിവൎത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ.
Ja anna minun pojalleni Salomolle ehyt sydän noudattamaan sinun käskyjäsi, todistuksiasi ja säädöksiäsi, toimittamaan kaikki tämä ja rakentamaan tämä linna, jota varten minä olen valmistuksia tehnyt."
20 പിന്നെ ദാവീദ് സൎവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
Sitten Daavid sanoi kaikelle seurakunnalle: "Kiittäkää Herraa, Jumalaanne". Ja kaikki seurakunta kiitti Herraa, isiensä Jumalaa, ja he kumartuivat maahan ja osoittivat kunniaa Herralle ja kuninkaalle.
21 പിന്നെ അവർ യഹോവെക്കു ഹനനയാഗങ്ങളെ അൎപ്പിച്ചു; പിറ്റെന്നാൾ യഹോവെക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
Ja seuraavana päivänä he teurastivat teuraita Herralle ja uhrasivat polttouhreja Herralle: tuhat härkää, tuhat oinasta ja tuhat karitsaa ja niihin kuuluvat juomauhrit sekä teurasuhreja suuren joukon koko Israelin puolesta.
22 അവർ അവന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവെക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
Niin he söivät ja joivat Herran edessä sinä päivänä suuresti iloiten ja tekivät toistamiseen Salomon, Daavidin pojan, kuninkaaksi ja voitelivat hänet Herralle ruhtinaaksi, ja Saadokin papiksi.
23 അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാൎത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
Ja Salomo istui Herran valtaistuimelle kuninkaaksi isänsä Daavidin sijaan, ja hän menestyi; ja koko Israel totteli häntä.
24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.
Samoin kaikki päämiehet, urhot ja myös kaikki kuningas Daavidin pojat kättä lyöden lupautuivat kuningas Salomon alamaisiksi.
25 യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
Herra teki Salomon ylen suureksi koko Israelin silmissä ja antoi hänelle kuninkuuden loiston, jonka kaltaista ei ollut yhdelläkään kuninkaalla Israelissa ollut ennen häntä.
26 ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണിരുന്നു.
Daavid, Iisain poika, oli hallinnut koko Israelia.
27 അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
Ja aika, jonka hän hallitsi Israelia, oli neljäkymmentä vuotta; Hebronissa hän hallitsi seitsemän vuotta, ja Jerusalemissa hän hallitsi kolmekymmentä kolme vuotta.
28 അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി.
Ja hän kuoli päästyänsä korkeaan ikään, elämästä, rikkaudesta ja kunniasta kyllänsä saaneena, ja hänen poikansa Salomo tuli kuninkaaksi hänen sijaansa.
29 എന്നാൽ ദാവീദ് രാജാവിന്റെ ആദ്യന്തവൃത്താന്തങ്ങളും അവന്റെ രാജ്യഭാരം ഒക്കെയും അവന്റെ പരാക്രമപ്രവൃത്തികളും അവന്നും യിസ്രായേലിന്നും അന്യദേശങ്ങളിലെ സകലരാജ്യങ്ങൾക്കും ഭവിച്ച കാലഗതികളും
Daavidin vaiheet, sekä aikaisemmat että myöhemmät, ovat kirjoitettuina näkijä Samuelin historiassa, profeetta Naatanin historiassa ja tietäjä Gaadin historiassa;
30 ദൎശകനായ ശമൂവേലിന്റെ വൃത്താന്തത്തിലും നാഥാൻപ്രവാചകന്റെ പുസ്തകത്തിലും ദൎശകനായ ഗാദിന്റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.
samoin koko hänen hallituksensa ja hänen tekemänsä urotyöt sekä hänen, Israelin ja kaikkien maitten valtakuntain kohtalot.

< 1 ദിനവൃത്താന്തം 29 >