< Salme 126 >

1 (Sang til Festrejserne.) Da HERREN hjemførte Zions fanger, var vi som drømmende;
ആരോഹണഗീതം. യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2 da fyldtes vor Mund med Latter, vor Tunge med Frydesang; da hed det blandt Folkene: "HERREN har gjort store Ting imod dem!"
ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.”
3 HERREN har gjort store Ting imod os, og vi blev glade.
യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.
4 Vend, o Herre, vort Fangenskab, som Sydlandets Strømme!
യഹോവേ, തെക്കേദേശത്തിലെ തോടുകളെ എന്നപോലെ, ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ.
5 De; som sår med Gråd, skal høste med Frydesang;
കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
6 de går deres Gang med Gråd, når de udstrør Sæden, med Frydesang kommer de hjem, bærende deres Neg.
വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.

< Salme 126 >