< Ezekiel 26 >

1 Now in the eleventh year, on the first day of the month, the word of the Lord came to me, saying,
ബാബിലോന്യ പ്രവാസത്തിന്റെ പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 Son of man, because Tyre has said against Jerusalem, Aha, she who was the doorway of the peoples is broken; she is turned over to them; she who was full is made waste;
“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്ന് സോർ പറയുന്നതുകൊണ്ട്
3 For this cause the Lord has said, See, I am against you, O Tyre, and will send up a number of nations against you as the sea sends up its waves.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്റെനേരെ പുറപ്പെട്ടുവരുമാറാക്കും.
4 And they will give the walls of Tyre to destruction and have its towers broken: and I will take even her dust away from her, and make her an uncovered rock
അവർ സോരിന്റെ മതിലുകൾ നശിപ്പിച്ച്, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.
5 She will be a place for the stretching out of nets in the middle of the sea; for I have said it, says the Lord: and her goods will be given over to the nations.
അത് സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “അത് ജനതകൾക്കു കവർച്ചയായിത്തീരും.
6 And her daughters in the open country will be put to the sword: and they will be certain that I am the Lord.
നാട്ടിൻപുറത്തുള്ള അതിന്റെ പുത്രിമാർ വാളാൽ കൊല്ലപ്പെടും; ഞാൻ യഹോവ എന്ന് അവർ അറിയും”.
7 For this is what the Lord has said: See, I will send up from the north Nebuchadrezzar, king of Babylon, king of kings, against Tyre, with horses and war-carriages and with an army and great numbers of people.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വടക്കുനിന്ന് രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടി സോരിനുനേരെ വരുത്തും.
8 He will put to the sword your daughters in the open country: he will make strong walls against you and put up an earthwork against you, arming himself for war against you.
അവൻ നാട്ടിൻപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെനേരെ ഉപരോധമതിലുകൾ പണിത്, മൺകൂനകൾ ഉയർത്തും.
9 He will put up his engines of war against your walls, and your towers will be broken down by his axes.
അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികൾ വച്ച് കോടാലികൊണ്ടു നിന്റെ ഗോപുരങ്ങൾ തകർത്തുകളയും.
10 Because of the number of his horses you will be covered with their dust: your walls will be shaking at the noise of the horsemen and of the wheels and of the war-carriages, when he comes through your doorways, as into a town which has been broken open.
൧൦അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ട് ഉയരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്ക് കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
11 Your streets will be stamped down by the feet of his horses: he will put your people to the sword, and will send down the pillars of your strength to the earth.
൧൧തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
12 They will take by force all your wealth and go off with the goods with which you do trade: they will have your walls broken down and all the houses of your desire given up to destruction: they will put your stones and your wood and your dust deep in the water.
൧൨അവർ നിന്റെ സമ്പത്ത് കവർന്ന് നിന്റെ ചരക്കു കൊള്ളയിട്ട് നിന്റെ മതിലുകൾ ഇടിച്ച് നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
13 I will put an end to the noise of your songs, and the sound of your instruments of music will be gone for ever.
൧൩നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കുകയുമില്ല.
14 I will make you an uncovered rock: you will be a place for the stretching out of nets; there will be no building you up again: for I the Lord have said it, says the Lord.
൧൪ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിക്കുവാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണിയുകയില്ല; യഹോവയായ ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 This is what the Lord has said to Tyre: Will not the sea-lands be shaking at the sound of your fall, when the wounded give cries of pain, when men are put to the sword in you?
൧൫യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ മദ്ധ്യത്തിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ശബ്ദത്താൽ ദ്വീപുകൾ നടുങ്ങിപ്പോകുകയില്ലയോ?
16 Then all the rulers of the sea will come down from their high seats, and put away their robes and take off their clothing of needlework: they will put on the clothing of grief, they will take their seats on the earth, shaking with fear every minute and overcome with wonder at you.
൧൬അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും.
17 And they will send up a song of grief for you, and say to you, What destruction has come on you, how are you cut off from the sea, the noted town, which was strong in the sea, she and her people, causing the fear of them to come on all the dry land!
൧൭അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും: ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ!
18 Now the sea-lands will be shaking in the day of your fall; and all the ships on the sea will be overcome with fear at your going.
൧൮ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ ഭ്രമിച്ചുപോകും”.
19 For this is what the Lord has said: I will make you a waste town, like the towns which are unpeopled; when I make the deep come upon you, covering you with great waters.
൧൯യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
20 Then I will make you go down with those who go down into the underworld, to the people of the past, causing your living-place to be in the deepest parts of the earth, in places long unpeopled, with those who go down into the deep, so that there will be no one living in you; and you will have no glory in the land of the living.
൨൦ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്ക് നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടി താമസിപ്പിക്കുകയും ചെയ്യും.
21 I will make you a thing of fear, and you will come to an end: even if you are looked for, you will not be seen again for ever, says the Lord.
൨൧ഞാൻ നിനക്ക് ഭീതിജനകമായ അവസാനം വരുത്തും; നീ ഇല്ലാതെയാകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

< Ezekiel 26 >