< മത്തായി 6 >

1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
সাৱধানা ভৱত, মনুজান্ দৰ্শযিতুং তেষাং গোচৰে ধৰ্ম্মকৰ্ম্ম মা কুৰুত, তথা কৃতে যুষ্মাকং স্ৱৰ্গস্থপিতুঃ সকাশাৎ কিঞ্চন ফলং ন প্ৰাপ্স্যথ|
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
ৎৱং যদা দদাসি তদা কপটিনো জনা যথা মনুজেভ্যঃ প্ৰশংসাং প্ৰাপ্তুং ভজনভৱনে ৰাজমাৰ্গে চ তূৰীং ৱাদযন্তি, তথা মা কুৰি, অহং তুভ্যং যথাৰ্থং কথযামি, তে স্ৱকাযং ফলম্ অলভন্ত|
3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും.
কিন্তু ৎৱং যদা দদাসি, তদা নিজদক্ষিণকৰো যৎ কৰোতি, তদ্ ৱামকৰং মা জ্ঞাপয|
4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
তেন তৱ দানং গুপ্তং ভৱিষ্যতি যস্তু তৱ পিতা গুপ্তদৰ্শী, স প্ৰকাশ্য তুভ্যং ফলং দাস্যতি|
5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു.
অপৰং যদা প্ৰাৰ্থযসে, তদা কপটিনইৱ মা কুৰু, যস্মাৎ তে ভজনভৱনে ৰাজমাৰ্গস্য কোণে তিষ্ঠন্তো লোকান্ দৰ্শযন্তঃ প্ৰাৰ্থযিতুং প্ৰীযন্তে; অহং যুষ্মান্ তথ্যং ৱদামি, তে স্ৱকীযফলং প্ৰাপ্নুৱন্|
6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും.
তস্মাৎ প্ৰাৰ্থনাকালে অন্তৰাগাৰং প্ৰৱিশ্য দ্ৱাৰং ৰুদ্ৱ্ৱা গুপ্তং পশ্যতস্তৱ পিতুঃ সমীপে প্ৰাৰ্থযস্ৱ; তেন তৱ যঃ পিতা গুপ্তদৰ্শী, স প্ৰকাশ্য তুভ্যং ফলং দাস্যতি
7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.
অপৰং প্ৰাৰ্থনাকালে দেৱপূজকাইৱ মুধা পুনৰুক্তিং মা কুৰু, যস্মাৎ তে বোধন্তে, বহুৱাৰং কথাযাং কথিতাযাং তেষাং প্ৰাৰ্থনা গ্ৰাহিষ্যতে|
8 അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.
যূযং তেষামিৱ মা কুৰুত, যস্মাৎ যুষ্মাকং যদ্ যৎ প্ৰযোজনং যাচনাতঃ প্ৰাগেৱ যুষ্মাকং পিতা তৎ জানাতি|
9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ,
অতএৱ যূযম ঈদৃক্ প্ৰাৰ্থযধ্ৱং, হে অস্মাকং স্ৱৰ্গস্থপিতঃ, তৱ নাম পূজ্যং ভৱতু|
10 അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
১০তৱ ৰাজৎৱং ভৱতু; তৱেচ্ছা স্ৱৰ্গে যথা তথৈৱ মেদিন্যামপি সফলা ভৱতু|
11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
১১অস্মাকং প্ৰযোজনীযম্ আহাৰম্ অদ্য দেহি|
12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
১২ৱযং যথা নিজাপৰাধিনঃ ক্ষমামহে, তথৈৱাস্মাকম্ অপৰাধান্ ক্ষমস্ৱ|
13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
১৩অস্মান্ পৰীক্ষাং মানয, কিন্তু পাপাত্মনো ৰক্ষ; ৰাজৎৱং গৌৰৱং পৰাক্ৰমঃ এতে সৰ্ৱ্ৱে সৰ্ৱ্ৱদা তৱ; তথাস্তু|
14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും.
১৪যদি যূযম্ অন্যেষাম্ অপৰাধান্ ক্ষমধ্ৱে তৰ্হি যুষ্মাকং স্ৱৰ্গস্থপিতাপি যুষ্মান্ ক্ষমিষ্যতে;
15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
১৫কিন্তু যদি যূযম্ অন্যেষাম্ অপৰাধান্ ন ক্ষমধ্ৱে, তৰ্হি যুষ্মাকং জনকোপি যুষ্মাকম্ অপৰাধান্ ন ক্ষমিষ্যতে|
16 “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു.
১৬অপৰম্ উপৱাসকালে কপটিনো জনা মানুষান্ উপৱাসং জ্ঞাপযিতুং স্ৱেষাং ৱদনানি ম্লানানি কুৰ্ৱ্ৱন্তি, যূযং তইৱ ৱিষণৱদনা মা ভৱত; অহং যুষ্মান্ তথ্যং ৱদামি তে স্ৱকীযফলম্ অলভন্ত|
17 എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക.
১৭যদা ৎৱম্ উপৱসসি, তদা যথা লোকৈস্ত্ৱং উপৱাসীৱ ন দৃশ্যসে, কিন্তু তৱ যোঽগোচৰঃ পিতা তেনৈৱ দৃশ্যসে, তৎকৃতে নিজশিৰসি তৈলং মৰ্দ্দয ৱদনঞ্চ প্ৰক্ষালয;
18 അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
১৮তেন তৱ যঃ পিতা গুপ্তদৰ্শী স প্ৰকাশ্য তুভ্যং ফলং দাস্যতি|
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്;
১৯অপৰং যত্ৰ স্থানে কীটাঃ কলঙ্কাশ্চ ক্ষযং নযন্তি, চৌৰাশ্চ সন্ধিং কৰ্ত্তযিৎৱা চোৰযিতুং শক্নুৱন্তি, তাদৃশ্যাং মেদিন্যাং স্ৱাৰ্থং ধনং মা সংচিনুত|
20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക.
২০কিন্তু যত্ৰ স্থানে কীটাঃ কলঙ্কাশ্চ ক্ষযং ন নযন্তি, চৌৰাশ্চ সন্ধিং কৰ্ত্তযিৎৱা চোৰযিতুং ন শক্নুৱন্তি, তাদৃশে স্ৱৰ্গে ধনং সঞ্চিনুত|
21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
২১যস্মাৎ যত্ৰ স্থানে যুষ্মাংক ধনং তত্ৰৈৱ খানে যুষ্মাকং মনাংসি|
22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും.
২২লোচনং দেহস্য প্ৰদীপকং, তস্মাৎ যদি তৱ লোচনং প্ৰসন্নং ভৱতি, তৰ্হি তৱ কৃৎস্নং ৱপু ৰ্দীপ্তিযুক্তং ভৱিষ্যতি|
23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
২৩কিন্তু লোচনেঽপ্ৰসন্নে তৱ কৃৎস্নং ৱপুঃ তমিস্ৰযুক্তং ভৱিষ্যতি| অতএৱ যা দীপ্তিস্ত্ৱযি ৱিদ্যতে, সা যদি তমিস্ৰযুক্তা ভৱতি, তৰ্হি তৎ তমিস্ৰং কিযন্ মহৎ|
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
২৪কোপি মনুজো দ্ৱৌ প্ৰভূ সেৱিতুং ন শক্নোতি, যস্মাদ্ একং সংমন্য তদন্যং ন সম্মন্যতে, যদ্ৱা একত্ৰ মনো নিধায তদন্যম্ অৱমন্যতে; তথা যূযমপীশ্ৱৰং লক্ষ্মীঞ্চেত্যুভে সেৱিতুং ন শক্নুথ|
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ?
২৫অপৰম্ অহং যুষ্মভ্যং তথ্যং কথযামি, কিং ভক্ষিষ্যামঃ? কিং পাস্যামঃ? ইতি প্ৰাণধাৰণায মা চিন্তযত; কিং পৰিধাস্যামঃ? ইতি কাযৰক্ষণায ন চিন্তযত; ভক্ষ্যাৎ প্ৰাণা ৱসনাঞ্চ ৱপূংষি কিং শ্ৰেষ্ঠাণি ন হি?
26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
২৬ৱিহাযসো ৱিহঙ্গমান্ ৱিলোকযত; তৈ ৰ্নোপ্যতে ন কৃত্যতে ভাণ্ডাগাৰে ন সঞ্চীযতেঽপি; তথাপি যুষ্মাকং স্ৱৰ্গস্থঃ পিতা তেভ্য আহাৰং ৱিতৰতি|
27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
২৭যূযং তেভ্যঃ কিং শ্ৰেষ্ঠা ন ভৱথ? যুষ্মাকং কশ্চিৎ মনুজঃ চিন্তযন্ নিজাযুষঃ ক্ষণমপি ৱৰ্দ্ধযিতুং শক্নোতি?
28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല.
২৮অপৰং ৱসনায কুতশ্চিন্তযত? ক্ষেত্ৰোৎপন্নানি পুষ্পাণি কথং ৱৰ্দ্ধন্তে তদালোচযত| তানি তন্তূন্ নোৎপাদযন্তি কিমপি কাৰ্য্যং ন কুৰ্ৱ্ৱন্তি;
29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
২৯তথাপ্যহং যুষ্মান্ ৱদামি, সুলেমান্ তাদৃগ্ ঐশ্ৱৰ্য্যৱানপি তৎপুষ্পমিৱ ৱিভূষিতো নাসীৎ|
30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ!
৩০তস্মাৎ ক্ষদ্য ৱিদ্যমানং শ্চঃ চুল্ল্যাং নিক্ষেপ্স্যতে তাদৃশং যৎ ক্ষেত্ৰস্থিতং কুসুমং তৎ যদীশ্চৰ ইত্থং বিভূষযতি, তৰ্হি হে স্তোকপ্ৰত্যযিনো যুষ্মান্ কিং ন পৰিধাপযিষ্যতি?
31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്.
৩১তস্মাৎ অস্মাভিঃ কিমৎস্যতে? কিঞ্চ পাযিষ্যতে? কিং ৱা পৰিধাযিষ্যতে, ইতি ন চিন্তযত|
32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം.
৩২যস্মাৎ দেৱাৰ্চ্চকা অপীতি চেষ্টন্তে; এতেষু দ্ৰৱ্যেষু প্ৰযোজনমস্তীতি যুষ্মাকং স্ৱৰ্গস্থঃ পিতা জানাতি|
33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
৩৩অতএৱ প্ৰথমত ঈশ্ৱৰীযৰাজ্যং ধৰ্ম্মঞ্চ চেষ্টধ্ৱং, তত এতানি ৱস্তূনি যুষ্মভ্যং প্ৰদাযিষ্যন্তে|
34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
৩৪শ্ৱঃ কৃতে মা চিন্তযত, শ্ৱএৱ স্ৱযং স্ৱমুদ্দিশ্য চিন্তযিষ্যতি; অদ্যতনী যা চিন্তা সাদ্যকৃতে প্ৰচুৰতৰা|

< മത്തായി 6 >