< Psalm 130 >

1 Ein Stufenlied. - Aus tiefem Grund, Herr, rufe ich zu Dir:
ആരോഹണഗീതം. യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
2 Herr, höre meine Stimme! Aufmerken mögen Deine Ohren auf mein lautes Flehen!
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; അങ്ങയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
3 Wenn Du der Sünden achten wolltest, Ach Herr, wer könnte, Herr, bestehen?
യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും?
4 jedoch Vergebung ist bei Dir, daß man Dich fürchte. -
എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങയുടെ പക്കൽ പാപക്ഷമ ഉണ്ട്.
5 Des Herren harr ich. Meine Seele harrt; ich hoffe auf sein Wort,
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6 ja, meine Seele harret auf den Herrn mehr, als den Morgen die Wächter sich ersehnen, die den Tag erwarten.
ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7 Israel harre auf den Herrn! Beim Herrn ist Gnade, bei ihm ist der Erlösung Fülle.
യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
8 Nur er kann Israel erlösen von allen seinen Sündenstrafen.
ദൈവം യിസ്രായേലിനെ അവന്റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

< Psalm 130 >