< Job 11 >

1 Or Sophar le Minéen, prenant la parole, dit:
അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
2 Celui qui parle tant, à son tour écoutera: l'homme verbeux semble-t-il juste? Le fils de la femme qui vit peu est béni.
“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ?
3 Ne te répands pas en longs discours, puisque nul ne plaide contre toi.
നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ?
4 Surtout, garde-toi de dire: Je suis pur dans mes œuvres; je suis irréprochable devant Dieu.
“എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ.
5 Car par quel moyen le Seigneur pourrait-il te répondre et ouvrir les lèvres en même temps que toi?
അയ്യോ ദൈവം അരുളിച്ചെയ്യുകയും നിന്റെനേരെ അധരം തുറക്കുകയും
6 Ensuite il te donnera la force du sage deux fois plus que ne l'ont ceux qui te ressemblent; tu reconnaîtras alors que le Seigneur t'a rétribué justement, selon tes péchés.
ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു.
7 Découvriras-tu les traces du Seigneur? Es-tu parvenu jusqu'aux dernières limites de ce que le Tout-Puissant a créé?
ദൈവത്തിന്റെ അഗാധതത്വം നിനക്ക് ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്ക് മനസ്സിലാകുമോ?
8 Le ciel est haut, que feras-tu? L'abîme est profond, que feras-tu? (Sheol h7585)
അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? (Sheol h7585)
9 Les dimensions de la terre, l'étendue des mers ne te sont-elles pas inconnues?
അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.
10 S'il plaît au Seigneur de bouleverser toutes ces choses, qui lui dira: Qu'avez-vous fait?
൧൦യഹോവ കടന്നുവന്ന് ബന്ധിക്കുകയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ?
11 Seul il connaît les œuvres des déréglés; s'il voit des choses vaines, il ne tiendra point de n'en rien savoir.
൧൧ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു.
12 L'homme nage au hasard s'il n'a d'autres guides que des raisonnements; le mortel né de la femme est isolé comme l'âne sauvage.
൧൨വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
13 Si tu as purifié ton cœur, élève tes mains vers Dieu.
൧൩നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ
14 Si tes mains sont chargées de quelque iniquité, hâte-toi de la rejeter au loin; elle ne doit point passer la nuit dans ta demeure.
൧൪നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.
15 Alors ton visage brillera comme une onde pure; tu ôteras tes vêtements sordides, et tu n'éprouveras plus de crainte.
൧൫അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.
16 Tu oublieras tes souffrances; elles auront passé comme une vapeur, et ta raison sera raffermie.
൧൬അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
17 Ta prière ressemblera à l'étoile qui annonce l'aurore; ta vie se lèvera au Midi.
൧൭നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും.
18 Tu seras plein de confiance, parce que l'espérance ne t'aura pas abandonné; de tes soucis, de tes peines naîtra la paix.
൧൮പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
19 Tu jouiras du repos et n'auras plus d'ennemis; la foule inconstante des hommes te reviendra.
൧൯നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
20 Cependant le salut délaissera les impies; leur espoir sera leur perte, et leurs yeux fondront en larmes.
൨൦എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; ശരണം അവർക്ക് പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ”.

< Job 11 >