< 2 Chroniques 33 >

1 Manassé était âgé de douze ans quand il commença à régner, et il régna cinquante-cinq ans à Jérusalem.
മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു.
2 Et il fit ce qui déplaît à l'Eternel, selon les abominations des nations que l'Eternel avait chassées de devant les enfants d'Israël.
യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളിൽ മുഴുകി അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
3 Car il rebâtit les hauts lieux qu'Ezéchias son père avait démolis, et redressa les autels des Bahalins, et fit des bocages, et se prosterna devant toute l'armée des cieux, et les servit.
തന്റെ അപ്പനായ യെഹിസ്കീയാവ് ഇടിച്ചുകളഞ്ഞ പൂജാഗിരികൾ വീണ്ടും പണിത്, ബാല്‍ വിഗ്രഹങ്ങൾക്ക് ബലിപീഠങ്ങൾ തീർത്തു; അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും ആരാധിക്കുകയും, സേവിക്കുകയും ചെയ്തു.
4 Il bâtit aussi des autels dans la maison de l'Eternel, de laquelle l'Eternel avait dit: Mon Nom sera dans Jérusalem à jamais.
“യെരൂശലേമിൽ എന്റെ നാമം എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തേപ്പറ്റി യഹോവ അരുളിച്ചെയ്തുവോ ആ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
5 Il bâtit, [dis-je], des autels à toute l'armée des cieux dans les deux parvis de la maison de l'Eternel.
യഹോവയുടെ ആലയത്തിന്റെ രണ്ട് പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൈന്യത്തിന് ബലിപീഠങ്ങൾ പണിതു.
6 Il fit passer ses fils par le feu dans la vallée du fils de Hinnon, et il prédisait le temps, et usait de prédictions et de sortilèges; et il dressa un [oracle d']esprit de Python, et eut des diseurs de bonne aventure; [en un mot], il s'adonna extrêmement à faire ce qui déplaît à l'Eternel pour l'irriter.
അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; ലക്ഷണം നോക്കിച്ചു; മന്ത്രവാദവും, ആഭിചാരവും പ്രയോഗിച്ചു, വെളിച്ചപ്പാടുകളുടെയും, ലക്ഷണം പറയുന്നവരെയും നിയമിച്ചു. ഇങ്ങനെ യഹോവയ്ക്ക് അനിഷ്ടമായ പലതും ചെയ്ത് അവനെ കോപിപ്പിച്ചു.
7 Il posa aussi une image taillée qu'il avait faite pour une représentation en la maison de Dieu, de laquelle Dieu avait dit à David et à Salomon son fils: Je mettrai à perpétuité mon Nom dans cette maison, et dans Jérusalem, que j'ai choisie d'entre toutes les Tribus d'Israël.
കൊത്തുപണി ചെയ്ത് താൻ ഉണ്ടാക്കിയ വിഗ്രഹം അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ച് ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും ഇപ്രകാരം അരുളിചെയ്തിരുന്നു: “ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലുള്ള ഈ ആലയത്തിൽ ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും.
8 Et je ne ferai plus sortir Israël de la terre que j'ai assignée à leurs pères, pourvu seulement qu'ils prennent garde à faire tout ce que je leur ai commandé par le moyen de Moïse, [c'est-à-dire] toute la Loi, et les statuts, et les ordonnances.
ഞാൻ മോശെമുഖാന്തരം യിസ്രായേലിനോട് കല്പിച്ച നിയമങ്ങളും, ചട്ടങ്ങളും, വിധികളും അനുസരിച്ചു നടപ്പാൻ അവർ ശ്രദ്ധിക്കുമെങ്കിൽ, അവരുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്ന് അവരുടെ കാൽ ഇനി നീക്കിക്കളകയില്ല”.
9 Manassé donc fit égarer Juda et les habitants de Jérusalem, jusqu'à faire pis que les nations que l'Eternel avait exterminées de devant les enfants d'Israël.
അങ്ങനെ മനശ്ശെ, യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്തം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും വശീകരിച്ച് തെറ്റിച്ചുകളഞ്ഞു.
10 Et l'Eternel parla à Manassé, et à son peuple; mais ils n'y voulurent point entendre.
൧൦യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
11 C'est pourquoi l'Eternel fit venir contr'eux les capitaines de l'armée du Roi des Assyriens, qui prirent Manassé dans des halliers, et le lièrent de doubles chaînes d'airain, et l'emmenèrent à Babylone.
൧൧ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
12 Et dès qu'il fut en angoisse, il supplia l'Eternel son Dieu, et s'humilia fort devant le Dieu de ses pères.
൧൨കഷ്ടതയിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോട് പ്രാർത്ഥിച്ചു.
13 Il lui adressa donc ses supplications, et [Dieu] fléchi par ses prières, exauça sa supplication, et le fit retourner à Jérusalem dans son Royaume; et Manassé reconnut que l'Eternel est celui qui est Dieu.
൧൩അവൻ അവന്റെ പ്രാർത്ഥനയും യാചനയും കൈക്കൊണ്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിലേക്ക് തിരിച്ചുവരുത്തി; യഹോവ തന്നെ ദൈവം എന്ന് മനശ്ശെക്ക് ബോധ്യമായി.
14 Après cela il bâtit la muraille de dehors pour la Cité de David vers l'Occident de Guihon, dans la vallée, et jusqu'à l'entrée de la porte des poissons, et il environna Hophel, et l'éleva beaucoup; puis il établit des capitaines de l'armée dans toutes les villes fortes de Juda.
൧൪അതിനുശേഷം അവൻ ഗീഹോന് പടിഞ്ഞാറുള്ള താഴ്വരയിൽ, മീൻവാതിലിന്റെ പ്രവേശനംവരെ, ദാവീദിന്റെ നഗരത്തിന് പുറത്തായി ഒരു മതിൽ പണിതു; അവൻ അത് ഓഫേലിന് ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.
15 Et il ôta de la maison de l'Eternel l'idole, et les dieux des étrangers, et tous les autels qu'il avait bâtis sur la montagne de la maison de l'Eternel, et à Jérusalem, et les jeta hors de la ville.
൧൫അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളേയും നീക്കി, നഗരത്തിന് പുറത്ത് എറിഞ്ഞുകളഞ്ഞു.
16 Puis il rebâtit l'autel de l'Eternel, et y sacrifia des sacrifices de prospérités, et de louange, et il commanda à Juda de servir l'Eternel le Dieu d'Israël.
൧൬അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കുവാൻ യെഹൂദയോട് കല്പിച്ചു.
17 Toutefois le peuple sacrifiait encore dans les hauts lieux, mais c'était seulement à l'Eternel leur Dieu.
൧൭ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് അത്രേ അവർ യാഗം കഴിച്ചത്.
18 Le reste des faits de Manassé, et la prière qu'il fit à son Dieu, et les paroles des Voyants qui lui parlaient au Nom de l'Eternel le Dieu d'Israël, voilà, toutes ces choses sont [écrites] parmi les actions des Rois d'Israël.
൧൮മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോട് കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോട് സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽ രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
19 Et sa prière, et comment [Dieu] fut fléchi par ses prières, tout son péché, et son crime, et les places dans lesquelles il bâtit des hauts lieux, et dressa des bocages, et des images taillées, avant qu'il se fût humilié, voilà, toutes ces choses sont écrites dans les paroles des Voyants.
൧൯അവൻ പ്രാർത്ഥിച്ചതും, ദൈവം അവന്റെ പ്രാർത്ഥന കേട്ടതും, അവൻ തന്നെത്താൻ താഴ്ത്തിയതിന് മുമ്പെയുള്ള അവന്റെ സകലപാപവും അകൃത്യവും അവൻ ഏതെല്ലാം ഇടങ്ങളിൽ പൂജാഗിരികൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുകയും ചെയ്തു എന്നും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
20 Puis Manassé s'endormit avec ses pères, et on l'ensevelit dans sa maison; et Amon son fils régna en sa place.
൨൦മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.
21 Amon [était] âgé de vingt-deux ans quand il commença à régner, et il régna deux ans à Jérusalem.
൨൧ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു.
22 Et il fit ce qui déplaît à l'Eternel, comme avait fait Manassé son père; car Amon sacrifia à toutes les images taillées que Manassé son père avait faites, et les servit.
൨൨അവൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകലവിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ച് അവയെ സേവിച്ചു.
23 Mais il ne s'humilia point devant l'Eternel, comme s'était humilié Manassé son père, mais se rendit coupable de plus en plus.
൨൩തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതു പോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
24 Et ses serviteurs ayant fait une conspiration contre lui, le firent mourir dans sa maison.
൨൪അവന്റെ ഭൃത്യന്മാർ അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അരമനയിൽവെച്ച് കൊന്നുകളഞ്ഞു.
25 Mais le peuple du pays frappa tous ceux qui avaient conspiré contre le Roi Amon; et le peuple du pays établit pour Roi en sa place Josias son fils.
൨൫എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയെല്ലാം കൊന്ന് അവന്റെ മകനായ യോശീയാവെ അവന് പകരം രാജാവാക്കി.

< 2 Chroniques 33 >